മതിലുകളിൽ ബഷീർ, അനിയൻ ജയിലരോട് പറയുന്നുണ്ട്; എല്ലാവരും സ്വന്തം കഥ എഴുതാൻ തുടങ്ങിയാൽ പേപ്പറും മഷിയുമൊക്കെ തികയാതെ വരുമെന്ന്. ഹാ.. പിന്നെ, നാസ്‌തെൻക, ദസ്തയേവ്സ്കിയുടെ ‘വെളുത്ത രാത്രി’കളിലെ നായിക, നായകനോട് അയാളുടെ ജീവിത കഥ പറയാൻ ആവശ്യപ്പെടുന്നുണ്ട് . തനിക്കു കഥയില്ലെന്ന നായകന്റെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ ചോദിക്കുന്നു .. “കഥയില്ലെങ്കിൽ പിന്നെങ്ങനെ ജീവിച്ചു? “ അതെ… ഓരോ മനുഷ്യ ജീവിതവും ഓരോ കഥയാണ്. ‘ഇമ്മിണി ബല്യ കത’😆. അതൊക്കെ പോട്ടെ.. പറഞ്ഞു വന്നത്… ഹ്യൂമൻ […]
ഹ്യൂമൻ ലൈബ്രറി
