വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

How to remain positive😊?

Can you name a person who remains positive despite having lot of setbacks in his life? No. You can’t. If someone says, yes I am always positive. No doubt, he is lying. Remember Newton’s third law of motion. Similar to that, every action is associated with some sorts of energy ; an energy and an […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ഗന്ധരാജൻ

ഗന്ധരാജനിൽ പൂത്ത കൗതുകം ഗന്ധസാരമായ് തെളിഞ്ഞു നിന്നു. മന്ദാകിനിയായ് കാത്ത സൗരഭം, മന്ദമാരുതനോടൊത്ത് പറന്നു വന്നു. എന്നിൽ തപസ്സിരുന്നു…. N B : അമ്മ നട്ടുവളർത്തിയ ഗന്ധരാജൻ വർഷങ്ങൾക്കിപ്പുറം ഇന്നിവിടെ മൊട്ടിട്ടു. അങ്ങേ തലയ്ക്കൽ ആരോ ഒപ്പം മൂളി… 🎶”ഗന്ധരാജൻ പൂവിടർന്നു മെയ്‌തലോടും കാറ്റിൽ…. കാവൽത്താരം കണ്തുറന്നു നൽകിനാവിൻ രാവിൽ….”🎶 Updated on 04/10.

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ഇരുവഴി

“എന്തേലും ഒന്ന് സംസാരിക്കാമോ? ഈ നിശബ്ദത എങ്ങോട്ടേയ്ക്കോ എന്നെ വലിച്ച് ഇഴച്ച് കൊണ്ടുപോകുന്നു.” “എന്ത് സംസാരിക്കാനാ? ഈ മാസ്‌ക് വെച്ച് നടക്കുന്നത് കൊണ്ട് ശ്വാസമെടുക്കാൻ തന്നെ പാടുപെടുകയാ. അപ്പോഴാ.. നമ്മുക്ക് ഇങ്ങനെ തന്നെ നടക്കാം. ഈ മ്യൂസിയം കോംപ്ലെക്സിലെ മരങ്ങളെയും പക്ഷികളെയും നോക്കി കൊണ്ട്…” “അത് ശരിയാ…ഹാ.. സാധാരണയിൽ കൂടുതൽ പക്ഷികളെ കാണുന്നു. ഒരുപാട് മാറ്റം വന്നിരിക്കുന്നു. ഈ ലോക്ക്ഡൗണ് മനുഷ്യർക്ക് മാത്രമേ ബുദ്ധിമുട്ട് ഉണ്ടാക്കിയുള്ളല്ലോ ലെ? ഇവിടുത്തെ ഈ പ്രകൃതിയെ നോക്ക്.. പുനർജനിച്ചിരിക്കുന്നതായി തോന്നുന്നില്ലേ?.” “എടോ. […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

‘നല്ല’ പേരുള്ള പയ്യൻ

ഒരിടത്ത് ഒരിടത്ത് ഒരു ‘നല്ല’ പേരുള്ള പയ്യൻ ഉണ്ടായിരുന്നു. ഒരു ദിവസം അവനൊരു നോവൽ വായിക്കാൻ കിട്ടി. അതിന്റെ തലക്കെട്ടിലെ ‘മുഖം’ എന്ന വാക്ക് കൂടുതൽ കറുപ്പിച്ചിരിക്കുന്നത് അവന്റെ ശ്രദ്ധിയിൽപ്പെട്ടിരുന്നു. അതിന്റെ പുറം താളിൽ വരച്ചിരിക്കുന്ന പാദമുദ്ര അവന്റേത് തന്നെയാണെന്ന് സങ്കൽപ്പിച്ച് അവൻ വായന തുടങ്ങി. നോവലിന്റെ തുടക്കം അവനെ കൂടുതൽ അത്ഭുതപ്പെടുത്തി. കാരണം അതിലെ ഭാഷ അവൻ ചിന്തിക്കുന്നതിനോട് യോജിക്കുന്നതായിരുന്നു. അവന്റെ ശബ്ദം തന്നെയാണ് അതിലെ വാക്കുകളിൽ അവൻ കേട്ടത്. അതിലെ കഥാപാത്രങ്ങൾ പോലും അവന് […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ദി കോഡ് ബ്രേക്കേർസ്

Is survival a choice? “സർവൈവൽ ഒരു ചോയ്സ് ആയിരുന്നെങ്കിൽ ഞാനിത് ചെയ്യില്ലായിരുന്നു.” കോവിഷീൽഡ് കുത്തി വെച്ചിട്ടാണ് ഈ ഡയലോഗ്‌ അടിക്കുന്നെന്ന് ഓർക്കണെ. (ഓൺലൈനായി വാക്‌സിൻ ബുക്ക് ചെയ്ത് സ്വീകരിച്ച എനിക്ക്, ആ സൗകര്യം ഇല്ലാത്തയാളുകൾ അവിടെ കാത്തുനിൽക്കുന്നത് കണ്ടപ്പോൾ സ്വയം ഒരു previleged class ആയി തോന്നി. ആ അപഹർഷതാ ബോധമാവും എന്നെ അങ്ങനെ ചിന്തിപ്പിച്ചത്.) ചങ്ങനാശേരി ജി.എഛ്. അവിടുന്ന് രണ്ട് പാരസെറ്റമോൾ ഗുളിക കൂടി കിട്ടി. “രാത്രി കിടക്കുന്നതിന് മുൻപ് കഴിക്കാൻ” ഇതെന്തിനാ രണ്ടെണ്ണം […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

Why always me?

———-💐💐💐———-💐💐💐💐——- കർണ്ണൻ ഭഗവാൻ കൃഷ്ണനോട് ചോദിച്ചു. “Why always me?” ———-💐💐💐———-💐💐💐💐——- പുരാണകഥകൾ എന്നും താൽപ്പര്യം ജനിപ്പിച്ചിരുന്നു. അതിനെ ഒരിക്കലും ഒരു വിശ്വാസിയുടെ കണ്ണിലൂടെയല്ല ഞാൻ നോക്കിയത്. നമ്മുടെയൊക്കെ ജീവിതത്തിലെ, ശാസ്ത്രത്തിന് അതീതമായ നിൽക്കുന്ന സമസ്യകൾക്ക് ഉത്തരം കണ്ടെത്താനും കഴിഞ്ഞുപോയ ജീവിതത്തിലെ ന്യായം കണ്ടെത്താനുമാണ് അതിലേയ്ക്ക് ഞാൻ പലപ്പോഴും ഇറങ്ങി ചെന്നത്. എന്റെ തലമുറയിൽ നിന്ന് നഷ്ടപ്പെട്ട് തുടങ്ങിയതായും അടുത്ത തലമുറയ്ക്ക് മുഴുവനായി നഷ്ടപ്പെട്ടതായും തോന്നുന്ന ഒരു കാര്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അത് എന്താണെന്നോ? ബാല്യത്തിൽ ഉറങ്ങുന്നതിന് […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

നന്മ

“അപ്പൂപ്പാ നോച്ചിക്കെ” ഒരു ചെറു തൂമ്പയും കയ്യിലേന്തി, മുറ്റത്ത് അവൻ നട്ട ഒരു തൈ ചൂണ്ടിക്കാണിച്ച് കണ്ണൻ പറഞ്ഞു. സിറ്റ് ഔട്ടിൽ പത്രം വായിക്കുകയായിരുന്നു അവന്റെ അപ്പൂപ്പൻ. വട്ട കണ്ണട മാറ്റി അങ്ങോട്ടേക്ക് നോക്കി. “ആഹാ!” പള്ളിക്കലെ സ്കൂളിൽ കഴിഞ്ഞ ദിവസം ഒന്നാം ക്ലാസ്സില് കണ്ണനെ ചേർത്തതേയുള്ളൂ . അവിടെ അവൻ കണ്ണൻ അല്ല, കേട്ടോ. ഒന്നാം ക്ലാസ് എ ഡിവിഷനിലെ കാളിദാസ് എസ് എ ആണ്. (എസ് ഫോർ ശ്രുതി, അവന്റെ അമ്മയുടെ പേര്. എ […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മഴ

അവൾ വന്നത് എങ്ങനെയെന്ന് അറിഞ്ഞില്ല. തൊട്ടടുത്ത് എത്തി നിന്നപ്പോഴാണ് ആ കാലൊച്ച കേട്ടത്. അവൾ എത്ര നേരം കാത്തു നിന്നെന്ന് ആരും പറഞ്ഞില്ല. സ്വപ്നത്തിലെന്ന പോലെ, ഘടികാരങ്ങൾ പോലും അവൾക്ക് വഴങ്ങി നിന്നു. അവൾ മനസ്സിൽ കുളിര് പകർന്ന് തന്നു. അവളെ നോക്കിയിരുന്നപ്പോൾ തന്നെ ഉള്ള് നനഞ്ഞിരുന്നു. അവൾ എല്ലാവർക്കും ഉന്മേഷം പകുത്ത് കൊടുത്തു. മരങ്ങളും, അതിന്റെ പച്ചിലകളും സന്തോഷാശ്രു പൊഴിച്ചു നിന്നു. അവൾ മെല്ലെ എന്റെ ചെവിയിൽ മന്ത്രിച്ചു; എന്നെ തേടിയാണ് അവൾ വന്നതെന്ന്. ഞാൻ […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മതിലുകൾ…

എന്റെ ശബ്ദത്തിൽ കേൾക്കൂ… ആരോ പറഞ്ഞു … “ലോക്ക്ഡൗണ് സമയം വായിക്കാൻ പറ്റിയ ഒരു നോവലാണ് ബഷീറിന്റെ ‘മതിലുകൾ’.” ഒന്നൂടെ വായിക്കണമെന്ന് തോന്നി. ആ നോവൽ അന്വേഷിച്ച് പോകാൻ ലൈബ്രറിയൊന്നും തുറന്നിട്ടില്ലല്ലോ. വീട്ടിലെ അലമാരകളിൽ ഉണ്ടൊന്ന് നോക്കുവാൻ മനസ്സ് ഒട്ടും സമ്മതിക്കുന്നുമില്ല. ഈ ലോക്ക്ഡൗണ് കാലം ഒരു മടിയനെക്കൂടെ നിർമ്മിച്ചിരിക്കുന്നു. (ഈ സെഡന്ററി ലൈഫ്സ്റ്റൈൽ വല്ലാതങ് ഇഷ്ടപ്പെടുന്നു.) പിന്നെ മുന്നിലുള്ള ഓപ്ഷൻ, ‘മതിലുകൾ’ എന്ന സിനിമയാണ്. അടൂർ ഗോപാലകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ. മമ്മൂട്ടി […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ആകാശത്തിന്റെ പ്രതിഫലനം

കാർമേഘങ്ങളാൽ മൂടപ്പെട്ട ആകാശം, ഒന്ന് വിങ്ങിപ്പൊട്ടാൻ മടിച്ചു നിന്നു. നിലാവൊഴിഞ്ഞു നിന്ന രജനിയെ പോലെ… തീപ്പന്തത്തിന്റെ കനൽ വിതറിക്കൊണ്ട് എത്തുന്ന ആ ശംഖനാദം ആരുടെയോ വരവറിയ്ക്കുന്നു. പറയാൻ വിട്ടുപോയതാവണം. ഒരിക്കലും മറന്ന് പോയതാവില്ല. കാരണം, മറക്കാനും ഓർക്കാനുമായുള്ള ഓർമ്മകൾ ഒന്നുമില്ലല്ലോ. എല്ലാം ഹൃദയത്തിൽ കോറിയിട്ട വരകളായിരുന്നില്ലേ? മെതിയടികൾ ഒന്നും വാതിൽക്കൽ കണ്ടില്ല. അതാണ് വാതിൽ തുറന്ന് തന്നപ്പോൾ, ഉള്ളിൽ കയറാൻ ശ്രമിച്ച് ഇളിഭ്യനായത്. ജീവൻ കളഞ്ഞ് രക്ഷിച്ചതിന്റെ പ്രതിഫലമായല്ല ആ കൈകൾ കാംക്ഷിച്ചത്. എന്നും സംരക്ഷിക്കാൻ ആവുമെന്ന […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

രണ്ടാം വരവ്

കൈ കഴുകിയോ? ഡെയ്, തന്നോട് തന്നെയാ ചോദിക്കുന്നേ. കഴുകിയോന്ന്? സാനിടൈസറും ഹാൻഡ് വാഷും കുറെ അവിടെ വാങ്ങി വെച്ചിട്ടുണ്ടല്ലോ. അതൊക്കെ തീർക്കാനായി ഒരു അവസരം കൂടി വന്നിരിക്കുന്നത് അറിഞ്ഞില്ലേ? സന്തോഷിപ്പിൻ.. സന്തോഷിപ്പിൻ.. ————– പഞ്ചായത്ത് ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോയ നമ്മുടെ അനൂപ് ജി, അന്ന് കൊണ്ട് വന്ന ഒരു കുപ്പി(😉).. തീരുന്നതെയുള്ളൂ.. എന്തായാലും അസംബ്ലി ഇലക്ഷന്റെ പുതിയ ഒരു കുപ്പി കൂടി ജി ഇറക്കിട്ടുണ്ട്. ഇലക്ഷന്റെ മുന്നിൽ പകച്ചു നിന്ന് പോയ ആ കൊറോണ സുന്ദരി, ഇലക്ഷന് […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ആനിമൽ ഫാമ്

Disclaimer: രണ്ട് തരത്തിലുള്ള ജനങ്ങളുണ്ട്. ഒന്ന് അവരുടെ രാഷ്ട്രീയം പറയുന്നവർ, മറ്റേത് അത് വെളിപ്പെടുത്താത്തവർ. ——————————————————— ജോണിന്റെ ഫാമിൽ ധാരാളം വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്നു. പന്നികൾ, പശുക്കൾ, ആടുകൾ, കുതിരകൾ, കഴുതകൾ, കോഴികൾ തുടങ്ങിയവ. അലസനായ ഒരു ചെറുപ്പകാരനായിരുന്നു ജോണ്. പല ദിവസങ്ങളിലും അയാൾ മൃഗങ്ങളുടെ കാര്യങ്ങൾ നോക്കാതെ മദ്യശാലകൾ സന്ദർശിച്ചു പോന്നു. ഒരു ദിവസം, എല്ലാ മൃഗങ്ങളും ചേർന്ന് ഒരു വിപ്ലവത്തിന് കോപ്പ് കൂട്ടി. സ്നോബോൾ, നെപ്പോളിയൻ എന്നീ പന്നികളായിരുന്നു അതിന് നേതൃത്വം നൽകിയത്. അങ്ങനെ അവർ […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

രാഷ്ട്രീയം

രണ്ട് തരത്തിലുള്ള ജനങ്ങൾ ഉണ്ട്. രാഷ്ട്രീയക്കാർ, അത് അല്ലാത്തവർ. തെറ്റ്. ഒരു കഥ സോല്ലട്ടുമാ…? കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തിലെ സ്കൂളിലെ ക്ലാസ് മുറിയിലാണ് ഈ കഥ നടക്കുന്നത്. ക്ലാസ്സിൽ ഭാവിയിൽ രാഷ്ട്രീയക്കാരനാവാൻ താല്പര്യം ഉള്ളവർ കൈപ്പൊക്കാൻ ടീച്ചർ ആവശ്യപ്പെടുന്നു. എത്ര പേർ അന്ന് കൈ പൊക്കിയെന്ന്, അവൻ ഓർക്കുന്നില്ല. പക്ഷെ, അന്ന് ബാക്ക് ബെഞ്ചിലിരുന്നിരുന്ന അവൻ, കൈകൾ മാക്സിമം താത്ത് തന്നെ പിടിക്കാൻ ശ്രമിച്ചിരുന്നു. ടീച്ചർ തുടർന്ന് പറഞ്ഞു. രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്നാണ്. […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ചിന്താമാലകൾ

ഈ തിരമാലകൾ നോക്കിയിരിക്കുമ്പോൾ ചിന്തിച്ചു പോവുകയാണ്… ഇത് പോലെ, ഭൂമിയെ എത്ര തവണ നമസ്കരിച്ചാലാണ് ചെയ്തുപോയ പാപങ്ങളിൽ നിന്ന് അവന് മോക്ഷം ലഭിക്കുക? ആ പാപങ്ങൾ തന്നെയല്ലേ, അവനെ ഈ കാണുന്ന അവനാക്കിയത്? അത് പോട്ടെ.. അതൊക്കെ പാപമായിരുന്നെന്ന് തീരുമാനിച്ചത് ആരായിരുന്നു? ആഹാ… നിങ്ങൾ ഇതൊന്ന് കേൾക്കൂ.. തെറ്റുകളല്ല, കുറ്റബോധമാണ് ഒരുവനെ പാപിയാക്കി മാറ്റുന്നത്. എങ്കിൽ അവൻ ആ പാപങ്ങളിൽ നിന്ന് മോക്ഷം കാംക്ഷിക്കരുതെന്നും വരില്ലേ ?

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ആ പരിഹാസം

സന്ധ്യ കഴിഞ്ഞതെയുള്ളൂ. പക്ഷെ വഞ്ചകിയായ അവൾ, ആയുധമായ ഇരുട്ടിനെ നന്നായി പുതച്ചു നിന്നു; ആരോടോ പിണങ്ങിയിട്ടെന്നപ്പോലെ. ചതിമുഖമായ നിലാവിനെ അപ്പോൾ പുറത്തെടുത്തിരുന്നില്ല. അവളുടെ മനസ്സിലെ ദുഃഖം എന്തെന്ന് ചോദിക്കാൻ പോലുമുള്ള യോഗ്യത നമ്മുക്ക് ഇല്ലല്ലോ? പെട്ടെന്ന് അവിടെയൊരു ഇടിയാട്ട് മുഴങ്ങി. “പ് ഭ ” ആ ഒരു നിമിഷത്തിൽ അവളുടെ തനി നിറം പുറത്ത് വന്നു. യഥാർത്ഥത്തിൽ അവൾ ഒളിപ്പിച്ചു വെച്ചിരുന്ന ആ രഹസ്യം എന്തായിരുന്നു? രഹസ്യമോ? ഏയ്‌.. അങ്ങനെയൊന്നില്ല. വെറും ധാർഷ്ട്യമാണ്, അഹങ്കാരമാണ്; തന്റെ കുറവുകളാരും […]