വിഭാഗങ്ങള്‍
കഥകൾ

കർണൻ

കോളിങ് ബെൽ അമർത്തിയപ്പോൾ അകത്ത് നിന്ന് ശബ്ദമൊന്നും ഉണ്ടായില്ല. അത് കൊണ്ടാണ് വാതിലിൽ മുട്ടാനായി അവൻ മുതിർന്നത്. പക്ഷെ, അവന് തോന്നിയ ഒരു ആശ്ചര്യം അൽപ്പം അത് വൈകിപ്പിച്ചു. ബംഗാളിന്റെ ഗ്രാമജീവിതത്തെപ്പറ്റിയും (“കുന്ദേഹി”- 1973, “ബർജോരാ”- 1982) , ഏതോ വിദൂരതയിൽ കാടിന്റെ വിജനതയിൽ തനിയെ നിൽക്കുന്ന ജരാനര ബാധിച്ച ബംഗ്ലാവിനെപ്പറ്റിയും ( “താരാപത്”- 1978) എഴുതിയ ആ സ്ത്രീയാണോ ഇപ്പോൾ ഈ നഗരത്തിന്റെ മധ്യത്തിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ ഈ മുന്തിയ അപാർട്മെന്റിൽ താൻ കാണാൻ […]

വിഭാഗങ്ങള്‍
കഥകൾ

സ്വപ്ന സഞ്ചാരം

Be happy for this moment. This moment is your life. ഒമർ ഖയാമിന്റെ വാക്കുകൾ ആ മതിലിൽ ആരോ ഭംഗിയായി എഴുതി വെച്ചിരിക്കുന്നു. അത് മാത്രമല്ല അഞ്ഞൂറ് മീറ്ററോളം നീളമുള്ള ഈ പാർക്കിലെ പാതയുടെ ഇരുവശത്തുമായി ഇതുപോലെ ഒരുപാട് വാചകങ്ങൾ എഴുതിയിട്ടുണ്ട്. പക്ഷെ, സ്വപ്നയുടെ കണ്ണുകളിൽപ്പെട്ടത് ഒമർ ഖയാമിന്റെ ഈ വാചകമായിരുന്നു. സ്വപ്ന ഒന്നുകൂടി അത് വായിച്ചു. അവൾക്ക് നേരെയുള്ള പരിഹാസം പോലെ അവൾക്കത് തോന്നി. അവൾ വേദനിച്ചു. ആ വേദന ഒരു ദേഷ്യമായി […]

വിഭാഗങ്ങള്‍
കഥകൾ

അവരുടെ ഇടയിൽ മഴ ചെരിഞ്ഞു പെയ്തു

Plz listen to my podcast on  https://anchor.fm/sreekanth-r3/episodes/Avarude-edayil-e176vq6 ജീവിതം എന്നത്, ഒറ്റനോട്ടത്തിൽ ലളിതവും എന്നാൽ വളരെ സങ്കീർണവുമായ സംഭവപരമ്പരകളുടെ ആകെ തുകയാണ്. അതിൽ ഒരുപാട് അനുഭവങ്ങളും, മുഖങ്ങളും മിന്നി മാഞ്ഞു പോകും. പക്ഷെ ചില സംഭവങ്ങൾ, ചില മുഖങ്ങൾ, നമ്മുക്ക് മറക്കാൻ കഴിയാത്തതായി ഉണ്ടാകും. ഒരുപക്ഷേ, ഒരു നോവായി എക്കാലവും അത് നമ്മുടെ ഉള്ളിൽ ഒളിച്ചിരിക്കുന്നതാവും. ഒരു ചിരിയോടൊപ്പമോ സ്നേഹത്തോടെയുള്ള വിളിയോടൊപ്പമോ ചില മുഖങ്ങൾ നമ്മുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയതാവും. അതിൽ തന്നെ ചില സംഭവങ്ങൾ, […]

വിഭാഗങ്ങള്‍
കഥകൾ

രാത്രി 12 മണി

ഈ രചന എന്റെ ശബ്ദത്തിൽ കേൾക്കൂ.. @ my podcast… %% https://anchor.fm/sreekanth-r3/episodes/Rathri-12-e14aacb %% സമയം രാത്രി 12 മണി… . നഗരത്തിലേത് പോലെയല്ല അവളിവിടെ… നഗരത്തിൽ അവളെ അപമാനിക്കാനായി ഒരുപാട് പേരുണ്ട്. നെറ്റ് ലൈഫ് ആഘോഷിക്കാനാന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പുതുതലമുറയിലെ കുറെയെണ്ണം, വിധ്വംസക പ്രവർത്തനത്തിന് അവളെ മറപിടിക്കുന്ന കുറേ സാമൂഹ്യവിശുദ്ധന്മാർ, ഇടവിടാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന രാത്രി വാഹനങ്ങൾ, ഇതൊന്നും പോരാഞ്ഞ് റോഡിൽ പട്രോളിങ് നടത്തുന്ന പൊലീസുകാർ, പിന്നെ… തെരുവുകൾ നിറയെ കത്തുന്ന സ്ട്രീറ്റ് ലൈറ്റ്സ്… […]

വിഭാഗങ്ങള്‍
കഥകൾ ചുവന്ന ആൾട്ടോ

റെഡ് ആൾട്ടോ 04

ഇനി വെറുതെ നോക്കി നിന്നിട്ട് കാര്യമില്ലെന്ന് നന്ദുവിന് തോന്നി. ആ മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ ഉള്ളിൽ ഒന്നൂടെ കയറി കാറ് തപ്പാൻ അവൻ തീരുമാനിച്ചു. എട്ടാം നില തൊട്ട് താഴേയ്ക്ക്.. അവൻ ഓരോ ഫ്ലോറിലും നടന്ന് വിശദമായി പരിശോധിച്ചു. ഇനി അവന്റെ കണ്ണ് അവനെ പറ്റിക്കുന്നതാണോ? അതുകൊണ്ട് ഓരോ ഫ്ലോറ് പരിശോധിക്കുമ്പോഴും, അവൻ കീയിലെ സെന്റർ ലോക്ക് സ്വിച്ച് ഞെക്കി നോക്കിയിരുന്നു. എന്നിട്ടും.. ശെടാ… അവൻ ഉറപ്പിച്ചു. ഈ പാർക്കിങ്ങിൽ അവന്റെ കാറില്ല. ഇവിടെ സ്ഥലം […]

വിഭാഗങ്ങള്‍
കഥകൾ

ഗാണ്ടകി

തുളസിയുടെ ഗന്ധം അണിഞ്ഞ് നിന്ന ആ രാത്രിയിൽ ലല്ലുവിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ഒറ്റക്കൈ കൊണ്ട് ഒന്ന് ഉയർത്താൻ പോലുമാവാത്ത ഒരു തുഴകൊണ്ട് അവൻ ആ വള്ളം ആഞ്ഞുതുഴഞ്ഞു. തലേ ദിവസം അറയ്ക്കവാൾ പിടിച്ചതിന്റെ വേദന ആ ഗാണ്ടകി നദിയുടെ തണുപ്പിന്റെ മരവിപ്പില് അവൻ തിരിച്ചറിഞ്ഞില്ല. അവന്റെ കാലുകൾ ആ തണുപ്പ് അറിയുന്നതിന് മുൻപ് തന്നെ ഒരു വിറവൽ കൊണ്ടിരുന്നു. കൂടെയുള്ളവരുടെ അടക്കി പിടിച്ചുള്ള സംസാരം പോലും ചെവികളിൽ തുളച്ചു കയറുന്നതായി അവന് തോന്നി. ലല്ലുവിന്റെ സ്കൂളിൽ ഒപ്പം […]

വിഭാഗങ്ങള്‍
കഥകൾ ചുവന്ന ആൾട്ടോ

റെഡ് ആൾട്ടോ 03

സ്നേഹ. ഫ്രഡിയുടെ പ്രോജെക്ടിൽ പുതിയതായി   ജോയിൻ ചെയ്ത പെണ്കുട്ടി. ഉണ്ട കണ്ണുകളും ചുരുണ്ട മുടിയും. നന്ദുവിന് ഇഷ്ടപ്പെട്ട കോമ്പിനേഷൻ. പിന്നെ ഒരു കാര്യം. നന്ദുവിന്റെ ജില്ലയായ കോട്ടയം തന്നെയാണ് ആ കുട്ടിയുടെയും സ്വദേശം. അതുകൊണ്ടാണ് അന്നാദ്യം പരിചയപ്പെട്ടപ്പോൾ കൂട്ടുകാരുടെ ഇടയിൽ നിന്ന്, നന്ദുവിന് കേറിയങ്  സ്കോർ ചെയ്യാൻ പറ്റിയത്.😆. “ആഹാ… കോട്ടയമാണോ? ഞാനും. എക്സാറ്റ്ലി എവിടെയാ?” “പള്ളിക്കത്തോട്” മനോഹരമായ സ്വരത്തിൽ സ്നേഹ മറുപടി പറഞ്ഞു. സാധാരണ ഇങ്ങനെ ഒരു സ്വരം കേൾക്കുമ്പോൾ – പാട്ടുപാടാറുണ്ടോ? വളരെ ബ്യൂട്ടിഫുൾ […]

വിഭാഗങ്ങള്‍
കഥകൾ ചുവന്ന ആൾട്ടോ

റെഡ് ആൾട്ടോ 02

ഓഫീസിലെ ആ മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ മുന്നിൽ നിന്നു… ഇനി എന്തു ചെയ്യണമെന്ന് അറിയാതെ. ————– അവൻ ആ നിപ്പ് അവിടെ നിക്കട്ടെ. നമ്മുക്ക് കിങ്ങിണിക്കുട്ടിയെപ്പറ്റി വിശദമായി തന്നെ അന്വേഷിക്കാം. ആ.. കിങ്ങിണിക്കുട്ടി ആരാണെന്ന് പറഞ്ഞില്ല അല്ലേ? അതോ… നന്ദുവിന്റെ കാറിനെ അവന്റെ സുഹൃത്തുക്കൾ എല്ലാം കൂടി സ്നേഹപൂർവം വിളിക്കുന്ന പേരാണ് കിങ്ങിണിക്കുട്ടി. അവളുടെ ആ കാഴ്ചയിലുള്ള ഓമനത്തം കൊണ്ട് മാത്രമല്ല, കേട്ടോ. അവൾ ഓടി നടക്കുമ്പോൾ ഒരു മണിക്കിലുക്കമുണ്ട്. അതാ കാര്യം. സ്ഥിരമായി നന്ദു […]

വിഭാഗങ്ങള്‍
കഥകൾ ചുവന്ന ആൾട്ടോ

റെഡ് ആൾട്ടോ 01

“നന്ദു, നാളെ രാവിലെ പോയാ പോരെ? നമ്മുക്ക് ഒരുമിച്ചിറങ്ങാടാ?” ശ്രീനന്ദ് സാധാരണയായി ഓഫീസിൽ നിന്ന് ഇതിലും താമസിച്ചാണ് ഇറങ്ങാറുള്ളത്. പക്ഷെ, വെള്ളിയാഴ്ചകളിൽ, പ്രത്യേകിച്ച് നാട്ടിലേയ്ക്ക് പോകുന്ന ദിവസങ്ങളിൽ ആറ് മണിക്ക് മുൻപ് തന്നെ അവൻ ഓഫീസിൽ നിന്ന് ഇറങ്ങുന്നതായിരുന്നു. അതാണ് അന്ന് യാത്ര പറയാൻ അടുത്ത് വന്നപ്പോൾ നന്ദുനോട് ശ്രീജിത്ത് ഇങ്ങനെ ചോദിച്ചത്. നന്ദു ശ്രീജിത്തിനെ പരിചയപ്പെട്ടിട്ട് ഏതാണ്ട് രണ്ട് വർഷമാകുന്നതെയുള്ളൂ. ക്യാമ്പസ് പ്ലേസ്മെന്റിലൂടെ കിട്ടിയ ഇപ്പോഴത്തെ ഈ ജോലിയുടെ ട്രെയിനിങ് നടക്കുന്ന സമയത്താണത്. പിന്നീട് ആ […]

വിഭാഗങ്ങള്‍
കഥകൾ

ശ്രുതി

ആനന്ദിന് ആ ദിവസം എന്നത്തേയും പോലൊരു ദിവസമായിരുന്നു. അമ്മയോട് പിണങ്ങിയിരിക്കുന്നതിനാൽ, പ്രഭാത ഭക്ഷണം ആസാദ് ഹോട്ടലിൽ നിന്ന് കഴിച്ചു എന്നൊരു അപവാദമേ ആ കാര്യത്തിലുള്ളൂ. അമ്മയോട് അയാൾ വഴക്കുണ്ടാക്കാതെ കടന്ന് പോകുന്ന ദിവസങ്ങൾ ഈയിടെയായി വളരെ കുറവാണ്. കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ തനിക്ക് ഒരു സ്വര്യവും അമ്മ തരുന്നില്ല എന്നാണ് അയാൾ അടുത്ത സുഹൃത്തുക്കളോട് പറയാറ്. കമ്പനിയിലെ സീനിയർ എഞ്ചിനീയറായ ആനന്ദ്, ജോലി ചെയ്യുന്ന സൈറ്റിൽ അനുഭവിക്കുന്ന പ്രെഷറൊന്നും ഈ അമ്മ അറിയുന്നില്ലല്ലോ. […]

വിഭാഗങ്ങള്‍
കഥകൾ

ഇലക്ഷൻ ഡേ

“രമ്യ സുഗതൻ” പോളിങ് ഓഫീസർ, ആ പേര് ഉറക്കെ വിളിച്ചു പറഞ്ഞു. അസംബ്ലി ഇലക്ഷന് വോട്ട് ചെയ്യാൻ ക്യൂ നിൽക്കുകയായിരുന്നു ബിജു. ആ പേര് കേട്ട ഉടൻ, ബൂത്തിന്റെ ഉള്ളിലേയ്ക്ക് അയാൾ എത്തി നോക്കി. പ്രിസെഡിങ് ഓഫീസറും ഏജന്റുമാരും ആ പേര്, അവരുടെ കൈയിലുള്ള ലിസ്റ്റിൽ മാർക്ക് ചെയ്യുന്നുണ്ട്. അതിന് സമീപമായി, പോളിങ് ഓഫീസറിന്റെ മുന്നിൽ ഒരു പച്ച ചുരിദാർ ധരിച്ച ഒരു യുവതി മാസ്‌ക് മാറ്റി, മുഖം കാണിക്കുന്നു. അതെ.. അത് അവൾ തന്നെ. ബിജു […]

വിഭാഗങ്ങള്‍
കഥകൾ കുഞ്ഞിപ്പത്തിരി

കുഞ്ഞിപ്പത്തിരി 04

“എന്റെ ദൈവമേ, താൻ ഇത്ര നന്നായി എഴുതുമായിരുന്നോ?” അരുണിന്റെ ആ ചോദ്യം, തന്നെ കളിയാക്കിയത് പോലെയാണ് മാധവിയ്ക്ക് തോന്നിയത്. അവൾ തിരിച്ച് ചോദിച്ചു. “ആക്കിയതല്ലല്ലോ. അല്ലെ?” “ഒരിക്കലും അല്ല. എത്ര ശ്രമിച്ചാലും എനിക്ക് ഇങ്ങനെയൊന്നും എഴുതാൻ പറ്റില്ലടോ. അതൊക്കെ ഒരു കഴിവാണ്. തനിക്ക് അതുണ്ട്.” മാധവിയ്ക്ക് ആളുകളുടെ പ്രശംസ കേൾക്കുന്നത് വലിയ ഇഷ്ടമാണ്. സത്യത്തിൽ, അതിനൊക്കെ വേണ്ടിയായിരുന്നു അവൾ അന്ന് ഏതാണ്ടൊക്കെ എഴുതിയിരുന്നത്. അവൾ അരുണിന്റെ ആ അഭിപ്രായം കേട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “ഓ.. പിന്നെ..” ജീവിതത്തിലെ […]

വിഭാഗങ്ങള്‍
കഥകൾ കുഞ്ഞിപ്പത്തിരി

കുഞ്ഞിപ്പത്തിരി 03

“അപ്പാച്ചൻ ബല്യ പത്തിരി കഴിച്ചുമ്പോ, മാധാവികുട്ടിയ്ക്ക് ചെറീന പത്തിരി മതി.” അപ്പാച്ചന്റെ കൂടെ ബഷീറിക്കയുടെ ചായകടേൽ വന്ന മാധവിക്കുട്ടി ചിണുങ്ങി. “ടോ മാപ്പിളെ, കൊച്ച് പറഞ്ഞ കേട്ടില്ലേ? ഒരു ചെറിയ പത്തിരി ഉണ്ടാക്കി ഇവിടെ കൊടുക്ക്..” ബഷീറിക്കയുടെ കടയിൽ പത്തിരിയ്ക്ക്, ഒന്നാമത് വലിപ്പം കുറവാണ് എന്നൊരു പരാതിയുണ്ട്. അതിനിടയിൽ ഒരു പത്തിരിയ്ക്ക് ഇരുപത്തഞ്ചു പൈസ കൂട്ടുകയും ചെയ്തിരുന്നു. ബഷീറിക്കാ പറയും. “ഇങ്ങക്ക് ഒന്നും അരീണ്ടല്ലോ. സാനങ്ങൾക്ക് ഇപ്പൊ എന്താ വെല? ജ്ജ് ആ മാത്തന്റെ പിടീകേന്ന് എന്തേലും […]

വിഭാഗങ്ങള്‍
കഥകൾ കുഞ്ഞിപ്പത്തിരി

കുഞ്ഞിപ്പത്തിരി 02

ചേർന്നീടട്ടെയിടയ്ക്കിടയ്ക്കു സരസീജാലം സപങ്കേരുഹം, ചാലേ ചോല മരങ്ങൾ തിങ്ങി മറവാർന്നിടട്ടെ സൂര്യാതപം, ചെന്താർപ്പൂമ്പൊടിപോലെ പൂഴി മൃദുവായിത്തീരട്ടെ മാർഗ്ഗങ്ങളിൽ; സന്ധിക്കട്ടെയിവൾക്കു യാത്ര ശുഭമായി വാതാനുകൂല്യത്തോടെ. അപ്പാച്ചൻ ഡയറിയിൽ കുറിച്ചു തന്ന ഈ വരികൾ നോക്കി മാധവി ആ കട്ടിലിലിരുന്നു. ഓരോരോ കാര്യങ്ങൾക്കായി ഇറങ്ങി തിരിക്കുമ്പോൾ, അപ്പാച്ഛന്റെ കൈപ്പടയിൽ എഴുതിയ എ.ആറിന്റെ ശാകുന്തളത്തിലെ ഈ വരികൾ അവൾ വായിക്കുമായിരുന്നു. വല്ലാത്തൊരു ആത്മവിശ്വാസമാണ് അപ്പോഴൊക്കെ മാധവിയ്ക്ക് തോന്നിയിരുന്നത്. 💐💐💐💐💐💐💐💐💐💐💐💐💐💐 അപ്പാച്ചന്റെ മാധവിക്കുട്ടി.. കുഞ്ഞിപ്പത്തിരി… ബഷീറിക്കായുടെ ചായ കട… കുഞ്ഞിപ്പത്തിരി ഭാഗം 03 […]

വിഭാഗങ്ങള്‍
കഥകൾ കുഞ്ഞിപ്പത്തിരി

കുഞ്ഞിപ്പത്തിരി

മരണത്തിന്റെ തണുപ്പ് ആദ്യമായല്ല ഡോ. മാധവിയ്ക്ക് അനുഭവപ്പെടുന്നത്. പക്ഷെ, ഈ തണുപ്പ്.. പണ്ട് കുട്ടിയായിരുന്നപ്പോൾ ഈ കൈ പിടിച്ച്, ഒരുപാട് നടന്നിരുന്നതാണ്. അന്ന് തോന്നിയ ഒരു സുരക്ഷിതത്വം സ്വന്തം അച്ഛന്റെയോ, പിന്നീട് ജീവിതത്തിലേയ്ക്ക് കടന്ന് വന്ന അരുണിന്റെയോ കൈകളിൽ ഒരിക്കലും മാധവിയ്ക്ക് തോന്നിയിരുന്നില്ല. മുറിയുടെ വെളിയിൽ ആരൊക്കെയോ നിന്ന് സംസാരിക്കുന്നുണ്ട്. പരിചയമുള്ള ചെറിയൊരു ചിണുങ്ങലും കൂട്ടത്തിൽ മുഴങ്ങുന്നുണ്ട്. “മരണം സ്‌ഥിതീകരിക്കാനിനി ആസ്പത്രിയിലേക്ക് കൊണ്ട് പോണോ? മാധവിക്കുട്ടി ഉണ്ടല്ലോ… ങേ..?” മാധവിയ്ക്ക് പരിചയമില്ലാത്ത ഒരു ശബ്ദമായിരുന്നത്. മാധവി പൾസ്‌ […]