ഇനി വെറുതെ നോക്കി നിന്നിട്ട് കാര്യമില്ലെന്ന് നന്ദുവിന് തോന്നി. ആ മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ ഉള്ളിൽ ഒന്നൂടെ കയറി കാറ് തപ്പാൻ അവൻ തീരുമാനിച്ചു. എട്ടാം നില തൊട്ട് താഴേയ്ക്ക്.. അവൻ ഓരോ ഫ്ലോറിലും നടന്ന് വിശദമായി പരിശോധിച്ചു. ഇനി അവന്റെ കണ്ണ് അവനെ പറ്റിക്കുന്നതാണോ? അതുകൊണ്ട് ഓരോ ഫ്ലോറ് പരിശോധിക്കുമ്പോഴും, അവൻ കീയിലെ സെന്റർ ലോക്ക് സ്വിച്ച് ഞെക്കി നോക്കിയിരുന്നു. എന്നിട്ടും.. ശെടാ… അവൻ ഉറപ്പിച്ചു. ഈ പാർക്കിങ്ങിൽ അവന്റെ കാറില്ല. ഇവിടെ സ്ഥലം […]
റെഡ് ആൾട്ടോ 04
