വിഭാഗങ്ങള്‍
ഒബിഡോസ് കഥകൾ

ഒബിഡോസ് 05

ഒബിഡോസ്… കേവലം രണ്ടായിരം ആളുകൾ അധിവസിക്കുന്ന ഒരു പ്രദേശമാണ് ഒബിഡോസ്. സീസണാകുന്ന സമയത്ത്‌ ഒരുപാട് സഞ്ചാരികൾ അവിടേയ്ക്ക് എത്തുമ്പോൾ, തദ്ദേശീയർ ഒരു ന്യൂനപക്ഷമായ് തീരുന്നു. ഇന്റർനാഷണൽ ചോക്കലേറ്റ് ഫെസ്റ്റിവൽ, ഓപ്പറാ ഫെസ്റ്റിവൽ, ക്രിസ്മസ് എന്നിവ ഇവിടെ ഗംഭീരമായി ആഘോഷിക്കപ്പെടുന്നുണ്ടെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ നോക്കിയാൽ ഒരു വർഷത്തിലെ ഒട്ടുമിക്ക ദിവസങ്ങളിലും ഇവിടെ ആഘോഷങ്ങളായിരിക്കണം. ഇപ്പോൾ ഡിസംബർ മാസം തുടങ്ങിയതെയുള്ളൂ. ക്രിസ്മസിനെ സ്വീകരിക്കാനുള്ള വമ്പിച്ച തയ്യാറെടുപ്പുകൾ ഓൾറേഡി തുടങ്ങി കഴിഞ്ഞു. സ്ട്രീറ്റുകളിൽ കൃത്യമായ ബോര്ഡുകളോ മറ്റ് അടയാളങ്ങളോ […]

വിഭാഗങ്ങള്‍
ഒബിഡോസ് കഥകൾ

ഒബിഡോസ് 04

കഥകളിലെ നായകന്മാരിൽ ഒരു സ്റ്റോയിക് സ്വത്വമാണ് ഞാൻ നിർമ്മിച്ചെടുക്കാൻ ശ്രമിച്ചിരുന്നത്. സ്റ്റോയിക് ആകാനുള്ള ബോധപൂർവമായ എന്റൊരു ശ്രമമായി അതിനെ നിങ്ങൾ കരുതിയാൽ പോലും, അത് എനിക്ക് തെറ്റെന്ന് പറയാനാവില്ല. എന്നാൽ ഒരു കാര്യം ഞാൻ തുറന്ന് പറയാം. എത്ര ശ്രമിച്ചാലും എനിക്കതിന് സാധിക്കില്ലെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. കാരണം…. ഞാൻ ഒരു എപ്പിക്കുരിയനിസ്റ്റാണ്. ഐ സീക് പ്ലഷർ ഇൻ എവേരീതിങ് … ഐ വാന്റ് പ്ലഷർ എവേരിവേർ… ———————————————– ഒരു ഇടനാഴിയിലൂടെയാണ് ഒബിഡോസ് എന്ന നഗരത്തിന്റെ അകതളത്തിലേയ്ക്ക് […]

വിഭാഗങ്ങള്‍
ഒബിഡോസ് കഥകൾ

ഒബിഡോസ് 03

“ശ്രീ, അത് വേണോ?” മറ്റുള്ളവരിൽ നിന്ന് സഹായം മേടിക്കുന്നതിനോടുള്ള താല്പര്യകുറവാണ് അവളുടെ ആ വാക്കുകളിൽ കേട്ടത്. ഒബിഡോസ് പോകാനായി തന്റെ പരിചയത്തിൽ റെന്റിന് ഒരു കാറ് കിട്ടുമെന്നും, ഡിസ്‌കൗണ്ട് വാങ്ങി തരാമെന്നും മുബഷീർ കഴിഞ്ഞ ദിവസം എന്നോട് സൂചിപ്പിച്ചിരുന്നതാണ്. പക്ഷെ, ഞാൻ ചിന്തിക്കുന്നത് പോലെയല്ല മനു അതിനെ പറ്റി ചിന്തിച്ചത്. (ഒരാളിൽ നിന്ന് സഹായം മേടിക്കുന്നത്, ആ സൗഹൃദം ഉറപ്പിക്കുമെന്നാണ് എന്റെ ഒരിത്.) പക്ഷെ… ലിസ്ബണിലെ ഹോട്ടൽ സൂടിൽ ആ ഹോട്ടലിന്റെ തന്നെ പരസ്യത്തോടൊപ്പമുള്ള ഒരു വർണ […]

വിഭാഗങ്ങള്‍
ഒബിഡോസ് കഥകൾ

ഒബിഡോസ് 02

ലിസ്ബണിലെ പ്രഭാതം. ഒരു ചൂട് ചായയുമായി സുയ്ട്ടിലെ ആ ബാൽക്കണിയിൽ, ഹാളിലെ സോഫയിൽ നിന്ന് മുറിച്ച് മാറ്റപ്പെട്ട ഒരു കഷ്ണം പോലെ തോന്നിക്കുന്ന ആ ഇരിപ്പടത്തിൽ ഞാൻ ഇരുന്നു. എല്ലാ ദിവസത്തേയും പോലെ, ഒരു വെള്ള പേപ്പർ എന്റെ മുൻപിൽ ഉണ്ടായിരുന്നു. പ്രഭാതത്തിന്റെ മനോഹരമായ ആ വിളംബരം ഒരു ചിത്രമായി വരയ്ക്കാൻ കഴിവിലാത്തവനായി പോയതിൽ എന്നത്തേയും പോലെ ഞാൻ വെറുതെ വിഷമിച്ചു. അനു ഉണ്ടായിരുന്നെങ്കിൽ, ആദ്യം വന്ന് അവളുടെ കാൻവാസ് ഇവിടെ പ്രതിഷ്ഠിക്കുക അവളായിരിക്കുമെന്നോർത്തു. എനിക്ക് പ്രിയപ്പെട്ട […]

വിഭാഗങ്ങള്‍
ഒബിഡോസ് കഥകൾ

ഒബിഡോസ് 01

ഒബിഡോസ് എന്ന കഥ എന്റെ ശബ്ദത്തിൽ കേൾക്കൂ…@ %% https://anchor.fm/sreekanth-r3/episodes/ep-e142agv %% ————————————– ഒബിഡോസ് എന്ന നഗരത്തെപ്പറ്റി കേട്ടിട്ടുണ്ടോ? കഴിഞ്ഞ തവണത്തെ എന്റെ ഞങ്ങളുടെ യാത്ര അങ്ങോട്ടേയ്ക്കായിരുന്നു. മാഡ്രിഡിൽ ഒരു ബിസിനസ്സ് മീറ്റിംഗിന് വന്ന വൈഫിന്റെ എന്റെ പ്രിയതമയുടെ കൂടെ പോയതായിരുന്നു ഞാൻ. ഞങ്ങൾക്ക് ഒരു വെക്കേഷൻ ആവശ്യമായിരുന്നു. അവളുടെ തിരക്കുകൾക്ക് ശേഷം, ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ഒരു വെക്കേഷൻ പ്ലാൻ ചെയ്താണ് അന്ന് ഞങ്ങൾ മാഡ്രിഡിൽ എത്തിയത്. ———————————————– മാഡ്രിഡിൽ നിന്ന് ലിസ്ബണിലേയ്ക്ക് അധികം […]

വിഭാഗങ്ങള്‍
കഥകൾ

സുമുഖൻ

അവന്റെ കണ്ണുകളുടെ സ്ഥാനത്ത് ചെവികളായിരുന്നു. കണ്ണുകളാവട്ടെ ആ ചെവികളുടെ സ്ഥാനവും അപഹരിച്ചിരുന്നു. അവനെ എല്ലാവരും സുമുഖൻ എന്ന് വിളിച്ചു. അതു തന്നെയാണ് അവന്റെ യഥാർത്ഥ പേരെന്ന് അതിൽ പലരും തന്നെ വിശ്വസിച്ചു പോന്നു. ജനിച്ചപ്പോൾ എല്ലാവർക്കും അവൻ ഒരു അത്ഭുത ശിശു മാത്രമായിരുന്നില്ല. അവരെല്ലാം അന്ന് അവന്റെ അമ്മയോട് പറയുമായിരുന്നു; ഇവൻ നിനക്ക് വലിയ എന്തോ ഭാഗ്യം കൊണ്ടുവരുമെന്ന്.. പക്ഷെ, അന്നൊന്നും ഒരു ഭാഗ്യോം അവരെ തേടി വന്നില്ല. ആ അമ്മയുടെയും മകന്റെയും ജീവിതം കൂടുതൽ ദുരിത […]

വിഭാഗങ്ങള്‍
കഥകൾ

ഗോൻഡല റൈഡ്

ഗോൻഡല റൈഡ്‌… ഒരു ദിവസം ഞങ്ങൾ വെനീസിൽ എത്തും. ആ സന്ധ്യയിൽ, ധാരാളം പൂക്കൾകൊണ്ട് അലങ്കരിച്ച ഒരു ഗോൻഡലയിൽ (കളിവള്ളം) ഞങ്ങൾ യാത്ര ചെയ്യും. സെന്റ് മാർക് ചത്വരത്തിനടുത്തുള്ള തിരക്കേറിയ ഗ്രാൻഡ് കനാലിലൂടെ ആ ചെറുവള്ളം നീങ്ങുമ്പോൾ അവളുടെ കണ്ണിലൂടെ ഞാൻ ആ കാഴ്ചകളെല്ലാം ഒപ്പിയെടുക്കും. അവളുടെ ദേഹത്തേയ്ക്ക് വെള്ളം തെറുപ്പിക്കുമ്പോൾ മുഖത്ത് വിരിയുന്ന ആ പരിഭവം, മനസ്സിൽ ഞാൻ വരച്ചു വയ്ക്കും. ഇടുങ്ങിയ കനാലുകളുടെ ഇരുവശങ്ങളിലായി നിലകൊള്ളുന്ന, ആ പഴമ വിളിച്ചോതുന്ന കെട്ടിടങ്ങളുടെ കലാ-വാസ്തു ചാരുതിയും, […]

വിഭാഗങ്ങള്‍
കഥകൾ ഗുരുതിസുവികെ

ഗുരുതിസുവികെ 3

ബെൻസി ജോണ്സണ്.. മുടി രണ്ട് തട്ടായിയാണ് ചീകി ഒതുക്കി വച്ചിരിക്കുന്നത്. മുടിയ്ക്ക് പക്ഷെ, അധികം നീളമില്ല. നടക്കുമ്പോൾ ഒരുപോലെ താളം പിടിക്കുന്ന ആ പോണിടൈലും അവളുടെ ആ ബാക്കും നല്ലൊരു കാഴ്ചയാണ്… പിന്നെ വെണ്ണക്കല്ലിൽ തീർത്ത പോലുള്ള അവളുടെ ബോഡി സ്റ്റ്റക്ച്ചർ… ഇതൊക്കെയാണ് ഓഫീസിലെ രണ്ടാമത്തെ ദിവസം അബിയുടെ മുന്നിൽ തെളിഞ്ഞത്. ഒരു വർഷമാകാറായി അവൾ ഇവിടെ ജോയിൻ ചെയ്തിട്ട്. ഇപ്പോൾ നാട്ടിലേയ്ക്ക് ട്രാൻസ്ഫെർ നോക്കുന്നുണ്ട്. അതിന് മുമ്പ് അബിയെ ഇവിടുത്തെ എല്ലാ കാര്യങ്ങളും പഠിപ്പിക്കണം. അബിയുടെ […]

വിഭാഗങ്ങള്‍
കഥകൾ ഗുരുതിസുവികെ

ഗുരുതിസുവികെ 2

പോലീസിന്റെ അടുത്തേക്ക് ലോറിയുടെ പേപ്പറുകളൊക്കെ കൊണ്ട്പോയ ഡ്രൈവറെന്താ ഇനിയും തിരിച്ചു വരാത്തേ? കുറെ സമയായല്ലോ.. അബി ജോസഫ് ലോറിയിൽ ഇരുന്ന് ആലോചിച്ചു. ക്ലീനര് പയ്യനും അങ്ങേർടെ കൂടെ പോയിട്ടുണ്ട്. അബിയ്ക്ക് അത് ലോറിയിൽ ഇരുന്ന് തന്നെ വ്യക്തമായി കാണാം… അവർ എന്തോ കാര്യമായാണ് സംസാരിക്കുന്നത്. ആഹാ… അവർ അബിയെ കൈചൂണ്ടിയും എന്തോ പറയുന്നു. ദേ… ഒരു പോലീസുകാരനെയും വിളിച്ചു കൊണ്ടുവരുന്നു.. വണ്ടിയുടെ അടുത്തേയ്ക്ക്.. അബി ലോറിയിൽ നിന്ന് ചാടി ഇറങ്ങി.. അവരുടെ മുന്നിലേയ്ക്ക്… പോലീസുകാരൻ അവനെ അടിമുടി […]

വിഭാഗങ്ങള്‍
കഥകൾ ഗുരുതിസുവികെ

ഗുരുതിസുവികെ

“കന്നഡ ഗോത്തില്ല?” ഹോ.. ഈ ചോദ്യത്തിന്‌ ഉത്തരം പറഞ്ഞ് പറഞ്ഞു മടുത്തിട്ടാണ്, അവൻ അവിടെ നിന്ന് ഓടി പോന്നത്. ദേ.. ഇവരും അതന്നെ ചോദിക്കുന്നു. “ഹാ.. ഗോത്തില്ല.” അബി ജോസഫ് മറുപടി കൊടുത്തു. ശെടാ… ഇനിയിപ്പോ ബാംഗ്ലൂര് എത്തുന്ന വരെ ഇവരോട് ഒന്നും സംസാരിക്കാൻ പറ്റില്ലാലോ. വളരെ അപ്രതീക്ഷിതമായാണ് അബിയ്ക്ക് ബാംഗ്ളൂർക്കുള്ള ഈ ചരക്ക് ലോറി കിട്ടിയത്. അല്ലെങ്കിലുണ്ടല്ലോ… അവൻ അവിടെ, ഹൈദരബാദിൽ തന്നെ പെട്ടു പോയേനേ. ഇതിപ്പോ നാളെ രാവിലെയെങ്കിലും അവന് ബാംഗ്ലൂരിലെത്താം. കുര്യൻ ചേട്ടൻ […]

വിഭാഗങ്ങള്‍
കഥകൾ

Rumi

“Do you know what Rumi said about love?” Shekhar was standing near a pond when he asked her this question, looking directly at her face. The pond was full of vegetation. It’s surface was hardly visible. A bed of water lillies blossomed among the vegetation , gave everyone’s vision something to cheer. The background was […]

വിഭാഗങ്ങള്‍
കഥകൾ

ക്യാൻവാസ്

“പ്രണയം എന്താണെന്നാ തന്റെ അഭിപ്രായം?” ആദിത്യനോട് ഡോക്ടർ ചോദിച്ചു. അതിനെപ്പറ്റി ആലോചിക്കുന്ന ആ സമയം, ഡോക്ടറുടെ റൂമിലെ ഭിത്തിയിലെ ഒരു രവിവർമ്മ ചിത്രത്തിൽ അവന്റെ കണ്ണുകൾ ഉടക്കി. അവൻ യാന്ത്രികമായി പറഞ്ഞു. “പ്രണയം ഒരു ചിത്രമാണ്.. ഒരു രവിവർമ്മ ചിത്രം പോലെ… ” കുറച്ച് വർഷങ്ങൾക്ക് മുൻപ് അവന്റെ നേതൃത്വത്തിൽ കോളേജിൽ നടന്ന ഒരു എക്സിബിഷനിൽ ആ ചിത്രം ഉണ്ടായിരുന്നതാണ്. പക്ഷെ അതിലുപരി ആ ചിത്രത്തിന് അവന്റെ ജീവിതവുമായി എന്തോ ഒരു ബന്ധം ഉള്ളതായി അവന് ഇപ്പോൾ […]

വിഭാഗങ്ങള്‍
കഥകൾ

പള്ളിമണി

Listen to my podcast on… %% https://anchor.fm/sreekanth-r3/episodes/Pallimani-e1fmg1g %% “മേലുകാവ്മറ്റം, മേലുകാവ്മറ്റം… ഇറങ്ങാൻ ഇനിയും ആളുണ്ടല്ലോ?.. ഹലോ, ആ ഉറങ്ങുന്നയാളെ ഒന്ന് എഴുന്നേപ്പിച്ചേ.. തനിക്ക് മേലുകാവല്ലേ ഇറങ്ങേണ്ട? ഹോ.. അനങ്ങി വന്നൊന്നിറങ്.. പെട്ടെന്ന്. സമയം കളയാൻ ഓരോന്ന് രാവിലെ തന്നെ കേറിക്കോളും..” ഈരാറ്റുപേട്ടയിൽ നിന്ന് മേലുകാവിലേയ്ക്ക് വലിയ ദൂരമൊന്നുമില്ല. പക്ഷെ, ബസേൽ കയറിയപ്പോൾ തന്നെ അവന് നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു. അത് കൊണ്ടാണ് മനു തോമസിന്റെ കണ്ണുകൾ അറിയാതങ് അടഞ്ഞു പോയത്. ഇത്ര പെട്ടെന്ന് എത്തിയോ? […]

വിഭാഗങ്ങള്‍
കഥകൾ ചുവന്ന നഗരം

ചുവന്ന നഗരം IV

ചുവപ്പിൽ കുളിച്ചു നിൽക്കുന്ന സന്ധ്യയുടെ ഒരു കോണിൽ നിന്ന് ഒരു മുടന്തനായ ഒരു മനുഷ്യൻ ആ തെരുവിലേയ്ക്ക് നടന്നു വരുന്നു. ആരോടുള്ള വിശ്വാസമാണ്, ജീവിതത്തിൽ ഒന്ന് മിന്നി കൊതിപ്പിച്ച ആ പ്രകാശം തേടി ഈ തെരുവിലേയ്ക്ക് മാസങ്ങൾക്ക് ശേഷം അയാളെ വീണ്ടും എത്തിച്ചത്? എന്തായാലും ദൈവങ്ങളിലുള്ള വിശ്വാസമായിരിക്കില്ല. കാരണം അയാളുടെ മനസ്സിലെ ദൈവം, ദുരന്തനാടകങ്ങൾ മാത്രം സംവിധാനം ചെയ്യുന്ന ഒരു ഭ്രാന്തനാണ്. ഒന്നും ശുഭപര്യവസായി ആയി കാണാൻ താത്പര്യപ്പെടാത്ത ഒരു അരൂപനായ ഭ്രാന്തൻ. അല്ലെങ്കിൽ എന്തിനാണ് അയാളെ […]

വിഭാഗങ്ങള്‍
കഥകൾ ചുവന്ന നഗരം

ചുവന്ന നഗരം III

ലോട്ടസ് ലോഡ്ജിന്റെ പതിനൊന്നാം നമ്പർ റൂമിലെ ആ ഫാനിന്റെ ശബ്ദം, തുണ്ട് പടങ്ങളിലെ ശിൽക്കാര ശബ്ദം പോലെ അയാൾക്ക് തോന്നി. നന്നായി വിയർക്കുന്നുണ്ടെങ്കിലും, ആ ഫാനൊന്ന് നിർത്താൻ അയാൾ അതുകൊണ്ടാണ് അയാളുടെ ശ്രീദേവിയോട് ആവശ്യപ്പെട്ടത്. കഥകേട്ട് രാധികയുടെ തലമുടി തഴുകിയിരിക്കുകയായിരുന്ന ശ്രീദേവി, അത് കേട്ടിലെന്ന മട്ടിൽ രാധികയോട് പറഞ്ഞു. “ബേട്ടി രോ മത്, ഹം സബ് യെഹി ഹേ, തുഛെ മദദ് കർനെ കേലിയേ.” ആ കണ്ണിലെ മാതൃത്വം അയാൾക്ക് പുതിയൊരു കാഴ്ചയായിരുന്നു. ശ്രീദേവി അയാളോടായി പറഞ്ഞു. […]