ഫ്ഭ്ർ ഫ്ഭ്ർ… കോടതിമുറിയിൽ ഫാനിന്റെ അലോസരപ്പെടുത്തുന്ന ശബ്ദത്തിനൊപ്പം പുസ്തകത്താളുകൾ ആരോ എവിടെയോ മറിക്കുന്ന ഒരു ശബ്ദം താളാത്മകമായി മുഴങ്ങുന്നു. മജിസ്ട്രേറ്റ് അന്നമ്മ ശംഭുവിനോട് ചോദിച്ചു. “മോൻ, എന്ത് ചെയ്യുന്നു. പഠിക്കുവാണോ?” ശംഭു മറുപടി പറഞ്ഞു. “അതെ. എസ്.ബി കോളേജിൽ, ബി.എ ഹിസ്റ്ററി, ഫസ്റ്റ് യിയർ.” “മോൻ, പത്രമൊന്നും വായിക്കാറില്ലേ? മാസ്‌ക് വച്ച് വെളിയിൽ ഇറങ്ങണം എന്ന് പറയുന്നത് ആരെയും ദ്രോഹിക്കാൻ അല്ലല്ലോ! ഈ കൊറോണ നമ്മുക്ക് നിയന്ത്രിച്ച് നിർത്താനല്ലേ?” ശംഭുവിന് തന്റെ സാമൂഹിക പ്രതിബദ്ധത അവിടെ ചോദ്യം“ഒബ്ജക്ഷൻ യുവർ ഓണർ (ഭാഗം-3)” വായന തുടരുക
Category Archives: ഒബ്ജക്ഷൻ യുവർ ഓണർ
ഒബ്ജക്ഷൻ യുവർ ഓണർ (ഭാഗം-2)
സമയം സന്ധ്യ കഴിയുന്നതെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ സമയം തെറ്റി വന്ന രാത്രി, അതിന്റെ ചവർപ്പുള്ള ഇരുട്ടിനെ നന്നായി പുതച്ചുനിന്നിരുന്നു; ആരോടോ പിണങ്ങിയിട്ടെന്നപ്പോലെ.
ശംഭു ധൃതിയിൽ പറഞ്ഞു.
“അമ്മച്ചി, മൊബൈലിന്റെ വെട്ടം ഉണ്ട്. ദാ പോയി, ദേ വന്നു.”… Click on the title to read more.
ഒബ്ജക്ഷൻ യുവർ ഓണർ
“യുവർ ഓണർ, എനിക്ക് നീതി വേണം.” കോടതിയിൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ നിന്ന് ശംഭു വാദിച്ചു. ആരും പ്രതീക്ഷിക്കാതെ.. ശെടാ.. ഇവൻ എന്തിനുള്ള പുറപ്പാടാ.. പൊതു സ്ഥലത്ത് മാസ്‌ക് വച്ചില്ല എന്ന കുറ്റത്തിന് പിഴ അടക്കാൻ വന്നതാണ് ശംഭു, കാഞ്ഞിരപ്പള്ളിയിലെ കോടതിയിൽ. ആ തെറ്റിന് തക്കതായ പിഴ മജിസ്‌ട്രേറ്റ് വിധിക്കുകയും ചെയ്തു. അതിനിടയിലാണ് ശംഭുവിന്റെ വായിൽ നിന്ന് ഇങ്ങനെ ഒന്ന് വന്നത്. ശെടാ..ഇവന് ആ പിഴയങ് അടച്ചിട്ട് പോയാ പോരെ… ഫ്ഭ്ർ.. ഫ്ഭ്ർ…. ഭാഗം -1 “ചെക്കാ, ഈ“ഒബ്ജക്ഷൻ യുവർ ഓണർ” വായന തുടരുക