വിഭാഗങ്ങള്‍
കഥകൾ കുഞ്ഞിപ്പത്തിരി

കുഞ്ഞിപ്പത്തിരി 04

“എന്റെ ദൈവമേ, താൻ ഇത്ര നന്നായി എഴുതുമായിരുന്നോ?” അരുണിന്റെ ആ ചോദ്യം, തന്നെ കളിയാക്കിയത് പോലെയാണ് മാധവിയ്ക്ക് തോന്നിയത്. അവൾ തിരിച്ച് ചോദിച്ചു. “ആക്കിയതല്ലല്ലോ. അല്ലെ?” “ഒരിക്കലും അല്ല. എത്ര ശ്രമിച്ചാലും എനിക്ക് ഇങ്ങനെയൊന്നും എഴുതാൻ പറ്റില്ലടോ. അതൊക്കെ ഒരു കഴിവാണ്. തനിക്ക് അതുണ്ട്.” മാധവിയ്ക്ക് ആളുകളുടെ പ്രശംസ കേൾക്കുന്നത് വലിയ ഇഷ്ടമാണ്. സത്യത്തിൽ, അതിനൊക്കെ വേണ്ടിയായിരുന്നു അവൾ അന്ന് ഏതാണ്ടൊക്കെ എഴുതിയിരുന്നത്. അവൾ അരുണിന്റെ ആ അഭിപ്രായം കേട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “ഓ.. പിന്നെ..” ജീവിതത്തിലെ […]

വിഭാഗങ്ങള്‍
കഥകൾ കുഞ്ഞിപ്പത്തിരി

കുഞ്ഞിപ്പത്തിരി 03

“അപ്പാച്ചൻ ബല്യ പത്തിരി കഴിച്ചുമ്പോ, മാധാവികുട്ടിയ്ക്ക് ചെറീന പത്തിരി മതി.” അപ്പാച്ചന്റെ കൂടെ ബഷീറിക്കയുടെ ചായകടേൽ വന്ന മാധവിക്കുട്ടി ചിണുങ്ങി. “ടോ മാപ്പിളെ, കൊച്ച് പറഞ്ഞ കേട്ടില്ലേ? ഒരു ചെറിയ പത്തിരി ഉണ്ടാക്കി ഇവിടെ കൊടുക്ക്..” ബഷീറിക്കയുടെ കടയിൽ പത്തിരിയ്ക്ക്, ഒന്നാമത് വലിപ്പം കുറവാണ് എന്നൊരു പരാതിയുണ്ട്. അതിനിടയിൽ ഒരു പത്തിരിയ്ക്ക് ഇരുപത്തഞ്ചു പൈസ കൂട്ടുകയും ചെയ്തിരുന്നു. ബഷീറിക്കാ പറയും. “ഇങ്ങക്ക് ഒന്നും അരീണ്ടല്ലോ. സാനങ്ങൾക്ക് ഇപ്പൊ എന്താ വെല? ജ്ജ് ആ മാത്തന്റെ പിടീകേന്ന് എന്തേലും […]

വിഭാഗങ്ങള്‍
കഥകൾ കുഞ്ഞിപ്പത്തിരി

കുഞ്ഞിപ്പത്തിരി 02

ചേർന്നീടട്ടെയിടയ്ക്കിടയ്ക്കു സരസീജാലം സപങ്കേരുഹം, ചാലേ ചോല മരങ്ങൾ തിങ്ങി മറവാർന്നിടട്ടെ സൂര്യാതപം, ചെന്താർപ്പൂമ്പൊടിപോലെ പൂഴി മൃദുവായിത്തീരട്ടെ മാർഗ്ഗങ്ങളിൽ; സന്ധിക്കട്ടെയിവൾക്കു യാത്ര ശുഭമായി വാതാനുകൂല്യത്തോടെ. അപ്പാച്ചൻ ഡയറിയിൽ കുറിച്ചു തന്ന ഈ വരികൾ നോക്കി മാധവി ആ കട്ടിലിലിരുന്നു. ഓരോരോ കാര്യങ്ങൾക്കായി ഇറങ്ങി തിരിക്കുമ്പോൾ, അപ്പാച്ഛന്റെ കൈപ്പടയിൽ എഴുതിയ എ.ആറിന്റെ ശാകുന്തളത്തിലെ ഈ വരികൾ അവൾ വായിക്കുമായിരുന്നു. വല്ലാത്തൊരു ആത്മവിശ്വാസമാണ് അപ്പോഴൊക്കെ മാധവിയ്ക്ക് തോന്നിയിരുന്നത്. 💐💐💐💐💐💐💐💐💐💐💐💐💐💐 അപ്പാച്ചന്റെ മാധവിക്കുട്ടി.. കുഞ്ഞിപ്പത്തിരി… ബഷീറിക്കായുടെ ചായ കട… കുഞ്ഞിപ്പത്തിരി ഭാഗം 03 […]

വിഭാഗങ്ങള്‍
കഥകൾ കുഞ്ഞിപ്പത്തിരി

കുഞ്ഞിപ്പത്തിരി

മരണത്തിന്റെ തണുപ്പ് ആദ്യമായല്ല ഡോ. മാധവിയ്ക്ക് അനുഭവപ്പെടുന്നത്. പക്ഷെ, ഈ തണുപ്പ്.. പണ്ട് കുട്ടിയായിരുന്നപ്പോൾ ഈ കൈ പിടിച്ച്, ഒരുപാട് നടന്നിരുന്നതാണ്. അന്ന് തോന്നിയ ഒരു സുരക്ഷിതത്വം സ്വന്തം അച്ഛന്റെയോ, പിന്നീട് ജീവിതത്തിലേയ്ക്ക് കടന്ന് വന്ന അരുണിന്റെയോ കൈകളിൽ ഒരിക്കലും മാധവിയ്ക്ക് തോന്നിയിരുന്നില്ല. മുറിയുടെ വെളിയിൽ ആരൊക്കെയോ നിന്ന് സംസാരിക്കുന്നുണ്ട്. പരിചയമുള്ള ചെറിയൊരു ചിണുങ്ങലും കൂട്ടത്തിൽ മുഴങ്ങുന്നുണ്ട്. “മരണം സ്‌ഥിതീകരിക്കാനിനി ആസ്പത്രിയിലേക്ക് കൊണ്ട് പോണോ? മാധവിക്കുട്ടി ഉണ്ടല്ലോ… ങേ..?” മാധവിയ്ക്ക് പരിചയമില്ലാത്ത ഒരു ശബ്ദമായിരുന്നത്. മാധവി പൾസ്‌ […]