ആ കിരണങ്ങൾ മുഖത്തേക്ക് പതിച്ചപ്പോഴാണ് വിവേകാനന്ദൻ കണ്ണ് മെല്ലെ തുറന്നത്. ഇന്നലെ രാത്രിയിൽ അവൻ ഉറങ്ങിയത് കാറിന്റെയുള്ളിൽ ഇരുന്നായിരുന്നു. (KL 33 3667 ഗാല്ലെന്റ് റെഡ്, സ്വിഫ്റ്റ് ഡിസൈർ) കഴിഞ്ഞ ദിവങ്ങളിൽ ഉറങ്ങാൻ കഴിയാത്തതിന്റെ ക്ഷീണമൊക്കെ ഈ ഉറക്കം ഉണർന്നപ്പോൾ മാറിയെന്ന് അവന് തോന്നി. അവനിലേക്ക് വീശിയ ആ പ്രകാശത്തിൽ മുഖം കഴുകിയപ്പോൾ വല്ലാത്തൊരു ഉന്മേഷം അവന് അനുഭവപ്പെട്ടു. സണ്‍ ഷെയ്ഡ് താഴ്ത്തി ചുറ്റുമൊന്ന് അവൻ നോക്കി. നാൽക്കവലയാണെന്ന് ധരിച്ചാണ് ഇവിടെ കാർ പാർക്ക് ചെയ്ത് ഉറങ്ങിയത്. […]
