വിഭാഗങ്ങള്‍
കഥകൾ

പള്ളിമണി

Listen to my podcast on… %% https://anchor.fm/sreekanth-r3/episodes/Pallimani-e1fmg1g %% “മേലുകാവ്മറ്റം, മേലുകാവ്മറ്റം… ഇറങ്ങാൻ ഇനിയും ആളുണ്ടല്ലോ?.. ഹലോ, ആ ഉറങ്ങുന്നയാളെ ഒന്ന് എഴുന്നേപ്പിച്ചേ.. തനിക്ക് മേലുകാവല്ലേ ഇറങ്ങേണ്ട? ഹോ.. അനങ്ങി വന്നൊന്നിറങ്.. പെട്ടെന്ന്. സമയം കളയാൻ ഓരോന്ന് രാവിലെ തന്നെ കേറിക്കോളും..” ഈരാറ്റുപേട്ടയിൽ നിന്ന് മേലുകാവിലേയ്ക്ക് വലിയ ദൂരമൊന്നുമില്ല. പക്ഷെ, ബസേൽ കയറിയപ്പോൾ തന്നെ അവന് നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു. അത് കൊണ്ടാണ് മനു തോമസിന്റെ കണ്ണുകൾ അറിയാതങ് അടഞ്ഞു പോയത്. ഇത്ര പെട്ടെന്ന് എത്തിയോ? […]

വിഭാഗങ്ങള്‍
കഥകൾ ചുവന്ന നഗരം

ചുവന്ന നഗരം IV

ചുവപ്പിൽ കുളിച്ചു നിൽക്കുന്ന സന്ധ്യയുടെ ഒരു കോണിൽ നിന്ന് ഒരു മുടന്തനായ ഒരു മനുഷ്യൻ ആ തെരുവിലേയ്ക്ക് നടന്നു വരുന്നു. ആരോടുള്ള വിശ്വാസമാണ്, ജീവിതത്തിൽ ഒന്ന് മിന്നി കൊതിപ്പിച്ച ആ പ്രകാശം തേടി ഈ തെരുവിലേയ്ക്ക് മാസങ്ങൾക്ക് ശേഷം അയാളെ വീണ്ടും എത്തിച്ചത്? എന്തായാലും ദൈവങ്ങളിലുള്ള വിശ്വാസമായിരിക്കില്ല. കാരണം അയാളുടെ മനസ്സിലെ ദൈവം, ദുരന്തനാടകങ്ങൾ മാത്രം സംവിധാനം ചെയ്യുന്ന ഒരു ഭ്രാന്തനാണ്. ഒന്നും ശുഭപര്യവസായി ആയി കാണാൻ താത്പര്യപ്പെടാത്ത ഒരു അരൂപനായ ഭ്രാന്തൻ. അല്ലെങ്കിൽ എന്തിനാണ് അയാളെ […]

വിഭാഗങ്ങള്‍
കഥകൾ ചുവന്ന നഗരം

ചുവന്ന നഗരം III

ലോട്ടസ് ലോഡ്ജിന്റെ പതിനൊന്നാം നമ്പർ റൂമിലെ ആ ഫാനിന്റെ ശബ്ദം, തുണ്ട് പടങ്ങളിലെ ശിൽക്കാര ശബ്ദം പോലെ അയാൾക്ക് തോന്നി. നന്നായി വിയർക്കുന്നുണ്ടെങ്കിലും, ആ ഫാനൊന്ന് നിർത്താൻ അയാൾ അതുകൊണ്ടാണ് അയാളുടെ ശ്രീദേവിയോട് ആവശ്യപ്പെട്ടത്. കഥകേട്ട് രാധികയുടെ തലമുടി തഴുകിയിരിക്കുകയായിരുന്ന ശ്രീദേവി, അത് കേട്ടിലെന്ന മട്ടിൽ രാധികയോട് പറഞ്ഞു. “ബേട്ടി രോ മത്, ഹം സബ് യെഹി ഹേ, തുഛെ മദദ് കർനെ കേലിയേ.” ആ കണ്ണിലെ മാതൃത്വം അയാൾക്ക് പുതിയൊരു കാഴ്ചയായിരുന്നു. ശ്രീദേവി അയാളോടായി പറഞ്ഞു. […]

വിഭാഗങ്ങള്‍
കഥകൾ

പുതുരാഗം

ആ കിരണങ്ങൾ മുഖത്തേക്ക് പതിച്ചപ്പോഴാണ് വിവേകാനന്ദൻ കണ്ണ് മെല്ലെ തുറന്നത്. ഇന്നലെ രാത്രിയിൽ അവൻ ഉറങ്ങിയത് കാറിന്റെയുള്ളിൽ ഇരുന്നായിരുന്നു. (KL 33 3667 ഗാല്ലെന്റ് റെഡ്, സ്വിഫ്റ്റ് ഡിസൈർ) കഴിഞ്ഞ ദിവങ്ങളിൽ ഉറങ്ങാൻ കഴിയാത്തതിന്റെ ക്ഷീണമൊക്കെ ഈ ഉറക്കം ഉണർന്നപ്പോൾ മാറിയെന്ന് അവന് തോന്നി. അവനിലേക്ക് വീശിയ ആ പ്രകാശത്തിൽ മുഖം കഴുകിയപ്പോൾ വല്ലാത്തൊരു ഉന്മേഷം അവന് അനുഭവപ്പെട്ടു. സണ് ഷെയ്ഡ് താഴ്ത്തി ചുറ്റുമൊന്ന് അവൻ നോക്കി. നാൽക്കവലയാണെന്ന് ധരിച്ചാണ് ഇവിടെ കാർ പാർക്ക് ചെയ്ത് ഉറങ്ങിയത്. […]

വിഭാഗങ്ങള്‍
കഥകൾ

സായാഹ്നം

കടലിന്റെ അഗ്രം പ്രക്ഷുബ്ദമായി ഇളകുന്നത് ബാൽക്കണിയിലിരുന്ന് കാണാനായാണ്, റിട്ടെ. മേജർ ജനറൽ ഗുർഷീദ് സിംഗ് കടൽത്തീരത്തുള്ള ഒരു ഫ്ലാറ്റ് വാങ്ങാൻ ആഗ്രഹിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ മകന്റെ തീരുമാനം മറ്റൊന്നായിരുന്നു. അതാണ്, മേജറിനെ ഒരു വഴിയോര കാഴ്ച്ച പോലുമില്ലാത്ത ഈ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ എത്തിച്ചത്. മകന്റെ അഭിപ്രായത്തിൽ റീ സെയിൽ വാല്യൂ ഈ ഫ്ലാറ്റിനാണ് കൂടുതൽ. ഹാ.. വയസ്സായാൽ പിന്നെ റീ സെയിൽ വാല്യൂ ഇല്ലല്ലോ. ഏതെങ്കിലും മൂലേൽ ഇരുന്നോണം. മേജർ ചിന്തിച്ചു. സാധാരണ ദിവസങ്ങളിൽ ഈ ബാൽക്കണിയിൽ […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo6

“താനാ ഈ കൊഴപ്പങ്ങളെല്ലാം ഉണ്ടാക്കുന്നേ. അല്ലെ? ” മാനസ പ്രണവിന്റെ മുന്നിൽ ഭദ്രകാളി രൂപം പൂണ്ട് പറഞ്ഞു. ക്ലാസ്സിലെ മോണിറ്ററായി തിരഞ്ഞെടുത്ത മാനസയെ അനുസരിക്കേണ്ട എന്ന ആണ്കുട്ടികളുടെ ആ തീരുമാനത്തെ തുടർന്നുണ്ടായ സംഭവങ്ങളാണ് അവളെ കൊണ്ട് ഇങ്ങനെ പറയിച്ചത്. ഇംഗ്ലീഷ് പീരിയഡ് കഴിഞ്ഞ്, ബോര്ഡിൽ ഗീത ടീച്ചർ എഴുതി വച്ചത് പ്രണവ് നോട്ടിലേക്ക് പകർത്തി എഴുതി കൊണ്ടിരിക്കുകയായിരുന്നു.( ഹാ.. ആ ക്ലാസ്സിൽ ഡെസ്ക്കിലെന്നു പറഞ്ഞതായിരുന്നല്ലോ. അതുകൊണ്ട്, ബെഞ്ചിന് പുറകിൽ ചെരുപ്പ് വച്ച്, അതിൻമേൽ മുട്ടുക്കുത്തി നിന്നാണ് എല്ലാവരും […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo3

അച്ചാച്ചിയുടെ കൂടെ സ്കൂളിൽ ചേരാൻ വന്നപ്പോൾതന്നെ അവൻ അറിഞ്ഞതായിരുന്നു, പഠിക്കാൻ പോകുന്ന യു.പി സെക്ഷൻ, മെയിൻ ബിൽഡിങ്ങുകളിൽ നിന്ന് മാറി കുറച്ച് അകലെയാനുള്ളതെന്ന്. പക്ഷെ ഇത്ര ദൂരം അങ്ങോട്ട് ഉണ്ടാകുമെന്ന് നടക്കാൻ തുടങ്ങിയപ്പോൾ അവൻ കരുതിയിരിക്കില്ല. സ്കൂളിലേക്കുള്ള ആദ്യ ദിവസത്തിൽ വെള്ളനാട് ബസ് സ്റ്റാൻഡിൽ ബസ്സിറങ്ങി, സ്കൂളിലേയ്ക്ക് നടക്കുകയായിരുന്നു നമ്മുടെ പ്രണവ് മോഹൻ. കൂടെ ഉണ്ടായിരുന്ന ഒമ്പതാം ക്ലാസിലേയ്ക്ക് ചേരാൻ പോകുന്ന അവന്റെ ചേച്ചി, മെയിൻ ബിൽഡിങ്ങിലേയ്ക്ക് കയറുമ്പോൾ അവനോട് ചോദിച്ചതായിരുന്നു. “ടാ … ഉണ്ണീ, നിന്നെ […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo2

“ബസ് പഞ്ചറായി. എല്ലാരും ഒന്നിറങ്ങി തരണം. വണ്ടി ഉടനെ ഒന്നും എടുക്കിലാ” ബസ് ആര്യനാട് ജംഗ്ഷൻ കഴിഞ്ഞ് അടുത്ത സ്റ്റോപ്പിലേയ്ക്ക് എത്തിയതെ ഉണ്ടായിരുന്നുള്ളൂ. തകർത്ത് പെയ്യുകയായിരുന്ന ആ മഴ, ഒന്ന് മയപ്പെട്ടിരുന്നു. “ശോ.. ഇന്നിനി നമ്മക്ക് സ്കൂളിൽ പോണോ ചേച്ചി.?” അടുത്ത ബസിന് കാത്തുനിൽക്കാനായി ആ ചേച്ചിയും അനിയനും കൂടി ആര്യനാട് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കാൻ തുടങ്ങുകയായിരുന്നു. വേറൊരു സംഭവം പറയാൻ ഉണ്ടേ. ഉഷ ടീച്ചർ ഉത്തോലകം എന്ന അദ്ധ്യായത്തിൽ നിന്ന് ഇന്ന് ക്ലാസ്സിൽ ചോദ്യം […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo1

“ഞാൻ ഇറങ്ങി നിൽക്കാൻ പോവാ.. ചേച്ചിയേ.. ഒന്ന് പെട്ടെന്ന് ഒരുങ്.. ദേ. ബസ് വരാൻ സമയായി.” പൊട്ടി വീഴാൻ വെമ്പി നിൽക്കുകയായിരുന്നു ആ ആകാശം. അതിന്റെ കീഴിൽ, തന്റെ സ്കൂൾബാഗുമായി ഉണ്ണിക്കുട്ടൻ വീടിന്റെ ഗേറ്റിന് മുൻപിൽ വന്ന് നിന്നു. ദൂരെ നിന്ന് ബസിന്റെ ഇരമ്പൽ കേൾക്കുന്നുണ്ട്. പിന്നെ ആ ഹോർന് മുഴക്കവും. മീൻവണ്ടിയുടെത് പോലെ. മഴ ഇരമ്പിയെത്തിയതും അവിടേയ്ക്ക് ആ ബസ് ഓടിയെത്തിയതും ഒരുമിച്ചായിരുന്നു. എൻജിൻ അടക്കം അതിന്റെ എല്ലാ പാർട്സും അടർന്ന് വീഴുന്ന ഒരു ശബ്ദത്തിലായിരുന്നു […]

വിഭാഗങ്ങള്‍
ഒബ്ജക്ഷൻ യുവർ ഓണർ കഥകൾ

ഒബ്ജക്ഷൻ യുവർ ഓണർ (ഭാഗം-3)

ഫ്ഭ്ർ ഫ്ഭ്ർ… കോടതിമുറിയിൽ ഫാനിന്റെ അലോസരപ്പെടുത്തുന്ന ശബ്ദത്തിനൊപ്പം പുസ്തകത്താളുകൾ ആരോ എവിടെയോ മറിക്കുന്ന ഒരു ശബ്ദം താളാത്മകമായി മുഴങ്ങുന്നു. മജിസ്ട്രേറ്റ് അന്നമ്മ ശംഭുവിനോട് ചോദിച്ചു. “മോൻ, എന്ത് ചെയ്യുന്നു. പഠിക്കുവാണോ?” ശംഭു മറുപടി പറഞ്ഞു. “അതെ. എസ്.ബി കോളേജിൽ, ബി.എ ഹിസ്റ്ററി, ഫസ്റ്റ് യിയർ.” “മോൻ, പത്രമൊന്നും വായിക്കാറില്ലേ? മാസ്‌ക് വച്ച് വെളിയിൽ ഇറങ്ങണം എന്ന് പറയുന്നത് ആരെയും ദ്രോഹിക്കാൻ അല്ലല്ലോ! ഈ കൊറോണ നമ്മുക്ക് നിയന്ത്രിച്ച് നിർത്താനല്ലേ?” ശംഭുവിന് തന്റെ സാമൂഹിക പ്രതിബദ്ധത അവിടെ ചോദ്യം […]

വിഭാഗങ്ങള്‍
ഒബ്ജക്ഷൻ യുവർ ഓണർ കഥകൾ

ഒബ്ജക്ഷൻ യുവർ ഓണർ (ഭാഗം-2)

സമയം സന്ധ്യ കഴിയുന്നതെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ സമയം തെറ്റി വന്ന രാത്രി, അതിന്റെ ചവർപ്പുള്ള ഇരുട്ടിനെ നന്നായി പുതച്ചുനിന്നിരുന്നു; ആരോടോ പിണങ്ങിയിട്ടെന്നപ്പോലെ.

ശംഭു ധൃതിയിൽ പറഞ്ഞു.

“അമ്മച്ചി, മൊബൈലിന്റെ വെട്ടം ഉണ്ട്. ദാ പോയി, ദേ വന്നു.”… Click on the title to read more.

വിഭാഗങ്ങള്‍
ഒബ്ജക്ഷൻ യുവർ ഓണർ കഥകൾ

ഒബ്‌ജക്ഷൻ യുവർ ഓണർ

“യുവർ ഓണർ, എനിക്ക് നീതി വേണം.” കോടതിയിൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ നിന്ന് ശംഭു വാദിച്ചു. ആരും പ്രതീക്ഷിക്കാതെ.. ശെടാ.. ഇവൻ എന്തിനുള്ള പുറപ്പാടാ.. പൊതു സ്ഥലത്ത് മാസ്‌ക് വച്ചില്ല എന്ന കുറ്റത്തിന് പിഴ അടക്കാൻ വന്നതാണ് ശംഭു, കാഞ്ഞിരപ്പള്ളിയിലെ കോടതിയിൽ. ആ തെറ്റിന് തക്കതായ പിഴ മജിസ്‌ട്രേറ്റ് വിധിക്കുകയും ചെയ്തു. അതിനിടയിലാണ് ശംഭുവിന്റെ വായിൽ നിന്ന് ഇങ്ങനെ ഒന്ന് വന്നത്. ശെടാ..ഇവന് ആ പിഴയങ് അടച്ചിട്ട് പോയാ പോരെ… ഫ്ഭ്ർ.. ഫ്ഭ്ർ…. ഭാഗം -1 “ചെക്കാ, ഈ […]

വിഭാഗങ്ങള്‍
കഥകൾ ഖാണ്ഡവദഹനം

ഖാണ്ഡവദഹനം (ഭാഗം-3)

…വേറെ ഏതെലും കൂടുതൽ കാശ് മറിക്കാൻ പറ്റുന്ന സ്ഥലം കിട്ടിയപ്പോൾ പുള്ളി ഇത് മനപ്പൂർവം ഒഴിവാക്കിയതാവുമെന്ന്….

ശങ്കരൻകുട്ടിയുടെ മുന്നിൽ ഒരു രാക്ഷസൻ കൂർത്ത നഖങ്ങളോട് കൂടി കൈ ഉയർത്തി നിന്നു…. Click on the title to read more

വിഭാഗങ്ങള്‍
കഥകൾ ഖാണ്ഡവദഹനം

ഖാണ്ഡവദഹനം (ഭാഗം-2)

കാലമേറെ കഴിഞ്ഞിട്ടും ധർമ്മ- സംരക്ഷണാർത്ഥം കവർന്നെടുക്കുന്നത് ഇതുപോലെ, ഒന്ന് ശബ്ദമുയർത്താൻ പോലും കഴിയാത്ത കുറെ ജീവിതങ്ങളാണ്. അവർ അനുഭവിക്കുന്ന വേദന ലോകം കാണാതെ പോകുന്നു. ആരോ ആ വേദനകൾ, നമ്മുടെ ബോധത്തലത്തിൽ നിന്ന് തന്നെ മറച്ച്‌ പിടിക്കുന്നു… മന:പൂർവം.
… Click on the title to read more

വിഭാഗങ്ങള്‍
കഥകൾ ഖാണ്ഡവദഹനം

ഖാണ്ഡവദഹനം

ഭാഗം-1 : “നമ്മടെ അമ്മിണിക്കുട്ടി ഒരു ദു:സ്വപ്നം കണ്ടൂന്ന്. നീയ് കേൾക്കുന്നുണ്ടോ ശങ്കരാ? ഈ ശകുനങ്ങളൊന്നും കണ്ടിലാന്ന് വെക്കേണ്ടാട്ടൊ. ഇതൊക്കെ കാരണമാര് കാണിച്‌ തരുന്നതാന്ന് നിരീച്ചൊ. “…. Click on the title to read more