വിഭാഗങ്ങള്‍
കവിതകൾ

രണ്ടാമത്തെ പ്രണയം

എഴുതാൻ തുനിഞ്ഞപ്പോൾ രക്തം പൊടിഞ്ഞു, എഴുതിയതൊക്കെയും അപൂർണ്ണമായ് തീർന്നു. നിൻ സ്വരം മാത്രം മനസ്സിൽ നിറക്കാൻ ശ്രമിച്ചു നിൻ മുഖം മാത്രം കണ്ണിലായ് നിറയാൻ കൊതിച്ചു പക്ഷെ, ഓർമ്മകൾ എല്ലാം മറച്ചു നിന്നു ഓർമ്മകൾകൊണ്ട് മനം മരച്ചു നിന്നു. ——————————————————– നിനക്കായ് പാടാൻ എന്നിൽ വരികളില്ല, നിന്നെ ചിരിപ്പിക്കാൻ എനിക്കാവുകില്ല.

വിഭാഗങ്ങള്‍
കവിതകൾ

ഹൃദയതാളം

“പറയാൻ ഏറെയുണ്ടെന്നൊരു തോന്നൽ മാത്രം, ഞാനും മനം- നിറയാൻ മറുവാക്കിലുതിരുന്നൊരു വിങ്ങൽ തേടി.          കുളിരായ്‌ പകരുന്നൊരു തെന്നൽ തേടി നീയും, മനം-  ചിറകായ്‌ പാറിയുയരാനിതായൊരു ഹൃദയതാളം.”

വിഭാഗങ്ങള്‍
കവിതകൾ

മറന്നതാണോ മനസ്സാലെയാണോ?

മറന്നതാണോ, മനസ്സാലെയാണോ ? കളിയായ് പറഞ്ഞതാണോ അതോ, കനവായ് കേട്ടതാണോ ? ഞാൻ ചെയ്ത തെറ്റ്- നീയെന്ന തെറ്റ്, ഞാൻ കണ്ട കനവ്- നീയെന്ന കളവ് ഞാൻ കാത്ത പൂക്കൾ വാടുന്ന നേരം, ഞാൻ ഓർത്ത ചിരികൾ മറയുന്ന നേരം നീയെന്ന താളം, ഹൃത്തിൽ അലിയാതിരിക്കാൻ ഞാനെന്ന നാളം, ആ നോവിൽ പൊലിയാതിരിക്കാൻ വെള്ളിയാൽ തീർത്ത വരികൾ, ചുവന്നമഷിയിൽ കുറിച്ചിട്ടു – എൻ വേദന.

വിഭാഗങ്ങള്‍
കവിതകൾ

കോലം തുള്ളൽ – ഹൈക്കു

കാലം കാത്തുവച്ച കാണാകയത്തിലായ്‌, കോലം കെട്ടി ഞാൻ മുങ്ങാംകുഴിയിട്ടു…..

വിഭാഗങ്ങള്‍
കവിതകൾ

നിഴലടയാളങ്ങൾ

നീളം കൂടുമ്പോഴും കുറയുമ്പോഴും എന്നാളും വെളിച്ചമേ തിരിച്ചറിയുന്നല്ലോ നിന്നെ………. നാളിതുവരെ ഇരുട്ടിൻ നിഴലടയാളങ്ങളെ കഴിയുന്നില്ലല്ലോ അളക്കുവാൻ പോലും…….

വിഭാഗങ്ങള്‍
കവിതകൾ

ഹൈക്കു

പെൻസിൽ ജീവിതം. കൂർപ്പിച്ചെടുത്തു ഓരോ ദിവസവും അറിഞ്ഞതെയില്ലതിൻ നീളം കുറഞ്ഞത്…

വിഭാഗങ്ങള്‍
കവിതകൾ

അപശ്രുതി

കൈതപ്പൂവിൻ മണം കിതക്കും കാറ്റിൽ മുള്ളുകളാകുമ്പോൾ… കൈവളകിലുക്കം കുതിക്കും നെഞ്ചിൽ അപസ്വരമാകുമ്പോൾ… ചിരിപ്പൂക്കൾ കോർത്തെടുത്ത നാളുകൾ ഓർമ്മകളിൽ മറയുന്നു, രാഗത്തിൻ അപശ്രുതിയോ? എങ്ങോ നൊമ്പരമായ് അലിയുന്നു.

വിഭാഗങ്ങള്‍
കവിതകൾ

കറുത്ത പക്ഷി

നഖം കൊണ്ടെഴുതിയ വരികളാണിത്,

മുഖം കൊണ്ടാട്ടിയതിൻ പരിഭവമാണിത്.

താളുകളിൽ ചുവപ്പ് പടർന്നെന്നോ?

താളം തെറ്റിയ വാക്കുകളെന്നോ?… Click on the title to read more.

വിഭാഗങ്ങള്‍
കവിതകൾ

ഈസ്റ്റർ

ആരോ കുരിശുമരണത്തിലേക്ക് അടുക്കുന്നു…

യഹൂദഭരണം എന്തൊക്കെയോ ആക്രോശിക്കുന്നു… Click on the title to read more

വിഭാഗങ്ങള്‍
കവിതകൾ

മായാ’ലോകം

ന്റെ ചിന്തകളായിരുന്നതിലെ നീതി വ്യവസ്ഥകൾ,

യുക്തികൾ കേൾക്കാതതിൽ വിധിയെഴുതി.

ചുറ്റിനിന്നവർ ചൊന്നത് ചെവിക്കൊണ്ടില്ല,

ചുറ്റി നിരത്തി ചൊവ്വില്ലാ ന്യായങ്ങൾ….Click on the title to read more

വിഭാഗങ്ങള്‍
കവിതകൾ

Epitome of a Wildflower..

ആരും വിത്തിട്ട് മുളപ്പിച്ചതല്ല..

ആരും വളം നൽകിയിട്ടില്ല..

ആരും തന്നെ പരിപാലിച്ചിട്ടില്ല..

ആരും തന്നെ ശ്രദ്ധിച്ചതെയില്ല….Read More

വിഭാഗങ്ങള്‍
കവിതകൾ

നീ അറിഞ്ഞതല്ലേ..ഞാൻ പറഞ്ഞതല്ലേ…?

മനതാരിൽ ഞാനന്ന് ഒളിച്ച സ്നേഹം

മനസ്വിനി നീയുള്ളിൽ അറിഞ്ഞതല്ലേ..

പലകാലമൊതുവാൻ തുനിഞ്ഞ രാഗം

പുലർകാല സൂര്യനായ് പറഞ്ഞതല്ലേ……Read More

വിഭാഗങ്ങള്‍
കവിതകൾ

പരീക്ഷണശാല

പെൻസിൽ ജീവിതം , നിഴലടയാളങ്ങൾ , ഒരു മരത്തിനോട് , ചിന്തകളെക്കുറിച്ച് ഒരു ചിന്ത. …… +++++++++×××—-+++++++ click on the title to see the full blog

വിഭാഗങ്ങള്‍
കവിതകൾ

മഞ്ചാടിക്കുരു

ഒരു വേളയെങ്കിലും മറക്കാൻ കഴിഞ്ഞില്ല ആ മധുരമാം മന്ദഹാസത്തിനെ… തരളമാം ഒരു കൊച്ചു പൂവിനോടൊതി ഞാൻ കഴിയില്ല മറക്കുവാൻ ആ പിരിയും നൊമ്പരത്തെ…. ഹൃത്തിൽ നാമ്പിട്ട പ്രണയം ഒരു മഞ്ചാടിയായി തന്നു ഞാൻ അറിഞ്ഞില്ല നീ പറഞ്ഞില്ല ഞാൻ അകന്നു പോയത് ഇന്ന് ഞാൻ അറിയുന്നു….

വിഭാഗങ്ങള്‍
കവിതകൾ

ദാഹം

മഴക്കാർ കനിഞ്ഞില്ല,  മഴ പെയ്ത് ഇറങ്ങില്ല,പുതു മണ്ണിൻ മണം തേടി ഇറങ്ങിയോർ,പുതു പീലി വിടർത്തി നടനം വച്ചോർ,പിരിയും സന്ധ്യ തൻ ദുഃഖം പോലെ,കുളിരും രജനിതൻ ആർദ്രതയിൽ,തനിയെ രണ്ട് ഇതൾ കണ്ണീർ പൊഴിക്കേ, വിലപിക്കും ഭൂമി തൻ ദാഹം അകറ്റി.