വിഭാഗങ്ങള്‍
കഥകൾ ചുവന്ന നഗരം

ചുവന്ന നഗരം IV

ചുവപ്പിൽ കുളിച്ചു നിൽക്കുന്ന സന്ധ്യയുടെ ഒരു കോണിൽ നിന്ന് ഒരു മുടന്തനായ ഒരു മനുഷ്യൻ ആ തെരുവിലേയ്ക്ക് നടന്നു വരുന്നു. ആരോടുള്ള വിശ്വാസമാണ്, ജീവിതത്തിൽ ഒന്ന് മിന്നി കൊതിപ്പിച്ച ആ പ്രകാശം തേടി ഈ തെരുവിലേയ്ക്ക് മാസങ്ങൾക്ക് ശേഷം അയാളെ വീണ്ടും എത്തിച്ചത്? എന്തായാലും ദൈവങ്ങളിലുള്ള വിശ്വാസമായിരിക്കില്ല. കാരണം അയാളുടെ മനസ്സിലെ ദൈവം, ദുരന്തനാടകങ്ങൾ മാത്രം സംവിധാനം ചെയ്യുന്ന ഒരു ഭ്രാന്തനാണ്. ഒന്നും ശുഭപര്യവസായി ആയി കാണാൻ താത്പര്യപ്പെടാത്ത ഒരു അരൂപനായ ഭ്രാന്തൻ. അല്ലെങ്കിൽ എന്തിനാണ് അയാളെ […]

വിഭാഗങ്ങള്‍
കഥകൾ ചുവന്ന നഗരം

ചുവന്ന നഗരം III

ലോട്ടസ് ലോഡ്ജിന്റെ പതിനൊന്നാം നമ്പർ റൂമിലെ ആ ഫാനിന്റെ ശബ്ദം, തുണ്ട് പടങ്ങളിലെ ശിൽക്കാര ശബ്ദം പോലെ അയാൾക്ക് തോന്നി. നന്നായി വിയർക്കുന്നുണ്ടെങ്കിലും, ആ ഫാനൊന്ന് നിർത്താൻ അയാൾ അതുകൊണ്ടാണ് അയാളുടെ ശ്രീദേവിയോട് ആവശ്യപ്പെട്ടത്. കഥകേട്ട് രാധികയുടെ തലമുടി തഴുകിയിരിക്കുകയായിരുന്ന ശ്രീദേവി, അത് കേട്ടിലെന്ന മട്ടിൽ രാധികയോട് പറഞ്ഞു. “ബേട്ടി രോ മത്, ഹം സബ് യെഹി ഹേ, തുഛെ മദദ് കർനെ കേലിയേ.” ആ കണ്ണിലെ മാതൃത്വം അയാൾക്ക് പുതിയൊരു കാഴ്ചയായിരുന്നു. ശ്രീദേവി അയാളോടായി പറഞ്ഞു. […]

വിഭാഗങ്ങള്‍
കഥകൾ ചുവന്ന നഗരം

ചുവന്ന നഗരം II

നല്ല പ്രായത്തിൽ താൻ വിവാഹം കഴിച്ചിരുന്നെങ്കിൽ ഇതേ പ്രായത്തിൽ ഒരു മോളോ, മോനോ ഉണ്ടായിരുന്നെനേ. ആ മഞ്ഞ സാരിയുടുത്ത് തറയിൽ പാ വിരിച്ചു കിടന്നുറങ്ങുന്ന രാധിക എന്ന ആ പതിനാറ്കാരി മലയാളി പെണ്കുട്ടിയെ നോക്കി അയാൾ ചിന്തിച്ചു. അവളുടെ മുഖത്തെ ആ നിഷ്കളങ്കത അയാളെ അത്ഭുതപ്പെടുത്തി. ആ കണ്ണുകളിലെ വെളിച്ചം അയാളെ വേറെ ആരോയാക്കി മാറ്റുകയാണെന്ന് ആ രാത്രി അയാൾക്ക് തോന്നി. അന്നേ ദിവസം അയാളുടെ റൂമിലേയ്ക്ക് അവൾ ഓടികയറി വന്നത് മുതലുള്ള കാര്യങ്ങൾ അയാൾ ഓർത്തു. […]

വിഭാഗങ്ങള്‍
കഥകൾ ചുവന്ന നഗരം

ചുവന്ന നഗരം

“ഞാൻ നിന്നെ കല്യാണം കഴിക്കാം.” “ആരേ ജി, സബ് ഇസ് തരഹ് ഹമേശാ മീട്ടി ബാതേം ബോല്ത്തെ ജാത്തെ ഹേ. പിന്നെയീ വെള്ളത്തിന്റെ കെട്ടൊക്കെ പോകുമ്പോഴുണ്ടല്ലോ, അതെല്ലാം അങ് മറക്കും. അതങ്ങനാ ഈ ആണുങ്ങള്. വോ ബാത് ചോഡോ ജി.” “മേരീ ജാൻ, അങ്ങനെയുള്ള ഒരാളാണെന്ന് എന്നെ കണ്ടിട്ട് നിനക്ക് തോന്നുന്നുണ്ടോ? നോക്ക്.. ഇങ്ങോട്ട് ഒന്ന് നോക്ക്” നോട്ടുകൾ എണ്ണി ആ ബ്ലൗസ്സിനുള്ളിൽ വെയ്ക്കുന്നതിനിടയിൽ, വായിലെ മുറുക്കാൻ പനട്ടിക്കൊണ്ട് അവൾ പറഞ്ഞു. “സമ്ചോ ജി, എന്റെ മുന്നിൽ […]