വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ഹാപ്പിയേ.. ഹാപ്പിയേ…

അഞ്ജലി പറഞ്ഞു. “ശ്രീകാന്തേ, ഒരു വർഷമായി നിങ്ങൾ ഇവിടെ മെസ്സിൽ വരാൻ തുടങ്ങിയിട്ട്.” ഹോ… ഈ സമയമൊക്കെ കടന്ന് പോകുന്നൊരു സ്പീഡേ.. പുതുവർഷദിനത്തിൽ ഈ മെസ്സ് റൂൾസ് പ്രാബല്യത്തിൽ വരുന്നു. ഇത് പോലെ നമ്മളുടെ ജീവിതത്തിലും നല്ല റൂളുകൾ കൊണ്ടുവരാൻ സാധിക്കട്ടെ. എന്തൊക്കെ പറഞ്ഞാലും, 2020 എന്ന വർഷം ഓർമിക്കപ്പെടുന്നത് കോവിഡിന്റെ പേരിലായിരിക്കും. ങേ… 2020 കോവിഡിൽ മുങ്ങിപ്പോയെന്നോ?… ഒരിക്കലുമില്ല. .. ഒരുപാട് കോവിഡ് പോസിറ്റീവ് കേസുകൾക്കൊപ്പം പോസിറ്റീവായ കുറെ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവുമല്ലോ…ലെ? നമ്മൾ […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ക്രിസ്തുമസ് കരോൾ

ക്രിസ്മസ് സ്‌പെഷ്യൽ : ക്രിസ്മസ് എന്ന് മനസ്സിൽ പറയുമ്പോൾ ഓർമ്മയിൽ വരുന്ന ഐറ്റങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി.ആ ലിസ്റ്റിലെ കരോളും പാപ്പയും അടങ്ങുന്ന ഒരു കോളത്തിന് വല്ലാത്തൊരു കനം തോന്നുന്നു. ഹാ.. ആന്നേ.. ഓർമ്മകളുടെ കനം. കോട്ടയത്തെ പോലീസ് ക്വാട്ടേഴ്സിലെ ആ കരോൾ സെലിബ്രേഷൻ മുതൽ… കൊച്ചിയിൽ ജോലി ചെയ്തിരുന്ന കമ്പനിയിലെ സെലിബ്രേഷൻ വരെ.. “കാന്തൻ ജി, നമ്മുക്ക് ഈ ചാരാച്ചിറ റെസിഡൻസ് അസോസിയേഷന്റെ കരോൾ ഏറ്റെടുത്ത് നടത്തിയാലോ?” “പിന്നല്ലാഹ്..” “യഹൂദിയായിലെ ഒരു ഗ്രാമത്തിൽ, ഒരു ധനു […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

പാടുന്ന പൈങ്കിളി

“നിങ്ങള് കുടുംബവിളക്കിന്റെ ആൾക്കാരല്ലേ? ഞങ്ങളാ ഈ പാടാത്ത പൈങ്കിളി ടീമ്സ്‌.🤣😛” അതിന്റെ എല്ലാ ക്രെഡിറ്റും ഏറ്റെടുത്ത് ഞാൻ അന്നത്തെ അത്താഴത്തിന് മുന്നിൽ ഇരുന്നു. അഞ്ജലീടെ മെസ്സിൽ അത്താഴം കഴിക്കാൻ ചെല്ലുന്ന ഞങ്ങളുടെ മുന്നിലെ ടി വിയിൽ തെളിയുന്നതാണ് ‘പാടാത്ത പൈങ്കിളി’ എന്ന മെഗാ സീരിയൽ. “ഇതിന്റെ കഥ എവിടം വരെയായി?” “അതോ.. മുതലാളി വേലക്കാരിയെ കല്യാണം കഴിച്ചെങ്കിലും, ഇപ്പോഴും ആ വേലക്കാരി സാറെ എന്നാണ് അയാളെ വിളിക്കുന്നത്… അതാണ് കഥയുടെ ക്രക്സ്.” “ആഹാ…അപ്പോൾ നിങ്ങളിത് സ്ഥിരമായി കാണുന്നതാ. […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

താക്കോleടുക്കാൻ അരുണോdhaയത്തിൽ…*

“താക്കോലെടുക്കാൻ അരുണോദയത്തിൽ…” രോഹിത് ജി എന്നോട് ചോദിച്ചു. “കാന്തൻ ജി, ശരിക്കും അതങ്ങനെ അല്ലലോ.. താക്കോൽ കൊടുക്കാതെ.. എന്നല്ലേ?” ബൈക്കിന്റെ പുറകിൽ ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു. “അതാണ് കറക്ട്. പക്ഷെ നമ്മടെ ഈ അവസ്ഥ വച്ച് പാടിയതാ..” (ആ അവസ്ഥ ഉരുത്തിരിഞ്ഞ വഴി…) വലിയ ഹൈപ്പ് ഒക്കെ ഉണ്ടാക്കിയ, വരുമെന്ന് പറഞ്ഞു പറ്റിച്ച, ആ ബുറൈവി ചീറ്റിപോയെന്ന് ആരോ പറയുന്നു… ശൂ..ശൂ…. ശൂ… എന്തായാലും ഐ.എം.ഡി. ടെ മാനം രക്ഷിക്കാൻ തലേന്ന് രാത്രി, ഒരു നല്ല […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മാംഗല്യം തന്തു താനേനാ 2.2

“കല്യാണം ലൈവ് ടെലിക്കാസ്റ്റ് ഉണ്ടാവൂലോ..ല്ലെ…?” കോവിഡ് പ്രമാണിച്ച് വന്ന ഒരു പരിഷ്ക്കാരമാണെങ്കിലും, ഇത് നേരത്തെ തന്നെ വേണ്ടതായിരുന്നുയെന്ന് തോന്നുന്നില്ലേ? ഹോ..എന്തൊക്കെ ബഹളമായിരുന്നു.. കല്യാണത്തിന് പങ്കെടുക്കാനായുള്ള ദൂരയാത്രകൾ.. അതിന്റെ തിരക്ക്.. താലികെട്ടിന്റെ സമയത്തെ ധൃതിക്കാട്ടൽ… പ്രഥമ ഏറ്റിനിരിക്കാൻ കാട്ടുന്ന സാഹസങ്ങൾ.. പ്രഥമൻ അടക്കം ഇല നിറച്ചുള്ള സദ്യ.😋 ചെക്കന്റേം പെണ്ണിന്റേം കൂടെയുള്ള ഫോട്ടോ സെഷനുകൾ..📷 ഇപ്പോ’ അതൊന്നും വേണ്ടാല്ലോ? ഹാ…എല്ലാം കൊറോണ വിഴുങ്ങി. ഒന്ന് ആലോചിച്ചേ?… ഇപ്പോൾ കല്യാണദിവസം എന്തൊരു സമാധാനമായിരിക്കും … ആ വീട്ടുകാർക്കും വധുവരന്മാർക്കും. പിന്നെ, […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മാംഗല്യം തന്തു താനേനാ 2.1

ഒരു സുഹൃത്തിന്റെ കല്യാണത്തെപ്പറ്റി ബ്ലോഗ് എഴുതിയപ്പോൾ ഭീഷണികൾ പലതും വന്നു. “ടാ… ഇതൊക്കെ കൊള്ളാം. പക്ഷെ, എന്റെ കല്യാണത്തിന് ഇതുപോലെ പോലെ ഒന്ന് എഴുതിയില്ലെങ്കിൽ.. മോനെ ..എന്നെ അറിയാലോ?…” 😢 ശെടാ.. അങ്ങനെ പറ്റുവോ? അങ്ങനെയൊന്നും എഴുതാൻ തോന്നില്ലുവ്വേ… ഹാ.. അതൊക്കെ ഓരോ സമയത്തെ മൂഡ് അനുസരിച്ചു വരുന്നതല്ലേ? അങ്ങനെ കുറച്ചു നാൾ കടന്ന് പോയി.. ……..ഷ് ര്..ഷ് ര്..ഷ് ര്….. ഇനി ഒരു കല്യാണത്തെ കുറിച്ചു എഴുതാൻ പറ്റുമെന്ന് അന്ന് വിചാരിച്ചതെയുണ്ടായിരുന്നില്ല. (ഇന്നസെന്റ് പറയുന്നപോലെ, ആ […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ഞങ്ങടെ അമ്പോറ്റിയച്ഛൻ

………. ഒരു ഓർമ്മക്കുറിപ്പ് …….. പി.കെ.ദാമോദരക്കുറുപ്പ് (കുറുപ്പ് സാർ) – (28/2/1927 – 31/8/2020) പാലത്ത്, മണിമല. റിട്ട. അധ്യാപകൻ – ഡി.ബി.എച്ച്.എസ്. എരുമേലി. കമ്യൂണിസ്റ്റ് പ്രവർത്തകൻ (1950 കളിൽ വെള്ളാവൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടിയുടെ പിളർപ്പിന് ശേഷം, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി, അധ്യാപക വേഷം അണിഞ്ഞു. എങ്കിലും മരിക്കുന്നത് വരെ, കലർപ്പില്ലാത്ത ഒരു കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.) മലയാളം അധ്യാപകൻ…. കർഷകൻ… കഥകളി ആസ്വാദകൻ.. അരനൂറ്റാണ്ട് കാലം കടയനിക്കാട് വടക്കുംഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു…. […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ഊഞ്ഞാൽ – ഓണം സ്‌പെഷ്യൽ

“പൊന്നുമണി ഊഞ്ഞാലീന്ന് വീണപ്പോ, അച്ഛൻ ആശാരിയെ വിളിപ്പിച്ച്, അന്ന് ഉണ്ടാക്കിച്ചതാ… ഈ ഊഞ്ഞാൽ തടി.” അച്ഛമ്മ മോഹനൻ ചേട്ടനോട് ഇതിപ്പോ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് പറയുന്നത്. പ്രായം തൊണ്ണൂറ് അടുത്തതിന്റെ ക്ഷീണമുണ്ട് അച്ഛമ്മയ്ക്ക്. പക്ഷെ ഓർമ്മയ്ക്ക് ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങൾ തന്നേം പിന്നേം പറയുന്ന ഒരു സ്വഭാവം തുടങ്ങിയത് തന്നെ ഈ അടുത്ത കാലത്താണ്. അച്ഛമ്മയുടെ സഹോദരനായിരുന്നു പൊന്നുമണി. അച്ഛമ്മ തുടർന്ന് പറഞ്ഞു. “ഹാ.. ഞങ്ങൾ ആറ് പേരായിരുന്നു. ഇപ്പൊ രണ്ട് പേരെ ഉള്ളൂ. […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മാംഗല്യം തന്തു താനേനാ 01

ഇന്ന് ഓഗസ്റ്റ് 22 2020. 2020 എന്ന് കേൾക്കുമ്പോഴേ എല്ലാർക്കും ഇപ്പോ ഒരു പേടിയാണ്. പക്ഷെങ്കില്, നമ്മുക്കത് ജീവിച്ചു തീർക്കാതിരിക്കാനാവില്ലല്ലോ. അങ്ങനെ പകുതി മുക്കാലും കഴിഞ്ഞു…2020ന്റെ കാര്യമാണെ.. എങ്ങനെയൊക്കെയോ പകുതി മുക്കാലും കഴിഞ്ഞെന്നാണ് പറയേണ്ടത്. ഓഗസ്റ്റ് 23ന്, അതായത് നാളെയാണ് എന്റെ ചേട്ടന്റെ പുതിയ വീട്ടിൽ പാല് കാച്ചൽ ചടങ്ങു. തൊടുപുഴയിൽ. അത്‌ നേരത്തെ തീരുമാനിച്ചതാണ്. (ഡേയ്.. house warming.. അത് തന്നെ..) ആ തീയതി നേരത്തെ മനസ്സിലങ് ഓർത്തു വെച്ചതാണ്. ഈ കൊറോണ കാലം വീട്ടിൽ […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

പൽ ദോ പൽ കാ സാത് ഹമാരാ

കരഞ്ഞ് കരഞ്ഞാണ് ഇന്നലെയവൾ ഉറങ്ങിയത്. ഉണർന്നപ്പോൾ അമ്മ നിന്ന സ്ഥലം ശൂന്യമായി കിടക്കുന്നത് കണ്ടപ്പോൾ ഓർമ്മകൾ തികട്ടി വന്നു… രാവിലെ മുൻപിൽ കൊണ്ടുവന്ന് വെച്ച കാടിവെള്ളവും ഇളം പുല്ലും കണ്ടില്ലെന്ന് നടിച്ചു… വീണ്ടും കരഞ്ഞു.. ഇന്നലെ ആരൊക്കെയോ വന്ന് അമ്മയെ കൂട്ടിക്കൊണ്ട് പോയതാണ്. ആദ്യമായാണ് തമ്മിൽ വേർ പിരിഞ്ഞിരിക്കുന്നത്. അമ്മയ്ക്കും ഒരു നാളിലും വേർ പിരിഞ്ഞിരിക്കാൻ കഴിയില്ല. അമ്മ താമസിയാതെ തിരിച്ചു വരും. പക്ഷെ എന്ന്? അവൾ ആലോചിച്ചു. അമ്മയെ അടുത്ത് എന്നും വന്നിരുന്ന ആ കാക്ക, […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മൂഡ് സെറ്റിങ്..

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീകുമാരൻ തമ്പി എന്നെ നോക്കുന്നു…. അദ്ദേഹത്തിന്റെ ‘ജീവിതം ഒരു പെൻഡുലം’ വായിക്കാത്തതിന്റെ പരിഭവമാണോ മുഖത്ത്?….Click on the title to read more

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

കൃഷ്ണാ.. ഞാൻ ഗംഗയാടാ..

ലോക്ക്ഡൗണ് കാലം കുറച്ചു കൂടി ക്രിയേറ്റിവായിരിക്കണം എന്നെനിക്ക് തോന്നുന്നു.

എന്റെ സുഹൃത്തുക്കളിൽ….Click on the title to read more

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

GO Corona go…പോകില്ല? എന്നാ ഞങ്ങൾ അങ്ങ് പോയേക്കാം.

“ഉറച്ചുനിന്നവർ ഒലിച്ചു പോയി

ചലിച്ചു നിന്നവർ പിടിച്ചു നിന്നു.”

— ബസവേശ്വരൻ (വചനങ്ങൾ)

ആരോ ‘ഞങ്ങളോട്’ ചോദിച്ചു.

“നിങ്ങൾ വീട്ടിൽ പോകുന്നത് അവിടെ ഉറച്ച് നിൽക്കാനല്ലേ? ഇവിടെ തിരുവനന്തപുരത്തു നിന്നാല്ലല്ലേ ചലിച്ചു നിൽക്കാൻ പറ്റൂ.?”…Click on the title to read more

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ആ നായ്ക്കുട്ടി…

കുട്ടൻജി പറഞ്ഞു..

“കാന്താ..പെറ്റു കിടക്കുന്ന നായയ്ക്ക് എന്തെങ്കിലും ചെറിയ ഒരു ഇൻസെക്യൂരിറ്റി തോന്നിയാൽ മതി..അത് ആക്രമിക്കും”…Read More

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

അയ്യോ..അപ്പൊ ഞാൻ ജനിക്കപോലും ഇല്ലാരുന്നല്ലോ..?

വീടിന് പടിഞ്ഞാറു ഭാഗത്തു നിൽക്കുന്ന പുളി മരത്തിന്റെ തണലിൽ..എന്റെ റൂമിൽ ഇരുന്ന് ഞാൻ ‘ഒറോത’ വായിക്കുവാൻ തുടങ്ങി…

99 ലെ വെള്ളപ്പൊക്കവും മലബാർ കുടിയേറ്റവും വിഷയം…Read more