ഒബിഡോസ്… കേവലം രണ്ടായിരം ആളുകൾ അധിവസിക്കുന്ന ഒരു പ്രദേശമാണ് ഒബിഡോസ്. സീസണാകുന്ന സമയത്ത് ഒരുപാട് സഞ്ചാരികൾ അവിടേയ്ക്ക് എത്തുമ്പോൾ, തദ്ദേശീയർ ഒരു ന്യൂനപക്ഷമായ് തീരുന്നു. ഇന്റർനാഷണൽ ചോക്കലേറ്റ് ഫെസ്റ്റിവൽ, ഓപ്പറാ ഫെസ്റ്റിവൽ, ക്രിസ്മസ് എന്നിവ ഇവിടെ ഗംഭീരമായി ആഘോഷിക്കപ്പെടുന്നുണ്ടെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ നോക്കിയാൽ ഒരു വർഷത്തിലെ ഒട്ടുമിക്ക ദിവസങ്ങളിലും ഇവിടെ ആഘോഷങ്ങളായിരിക്കണം. ഇപ്പോൾ ഡിസംബർ മാസം തുടങ്ങിയതെയുള്ളൂ. ക്രിസ്മസിനെ സ്വീകരിക്കാനുള്ള വമ്പിച്ച തയ്യാറെടുപ്പുകൾ ഓൾറേഡി തുടങ്ങി കഴിഞ്ഞു. സ്ട്രീറ്റുകളിൽ കൃത്യമായ ബോര്ഡുകളോ മറ്റ് അടയാളങ്ങളോ […]
