വിഭാഗങ്ങള്‍
കഥകൾ

Another Story 02

ഒരാഴ്ച്ച പതിവിലും നേരത്തെ കഴിഞ്ഞുപോയതുപോലെ സുധീഷിന് തോന്നി. പത്രമൊഫീസിലെ തിരക്കാവാം അതിന് കാരണം. നാളെ നീ ലീവല്ലേയെന്ന അനീഷ് സാറിന്റെ ചോദ്യമാണ് അന്നത്തെ ദിവസത്തെപ്പറ്റി അവനിൽ ഒരു ബോധ്യം ഉണ്ടാക്കിയത്. കവിതയുമായി ഒരു കോമ്പറ്റിഷൻ താൻ നടത്തുകയാണെന്ന തോന്നൽ അവളുടെ പെരുമാറ്റത്തിൽ വന്ന മാറ്റം തോന്നിപ്പിച്ചുകൊണ്ടിരുന്നു. വൈകുന്നേരത്തെ ടീ ടൈമിൽ എഴുതുന്നതിനെപ്പറ്റി എന്നും വാചാലയാകുമായിരുന്ന അവൾ, കുറച്ച് ദിവസമായി ഒരുപാട് ഒതുക്കി പറയുന്നത് അവൻ ശ്രദ്ധിച്ചിരുന്നു. സുധീഷാണേൽ ആ ലേഖനം എഴുതാൻ പറ്റില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പിച്ചിരുന്നു. […]

വിഭാഗങ്ങള്‍
കഥകൾ

Another Story 01

പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. തികച്ചും അസംബന്ധമായ കാര്യമാണത്. ഈ പ്രണയമെന്ന് പറയുന്നത് ഒരാളുടെ മനസ്സിൽ ഉണ്ടാകുന്ന ഒരു വികാരം തന്നെയല്ലേ? ജാതി മത വർഗ്ഗ വർണ്ണ വേർതിരുവകളുടെ ചുറ്റുപാടിൽ വളർന്ന ഒരുവന്, അതിനതീതമായി മനസ്സിൽ ഒരു വികാരം രൂപപ്പെടുത്താൻ സാധിക്കുമോ? ചിലപ്പോൾ സാധിച്ചേക്കാം എന്ന് അഭിപ്രായം ഉണ്ടെന്നോ? പ്രണയം ഒരു വിപ്ലവമാണ് എന്ന് പറയുന്നവരായിരിക്കും ഇങ്ങനെ….. ഈ ഒരു കഷ്ണം എഴുതി പൂർത്തിയാക്കാതെ, ഒരു പന്ത് പോലെ ചുരുട്ടിയിട്ട്, അവൻ പാതിചാരിയ ഒരു […]

വിഭാഗങ്ങള്‍
കഥകൾ

രാത്രി 12 മണി

ഈ രചന എന്റെ ശബ്ദത്തിൽ കേൾക്കൂ.. @ my podcast… %% https://anchor.fm/sreekanth-r3/episodes/Rathri-12-e14aacb %% സമയം രാത്രി 12 മണി… . നഗരത്തിലേത് പോലെയല്ല അവളിവിടെ… നഗരത്തിൽ അവളെ അപമാനിക്കാനായി ഒരുപാട് പേരുണ്ട്. നെറ്റ് ലൈഫ് ആഘോഷിക്കാനാന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പുതുതലമുറയിലെ കുറെയെണ്ണം, വിധ്വംസക പ്രവർത്തനത്തിന് അവളെ മറപിടിക്കുന്ന കുറേ സാമൂഹ്യവിശുദ്ധന്മാർ, ഇടവിടാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന രാത്രി വാഹനങ്ങൾ, ഇതൊന്നും പോരാഞ്ഞ് റോഡിൽ പട്രോളിങ് നടത്തുന്ന പൊലീസുകാർ, പിന്നെ… തെരുവുകൾ നിറയെ കത്തുന്ന സ്ട്രീറ്റ് ലൈറ്റ്സ്… […]

വിഭാഗങ്ങള്‍
കഥകൾ

ഗാണ്ടകി

തുളസിയുടെ ഗന്ധം അണിഞ്ഞ് നിന്ന ആ രാത്രിയിൽ ലല്ലുവിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ഒറ്റക്കൈ കൊണ്ട് ഒന്ന് ഉയർത്താൻ പോലുമാവാത്ത ഒരു തുഴകൊണ്ട് അവൻ ആ വള്ളം ആഞ്ഞുതുഴഞ്ഞു. തലേ ദിവസം അറയ്ക്കവാൾ പിടിച്ചതിന്റെ വേദന ആ ഗാണ്ടകി നദിയുടെ തണുപ്പിന്റെ മരവിപ്പില് അവൻ തിരിച്ചറിഞ്ഞില്ല. അവന്റെ കാലുകൾ ആ തണുപ്പ് അറിയുന്നതിന് മുൻപ് തന്നെ ഒരു വിറവൽ കൊണ്ടിരുന്നു. കൂടെയുള്ളവരുടെ അടക്കി പിടിച്ചുള്ള സംസാരം പോലും ചെവികളിൽ തുളച്ചു കയറുന്നതായി അവന് തോന്നി. ലല്ലുവിന്റെ സ്കൂളിൽ ഒപ്പം […]

വിഭാഗങ്ങള്‍
ഒബിഡോസ് കഥകൾ

ഒബിഡോസ് 02

ലിസ്ബണിലെ പ്രഭാതം. ഒരു ചൂട് ചായയുമായി സുയ്ട്ടിലെ ആ ബാൽക്കണിയിൽ, ഹാളിലെ സോഫയിൽ നിന്ന് മുറിച്ച് മാറ്റപ്പെട്ട ഒരു കഷ്ണം പോലെ തോന്നിക്കുന്ന ആ ഇരിപ്പടത്തിൽ ഞാൻ ഇരുന്നു. എല്ലാ ദിവസത്തേയും പോലെ, ഒരു വെള്ള പേപ്പർ എന്റെ മുൻപിൽ ഉണ്ടായിരുന്നു. പ്രഭാതത്തിന്റെ മനോഹരമായ ആ വിളംബരം ഒരു ചിത്രമായി വരയ്ക്കാൻ കഴിവിലാത്തവനായി പോയതിൽ എന്നത്തേയും പോലെ ഞാൻ വെറുതെ വിഷമിച്ചു. അനു ഉണ്ടായിരുന്നെങ്കിൽ, ആദ്യം വന്ന് അവളുടെ കാൻവാസ് ഇവിടെ പ്രതിഷ്ഠിക്കുക അവളായിരിക്കുമെന്നോർത്തു. എനിക്ക് പ്രിയപ്പെട്ട […]

വിഭാഗങ്ങള്‍
ഒബിഡോസ് കഥകൾ

ഒബിഡോസ് 01

ഒബിഡോസ് എന്ന കഥ എന്റെ ശബ്ദത്തിൽ കേൾക്കൂ…@ %% https://anchor.fm/sreekanth-r3/episodes/ep-e142agv %% ————————————– ഒബിഡോസ് എന്ന നഗരത്തെപ്പറ്റി കേട്ടിട്ടുണ്ടോ? കഴിഞ്ഞ തവണത്തെ എന്റെ ഞങ്ങളുടെ യാത്ര അങ്ങോട്ടേയ്ക്കായിരുന്നു. മാഡ്രിഡിൽ ഒരു ബിസിനസ്സ് മീറ്റിംഗിന് വന്ന വൈഫിന്റെ എന്റെ പ്രിയതമയുടെ കൂടെ പോയതായിരുന്നു ഞാൻ. ഞങ്ങൾക്ക് ഒരു വെക്കേഷൻ ആവശ്യമായിരുന്നു. അവളുടെ തിരക്കുകൾക്ക് ശേഷം, ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ഒരു വെക്കേഷൻ പ്ലാൻ ചെയ്താണ് അന്ന് ഞങ്ങൾ മാഡ്രിഡിൽ എത്തിയത്. ———————————————– മാഡ്രിഡിൽ നിന്ന് ലിസ്ബണിലേയ്ക്ക് അധികം […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ oo13

അവൻ കളിസ്ഥലത്ത് നിന്ന് ഓടി വന്നപ്പോൾ വീടിന് വെളിയിൽ രണ്ട് ജോടി പരിചയമില്ലാത്ത ചെരുപ്പുകൾ.. ദേ കിടക്കുന്നു. വളരെ ആകാംക്ഷയോടെ പ്രണവ് ഹാളിലേക്ക് കടന്നു ചെന്നു. അവിടെ ഒരു അത്ഭുത കാഴ്ച്ചയായിരുന്നു അവനെ വരവേറ്റത്. 😯 അവന്റെ അമ്മയും മാനസയും സംസാരിച്ചു നിൽക്കുന്നു. ങേ.! അവളെന്താ ഇവിടെ??? ആദ്യമായിട്ടാണ് അവളെ മുടി അഴിച്ച് അവൻ കാണുന്നത്. അവന്റെ മനസ്സിലുള്ള ആ രൂപത്തിൽ ആ മുഖത്തിന്റെ കൂടെ, രണ്ടായി പിന്നിയിട്ട് മുടി കെട്ടാൻ ഉപയോഗിക്കുന്ന ആ ചുമപ്പ് റിബ്ബണ് […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ വീണ്ടും പൊഴിയുന്നു

(മഴത്തുള്ളികൾ എന്ന തുടർക്കഥയ്ക്ക് ഒരു ബ്രേക്ക് വന്നത് കൊണ്ട്, തുടർന്നുള്ള ഭാഗങ്ങൾ വരുമ്പോൾ, ആ മൂഡ് മനസിലാകാൻ ഇത് ആവശ്യമാണെന്ന് കരുതുന്നു. കൂടാതെ കഥയിലെ ഒരു രംഗവും കൂടി ഉൾപ്പെടുത്തുന്നുണ്ടേ. 😊) മഴത്തുള്ളികൾ ആദ്യം മുതൽ വായിക്കാൻ… മഴത്തുള്ളികൾ ooo1 (ലിങ്ക് ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്.😊). മഴത്തുള്ളികൾ ooo5 ലെ ഒരു രംഗം… അവൾ ധൃതിയിൽ നടക്കുന്നതിനിടയിൽ സമയം എത്രയായെന്നു പ്രണവിനോട് ചോദിച്ചു. രാവിലെ അവർ സ്കൂളിലേക്ക് വന്ന ആ ബസ് പഞ്ചറായത് നമ്മൾ കണ്ടതായിരുന്നല്ലോ. അങ്ങനെ […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo9

🎶 ചിന്ന ചിന്ന വണ്ണ കുയിൽ…🎶 “എന്താടാ പതിവില്ലാതെയിരുന്ന് തമിഴ് പാട്ടൊക്കെ കാണുന്നെ?” ചേച്ചി പുറകിൽ വന്ന് നിന്നത് അവൻ അറിഞ്ഞിരുന്നില്ല. വരുന്നത് കണ്ടിരുന്നേൽ അവൻ ചാനൽ മാറ്റിയേനേ. ഹാ ..എന്തായാലും പെട്ടു. എന്നാ പാട്ട് കുറച്ച് നേരം കൂടി കാണാം. അന്നത്തെ ഹോംവർക്കെല്ലാം ചെയ്ത് കഴിഞ്ഞു, ടി വി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു പ്രണവ്. അത്താഴത്തിന് മുൻപുള്ള ആ ചെറിയൊരു സ്ലോട്ടിൽ ടി വി കാണാനുള്ള അനുവാദം പ്രണവിന് എന്നുമുള്ളതാണ്. സമയം കടന്ന് പോയത് അവൻ അറിഞ്ഞില്ല. […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo8

“കുട്ടിയോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട്.” “എന്താരാണ്” അന്നേ ദിവസം ക്ലാസ് വിട്ടത്തിന് ശേഷം, മാനസയും പ്രണവും സ്കൂളിലെ മെയിൻ ബിൽഡിങിന്റെ ഗേറ്റിങ്കൽ അവരുടെ ചേച്ചിമാരെ കാത്തു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസമൊക്കെ ചേച്ചിമാരായിരുന്നു ഇവിടെ അവരെ കാത്തുനിന്നിരുന്നത്. എന്തായിരിക്കും അവർ ഇന്ന് വൈകുന്നേ? സമയം നാലേ കാല് കഴിഞ്ഞു. പ്രണവും മാനസയും ആ തിരക്കിൽ നിന്നൊക്കെ മാറി അവിടെ ഉള്ളൊരു അരമതിലിന്റെ അരികെ നിൽക്കുകയായിരുന്നു. സ്കൂള് വിട്ടത്തിന്റെ തിരക്ക് പതുക്കെ കുറയുന്നു. അവർക്ക് ഇനിവല്ല സ്‌പെഷ്യൽ ക്ലാസ് […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo7

മാനസയും പ്രണവും തമ്മിലുള്ള പ്രശ്നങ്ങൾ ദിവസം ചെല്ലുംതോറും വലുതായിക്കൊണ്ടിരിക്കുക ആയിരുന്നു. അവർ നേരിട്ട് ഇടപ്പെട്ട് കാര്യങ്ങൾ വഷളാക്കിയതല്ല. ബാഹ്യമായ കുറെ സംഭവങ്ങൾ അതിന് കാരണമായി ഭവിക്കുകയായിരുന്നു. അതിൽ ഒന്ന് ആമോസിനെ ഗീത ടീച്ചർ ആണ്കുട്ടികളുടെ മോണിറ്റർ ആക്കിയതായിരുന്നു. അതിന് പുറകിൽ പ്രവർത്തിച്ച കരങ്ങൾ പ്രണവിന്റേത് മാത്രമാണെന്ന് അവൾ വിശ്വസിച്ചു. വേറൊന്ന് മലയാളം പീരിയഡിൽ നടന്ന ഒരു സംഭവമായിരുന്നു. ഹാ… അത് പറയാം. അവരെ മലയാളം പഠിപ്പിച്ചിരുന്നത് വർക്കി സാറായിരുന്നു. കാഴ്ചയിൽ തന്നെ ഒരു രസികൻ. അമ്പത് കഴിഞ്ഞ […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo5

ഉച്ചയ്ക്ക് കഴിക്കാനായുള്ള ചോറും കറിയും വീട്ടിൽ നിന്ന് രാവിലെ തന്നുവിടുന്നതിൽ ഉണ്ണിയുടെ അമ്മയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാൽ, ആ അമ്മയ്ക്ക് അങ്ങനെ ചെയ്യുന്നതിലായിരുന്നു തൃപ്തി. പക്ഷെ ഉണ്ണി അത് മനസ്സിലാക്കിയിരുന്നില്ല. അവൻ വെള്ളനാട് സ്കൂളിൽ ചേർന്നതിന്റെ അടുത്ത ആഴ്ച്ച അമ്മയോട് പറഞ്ഞു. “ഇനി ചോറ് തന്നു വിടേണ്ട അമ്മേ. ഞാൻ സ്കൂളിന്ന് കഞ്ഞി കുടിച്ചൊള്ളാം.” അവൻ സോഷ്യലിസത്തിന്റെ ആദ്യപാഠങ്ങൾ സ്കൂളിൽ നിന്ന് പഠിക്കാൻ തുടങ്ങിയിരുന്നു എന്ന് വേണം കരുതാൻ. ഓരോ ക്ലാസ്സിലും കഞ്ഞി വിളമ്പാൻ ഓരോരുത്തരെ […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo4

ഇന്നലെ ഒരു അസംബ്ലികൂടിയിട്ട് കുറെ കാര്യങ്ങൾ കുട്ടികളോട്‌ വിശദീകരിച്ചു. അപ്പോൾ തന്നെ സ്കൂൾ വിടുകയും ചെയ്തു…. ആദ്യ ദിവസമായിരുന്നില്ലേ….. ആ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ആറാം ക്ലാസ്സിലേക്ക് ചേർന്ന എല്ലാ പുതിയ കുട്ടികൾക്കും കൂടിയായി ഒരു പുതിയ ഡിവിഷൻ ആരംഭിക്കുയാണെന്ന്. 🤔 . എല്ലാം പുതിയ കുട്ടികളാകുമ്പോൾ, അവരെല്ലാം ഈ പരിതസ്ഥിതിയുമായി പെട്ടെന്ന് ഒത്തുപോകാൻ കൂടുതൽ സമയം എടുത്തേക്കും. പഴയ കുട്ടികളുടെ കൂടെ ആണെങ്കിൽ, അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിലൂടെ ഈ സ്കൂളുമായ് പെട്ടെന്ന് […]