കൈതപ്പൂവിൻ മണം കിതക്കും കാറ്റിൽ മുള്ളുകളാകുമ്പോൾ… കൈവളകിലുക്കം കുതിക്കും നെഞ്ചിൽ അപസ്വരമാകുമ്പോൾ… ചിരിപ്പൂക്കൾ കോർത്തെടുത്ത നാളുകൾ ഓർമ്മകളിൽ മറയുന്നു, രാഗത്തിൻ അപശ്രുതിയോ? എങ്ങോ നൊമ്പരമായ് അലിയുന്നു.

കൈതപ്പൂവിൻ മണം കിതക്കും കാറ്റിൽ മുള്ളുകളാകുമ്പോൾ… കൈവളകിലുക്കം കുതിക്കും നെഞ്ചിൽ അപസ്വരമാകുമ്പോൾ… ചിരിപ്പൂക്കൾ കോർത്തെടുത്ത നാളുകൾ ഓർമ്മകളിൽ മറയുന്നു, രാഗത്തിൻ അപശ്രുതിയോ? എങ്ങോ നൊമ്പരമായ് അലിയുന്നു.
നഖം കൊണ്ടെഴുതിയ വരികളാണിത്,
മുഖം കൊണ്ടാട്ടിയതിൻ പരിഭവമാണിത്.
താളുകളിൽ ചുവപ്പ് പടർന്നെന്നോ?
താളം തെറ്റിയ വാക്കുകളെന്നോ?… Click on the title to read more.
ആരോ കുരിശുമരണത്തിലേക്ക് അടുക്കുന്നു…
യഹൂദഭരണം എന്തൊക്കെയോ ആക്രോശിക്കുന്നു… Click on the title to read more
ന്റെ ചിന്തകളായിരുന്നതിലെ നീതി വ്യവസ്ഥകൾ,
യുക്തികൾ കേൾക്കാതതിൽ വിധിയെഴുതി.
ചുറ്റിനിന്നവർ ചൊന്നത് ചെവിക്കൊണ്ടില്ല,
ചുറ്റി നിരത്തി ചൊവ്വില്ലാ ന്യായങ്ങൾ….Click on the title to read more
മഴക്കാർ കനിഞ്ഞില്ല, മഴ പെയ്ത് ഇറങ്ങില്ല,പുതു മണ്ണിൻ മണം തേടി ഇറങ്ങിയോർ,പുതു പീലി വിടർത്തി നടനം വച്ചോർ,പിരിയും സന്ധ്യ തൻ ദുഃഖം പോലെ,കുളിരും രജനിതൻ ആർദ്രതയിൽ,തനിയെ രണ്ട് ഇതൾ കണ്ണീർ പൊഴിക്കേ, വിലപിക്കും ഭൂമി തൻ ദാഹം അകറ്റി.
അവളെക്കുറിച്ച് ഞാൻ ഓർക്കുമ്പോൾഎപ്പോഴും,ഹൃദയത്തിൻ താളം നിലച്ചപോൽ തോന്നും. അവളുടെ മുൻപിൽ ഞാൻ നിൽക്കുമ്പോളൊക്കെയും, ഞാനൊരു ആനന്ദ ലഹരിയിൽ ലയിച്ച പോൽ തോന്നും. അവളുടെ വാക്കുകൾ കേൾക്കുമ്പോൾ പലപ്പോഴും ഞാൻ,എന്നിലെ എന്നെ മറന്ന പോൽ നിൽക്കും. മനതാരിൽ സൗരഭ്യം വിരിയിക്കും സന്ധ്യയിൽ, ഞാൻ പ്രണയം പറയുവാൻ മടിച്ചു നിൽക്കും. അവൾക്കായി ദിനവും പൂവുകൾ പൂത്തപ്പോൾ അവയിൽ ഞാൻ,അവൾ തൻ സൗരഭ്യം കണ്ടു മനം നിറച്ചു…