വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മീരാഭായ് ശബരിമലയിൽ

ഒരമ്മയുടെ രക്തം പുരണ്ട മഴുവാൽ ഉയർന്നു വന്ന ഈ നാട്ടിൽ സ്ത്രീകളുടെ അവകാശങ്ങൾ ധ്വoസിക്കപെടുന്നതിൽ അത്ഭുതപെടാനില്ല. സ്ത്രീകൾ മത്സരിച്ചു സ്ത്രീകൾക്ക് എതിരെ തന്നെ ഇവിടെ നില കൊള്ളുമ്പോൾ എനിക്ക് ഒരു കഥയെ ഇവിടെ പറയാനുള്ളൂ… മീരാ ഭായി എന്ന കൃഷ്ണ ഭക്തയായ കവയിത്രിയെ കുറിച്ചു കേട്ടുകാണുമല്ലോ..അവർ ഒരിക്കൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ല എന്ന ആ’ചാരം’ നിലനിൽക്കുന്ന ഒരു ക്ഷേത്രത്തിൽ ചെന്നു. അവിടെ കയറുവാൻ ശ്രമിച്ചപ്പോൾ അവിടെയുള്ള ഒരു ബ്രാഹ്മണൻ അവരെ തടഞ്ഞു കൊണ്ടു പറഞ്ഞു.. “ഇവിടെ സ്ത്രീകൾ […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ചരിത്രത്തിലെ ഞാൻ

പൂർണ ഗർഭിണിയായ ഭാര്യയെ മാലോകരുടെ അപവാദം ഭയന്നു കാട്ടിൽ ഉപേക്ഷിച്ച ഒരുവനേക്കാൾ പ്രൗഢി ഇഷ്ടപ്പെട്ട പെണ്ണിനെ നേടിയെടുത്ത്, അവളുടെ സമ്മതത്തിനായി കാത്തുനിന്ന ആ അസുര ചക്രവർത്തിയിൽ കാണുന്നത് ഞാൻ മാത്രമാണോ? സ്വന്തം കുടുംബത്തെ ഓർക്കാതെ ചൂത് കളിയിൽ എല്ലാം കൊണ്ടു നശിപ്പിച്ച്‌, അവസാനം സ്വന്തം ഭാര്യയെയും ഉപേക്ഷിച്ച ഒരുവനേക്കാൾ പ്രൗഢി കാട്ടിൽ ഒറ്റക്കായ ഒരു പെണ്ണിന് അഭയം കൊടുത്തു, സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ച ആ കാട്ടാളനിൽ കാണുന്നത് തെറ്റാണെന്നു ആരെങ്കിലും പറയുമോ? എനിക്ക് ഈ ചിന്ത കൈവന്നത് […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

തിരിച്ചറിവ്

ഭംഗിയുള്ള മഞ്ചാടിക്കുരുക്കൾ മാത്രം എടുത്തു സൂക്ഷിച്ചു…തിരിച്ചറിയാൻ വൈകി പോയി…ഭംഗിയില്ലാത്ത ചേറും ചെളിയും കലർന്നു മണ്ണിൽ കിടക്കുന്ന മഞ്ചാടിക്കുരുക്കൽ ആണ് പിന്നീട് പൊട്ടി മുളച്ചു ഒരുപാട് മഞ്ചാടികളെ തരുന്ന ഒരു വൃക്ഷമായി മാറുന്നത് എന്ന്.

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മാമ്പൂ

ഒരു മാമ്പൂ രാത്രിയുടെ വഞ്ചനയിൽ മിഴിതുറന്നു…ആ നിലാവിൽ അതു ഉരുകി താഴെ വീണു…പ്രതീക്ഷിച്ച സൂര്യനെ കാണാതെ…