വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ്…”ക” ഫെസ്റ്റിവൽ… മൂന്നാം ദിവസം… Poetry as a political tool എന്ന ചർച്ച കേൾക്കാൻ ധൃതി പിടിച്ചു പോയത് വെറുതെയായില്ല. കവയിത്രിയും ആക്ടിവിസ്റ്റുമായ മീന കന്തസ്വാമി.. അശ്വിനി കുമാർ – ചന്ദ്രഭാഗ poetry ഫെസ്റ്റ് ഉം ആയി ബന്ധപ്പെട്ട പ്രമുഖ കവി.. മധു രാഘവേന്ദ്ര – ഒരു യുവകവി…. LTTE പോരാളിയായ ഒരു സ്ത്രീ എഴുതിയ ഒരു കവിതയുടെ പരിഭാഷ, എന്നെ സുഗന്ധിയെ ഓർമ്മിപ്പിച്ചു… പങ്കെടുത്ത പരിപാടികൾ മൊത്തം നോക്കിയാൽ […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ഉണ്ടക്കണ്ണൻ

പണ്ട് ചേച്ചിയ്ക്ക് ചോറ് കൊടുക്കാൻ സ്കൂളിൽ പോകുമ്പോൾ അമ്മയോടൊപ്പം ഉണ്ണിക്കുട്ടനും പോയിരുന്നു. അവിടെ ആ സ്കൂൾ വരാന്തയിലിരുന്ന് എല്ലാ കുട്ടികളും കഴിക്കുന്നത് കാണുമ്പോൾ, അവരോടൊപ്പം ഇരുന്ന് കഴിക്കാൻ ആ കുഞ്ഞു മനസ്സിലും ആഗ്രഹം തോന്നിയിരുന്നു. അന്നൊരിക്കൽ, അവൻ ആ ആഗ്രഹം അമ്മയോട് പറഞ്ഞു. പക്ഷേ, നീതുകുട്ടിക്ക് കൊണ്ടു വന്ന ചോറിന്റെ പങ്ക് കൊടുത്താൽ അവള് പിണങ്ങുമെന്ന് അമ്മയ്ക്ക് ഉറപ്പായിരുന്നു. ആ സ്കൂൾ വരാന്തയിൽ അമ്മ വിഷമിച്ച് നിന്നു. അപ്പോഴാണ് അവിടെയ്ക്ക് ചോറും പയറുമായി സ്റ്റാഫ് റൂമിൽ നിന്ന് […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

സൈക്കിൾ…

ആദ്യമായി ഉറക്കത്തിൽ കണ്ട സ്വപ്നമതാവില്ല. പക്ഷെ, ഓർമ്മയിലുള്ളതിൽ ആദ്യത്തേതെന്ന് പറയാനായി വേറെയൊന്നില്ല. സൈക്കിൾ…. ഒരു മൂന്നാം ക്ലാസുകാരന്റെ മനസ്സിൽ, അവന്റെ അച്ഛൻ വാങ്ങി തരാമെന്ന് പറഞ്ഞ സൈക്കിളിന്റെ ചിന്തകൾ കയറി കൂടിയതിൽ അത്ഭുതപ്പെടാനായ് ഒന്നുമില്ല. പക്ഷെ ആ രാത്രിയിൽ, ഉറക്കത്തെ പിണക്കാതെ വന്ന ഒരു സ്വപ്നചിത്രം, ഇന്നും മനസ്സിന്റെ ക്യാൻവാസിൽ മായാതെയിരിക്കുന്നത് അത്ഭുതമല്ലേ?.. അതെ.. സൈക്കിൾ… ഇന്ന് നേതാജി ബോസ് റോഡിലൂടെ ഒരു ചെറിയ കുട്ടി, അവന്റെ കുഞ്ഞ് സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ച് കളിക്കുന്നത് കണ്ടപ്പോൾ, […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

എഴുതുവാൻ… തോന്നൽ മാത്രം

എന്തെങ്കിലും കാമ്പുള്ളത് എഴുതണമെന്ന് കരുതിയിട്ട് കുറച്ചു നാളുകളായി. മാസത്തിൽ കുറഞ്ഞത് രണ്ട് പോസ്റ്റ് എന്ന പതിവ്, ഈ മാസവും എനിക്ക് അന്വർത്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എങ്കിലും എന്തോ… എവിടെയോ… മനസ്സിൽ എന്തോ തടഞ്ഞു കിടക്കുന്ന പോലെ. സംഭവബഹുലമായിരുന്നു ഈ മാസം. മൂകാംബിക യാത്രയുടെ ഹാങ് ഓവറുമായാണ് ഈ മാസം തുടങ്ങിയത് തന്നെ. പിന്നെ സുഹൃത്തിന്റെ കല്യാണ ആഘോഷത്തിൽ പങ്കെടുത്തു. അത് കഴിഞ്ഞാണ് ഏറ്റവും പ്രധാനപ്പെട്ട സംഭവം നടന്നത്. കുറച്ച് കാലം കൂടിയെങ്കിലും കൂടെ ഉണ്ടാവുമെന്ന് കരുതിയ […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മാംഗല്യം തന്തു താനേനാ 05  – മപ്പൻസ് വെഡിങ്

“ടാ, നിനക്ക് ഓർമ്മയില്ലേ? നമ്മുടെ കോളേജിൽ, എന്റെ ക്ലാസ്സിൽ പഠിച്ച മിഥുൻ പോളിനെ? അവന്റെ കല്യാണമാണ് ജൂലൈ നാലിന്.” “മിഥുൻ പോളോ? ആ പേര് കിട്ടുന്നില്ലലോ” “എടാ, മപ്പൻ. ഓർമ്മ വന്നോ?” “ആഹാ, നമ്മടെ മപ്പൻ. അങ്ങനെ പറാ” “എന്താ പരിപാടികൾ അവിടെ. അവൻ ഇപ്പൊ യു എസിൽ അല്ലെ?” “ഹാ..അതേ. തലേന്ന് തന്നെ ഞങ്ങൾ കോട്ടയത്ത് കൂടുന്നുണ്ട്.” “കല്യാണം എപ്പോഴാ? മൻഡേ മോർണിംഗ് അല്ലെ?” “അല്ലടാ, ഈവനിംഗ് ആണ് പരിപാടി. ആരോ കോമഡി പറയുന്ന കേട്ടു. […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

പനി എങ്ങനുണ്ട്?

ഈ ചോദ്യം പ്രതീക്ഷിച്ച് ഇരിക്കുന്നത് കൊണ്ടാണ് തലക്കെട്ട് ഇങ്ങനെ കൊടുത്തത്, കേട്ടോ?☺️.. ഇനിയിപ്പോൾ മുഴുവൻ വായിച്ചിട്ട് ചോദിച്ചാൽ മതി.😁 പണ്ടത്തെപ്പോലെയല്ല. ഇപ്പോൾ ഒരാൾക്ക് പനിയാണെന്ന് കേൾക്കുമ്പോൾ തന്നെ, അവന്റെ പ്രവർത്തികളെപ്പറ്റി സംശയം ഉയരും. ഓഹ്.. അവൻ മാസ്‌ക് ഒന്നും വെക്കാതെ വെറുതെ തെണ്ടി തിരിഞ്ഞോണ്ടല്ലേ. അവനോട് അപ്പോഴേ പറഞ്ഞതാ, ആ പരിപാടിയ്ക്ക് പോവെണ്ടെന്ന്. ഇപ്പോൾ എന്തായി? ശെടാ… അല്ലേ! ഇപ്പോൾ എന്താ ശരിക്കും സംഭവിച്ചേ? ഇതൊരു സാദാ പനിയല്ലേ? പനിയ്ക്ക് ഈ കാലത്ത് കിട്ടിയ മൈലേജാണ് ആൾക്കാരെ […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മൂന്ന് സംഭവങ്ങൾ

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ…..”മണിമലയ്ക്ക് ബസ്?” ആ ചോദ്യം പൂർത്തിയാക്കാൻ പോലും സമ്മതിക്കാതെ മുഖത്ത് അടിച്ചപോലാണ് മറുപടി കിട്ടിയത്. “ഹാ .വണ്ടിയില്ല” വേറെ ഒന്നും എനിക്ക് ചോദിക്കാൻ തോന്നിയില്ല. പുള്ളിയുടെ മറുപടി കേട്ടാൽ ഈ നാഗമ്പടം സ്റ്റാൻഡിൽ നിന്ന് ഒരു വണ്ടി പോലും ഞങ്ങടെ മണിമലയ്ക്ക് പോയിട്ടില്ലെന്ന് തോന്നിപ്പോകും. രണ്ടും കൽപ്പിച്ച് കറുകച്ചാലിനുള്ള ചമ്പക്കര ബസിൽ കയറി. കറുകച്ചാലിൽ നിന്നാൽ ചങ്ങാനാശ്ശേരിന്ന് വരുന്ന മണിമലയ്ക്ക് ഉള്ള ബസ് ഉണ്ടേൽ, അത് കിട്ടുമല്ലോ എന്ന് കരുതിയാണ്, കേട്ടോ. ഇനി […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ഒരു പേരിലൊക്കെ എന്തിരിക്കുന്നു?

ഹാ … ഈ പെണ്കുട്ടികളുടെയൊന്നും ‘പേരുകളിൽ’ ഞാൻ ഇപ്പോൾ ശ്രദ്ധക്കൊടുക്കാറില്ല. കാരണം ഉണ്ടുവ്വേ… ചുമ്മാതങ് പറഞ്ഞതല്ല. ‘പേര്’ എന്നെ വഴിതെറ്റിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്കൂൾ കാലഘട്ടത്തിലോ കോളേജിൽ പഠിക്കുന്ന ഘട്ടത്തിലോ എനിക്ക് പേരിന് പറയാൻ പോലും ഒരു ക്രഷ് ഉണ്ടായിരുന്നില്ല. അന്നൊക്കെ അൽപ്പം ബജി… ബജി അല്ലടോ ബജി.. ശെടാ ..ടൈപ്പോ ശരിയാകുന്നില്ലലോ.. ബു ജ്ജി.. ഹാ ഇപ്പൊ ശരിയായി. ഹാ…. അന്നൊക്കെ ഞാൻ ബുജി കളിച്ചു നടക്കുവാരുന്നു എന്നാ പറയാൻ വന്നേ..😅 കോളേജ് കഴിഞ്ഞു ജോലിക്ക് ജോയിൻ […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മാംഗല്യം തന്തു താനേനാ 04

ബസ് ചെങ്ങന്നൂർ അടുത്തപ്പോൾ കഴുത്തിൽ തൂക്കിയിരുന്ന Jbl ന്റെ ഹെഡ്സെറ്റ് ഞാൻ ബാഗിലേക്ക് തിരുകി കയറ്റി വെച്ചു. എനിക്ക് വന്ന പരിഷ്‌കാരങ്ങൾ, എന്നെ കാണുമ്പോൾ തന്നെയങ് ‘അവർ’ മനസിലാക്കേണ്ടെന്ന് ഞാൻ കരുതി😉…. അതിന് മുമ്പ് നടന്ന കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ടേ. ആ കെ.എസ്.ആർ.ടി.സി ബസിൽ, എന്റെ സീറ്റിന് മുന്നിലായി ഇരുന്ന മൂന്ന് കുട്ടൂകാരെപ്പറ്റി.. മൂന്ന് മധ്യവയസ്‌കർ.. കളിയും ചിരിയും ഒക്കെയായി ആ മൂന്ന് കൂട്ടുകാരെ കാണുമ്പോൾ ആർക്കും ഒരു സന്തോഷം തോന്നും. ആ സൗഹൃദത്തോട് അസൂയ […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ക്രി.ക

ഓർമ്മകൾ മഞ്ചാടിക്കുരുക്കൾ പോലെയാണെന്ന് തോന്നിയിട്ടുണ്ടോ?..വളരെ ചെറുതും ഭംഗിയുള്ളതുമായ ആ ഓർമ്മകളുടെ മഞ്ചാടിക്കുരുക്കൾ… അവ പെറുക്കിയെടുത്ത് സൂക്ഷിച്ച് വയ്ക്കാൻ എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇന്ന്, ഈ ക്രിസ്തുമസ് കാലത്ത്, ആ മഞ്ചാടിക്കുരുക്കൾക്ക് കൂടുതൽ തിളക്കം തോന്നുന്നു. ക്രിസ്തുമസ് പാപ്പയുടെയും കരോളിന്റെയും കേക്കിന്റെയും തിളക്കം. പക്ഷെ  കൂട്ടത്തിൽ ചിലതിന് അൽപ്പം ‘കൂടി’ തിളക്കം കൂടുതലുണ്ടെന്നും തോന്നുന്നു.😆ഹാ.. അതൊക്കെ ക്രിസ്തുമസ് കരോളിന്റെ മഞ്ചാടിക്കുരുക്കളാണ്. അതൊക്കെ ഒന്ന്  എടുത്ത് നോക്കിയാലോ? കോട്ടയത്തെ പോലീസ് ക്വാട്ടേഴ്സിലെ ആ കരോൾ സെലിബ്രേഷൻ മുതൽ… ഇന്നലെ ഇവിടെ […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മാംഗല്യം തന്തു താനേനാ 03

“എന്തായാലും നീ കല്യാണത്തിന് പോണം. ഇല്ലേൽ അവൻ വിഷമിക്കും. പണ്ട് ക്ലാസ്സിൽ അവന്റെ അടുത്തൂന്ന് നിന്നെ സീറ്റ് മാറ്റി ഇരുത്തിയപ്പോൾ അവൻ കരഞ്ഞതാണ്.” ഏയ്.. അവൻ അന്ന് കരഞ്ഞാരുന്നോ?ആഹ്… പക്ഷെ, അമ്മയുടെ വാക്കുകൾ എന്നെ പഴയ ആ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ രണ്ട് ആണ് കുട്ടികൾ ഒരു ബെഞ്ചിൽ ഇരിക്കുന്നു. ക്ലാസ്സിലെ നിയമം അനുസരിച്ച് ഒരിക്കലും അടുത്ത് ഇരിക്കാൻ പാടിലാത്ത രണ്ട് കുട്ടികൾ. പൊക്കത്തിലെ വ്യത്യാസമാണെ കാരണം. ഒരാൾക്ക് ശരാശരി പൊക്കം ഉണ്ടായിരുന്നതാണ്. എന്നാൽ മറ്റേ […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ഹാപ്പി ബർത്ത്ഡേ നീതുചേച്ചി 💐🎂💐

അനുജത്തിയില്ലാത്തത് എന്റൊരു ദുഃഖമാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? കോളേജിൽ പഠിക്കുന്ന സമയത്ത്‌ എന്റെ ഹോസ്റ്റൽ ‘റൂമിയെ’, അവന്റെ അനുജത്തി ഇടയ്ക്കിടെ ഫോൺ വിളിച്ച്  ശല്യപ്പെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിലെനിക്ക് അവനോട് അന്ന് ഒരുപാട് അസൂയ തോന്നിയിരുന്നു. മറ്റൊരു സുഹൃത്ത് അനുജത്തിയെ പഠിപ്പിക്കുന്നതും, ഹോം വർക്ക് ചെയ്യാൻ സഹായിക്കുന്നതുമൊക്കെ കാണുമ്പോൾ, എനിക്കും അതുപോലെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചിട്ടുമുണ്ട്.   ഹാ… മനുഷ്യ ജീവിതത്തിലെ ഒരു പ്രശ്നമതാണ്. എല്ലാ റോളുകളും കിട്ടണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയല്ല. തീരെ ശരിയല്ല. കിട്ടുന്ന റോളുകൾ ഭംഗിയായി ചെയ്യുക എന്നതിലാണത്രേ […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

കരുതൽ

മഴതോർന്ന് നിന്ന, ജൂലൈ മാസത്തിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ, അവന്റെ മുന്നിൽ ഞാൻ അത്ഭുതപ്പെട്ടു നിന്നു. ഒരു മാസത്തെ ട്രെയിനിങിനായി എറണാകുളത്ത് എത്തിയതായിരുന്നു ഞാൻ. അവിടെ എനിക്ക് കിട്ടിയ ഒരുപാട് നല്ല സുഹൃത്തുക്കളിൽ ഒരാൾ മാത്രമായിരുന്നു ഷിനോയ്‌. ട്രെയിനിങ് തീർന്നതിന്റെ പിറ്റേന്ന് രാവിലെ, തിരിച്ചു നാട്ടിലേക്ക് പോകാൻ വന്ന എന്റെ മുന്നിലേക്ക് ഷിനോയ്‌ അന്ന് വന്ന് നിന്നത് അപ്രതീക്ഷിതമായിയായിരുന്നു. അവന്റെ വീട് സ്റ്റേഷനടുത്താകും. അപ്പോൾ അവൻ ബൈക്കു എടുത്ത് […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

അമ്പോറ്റിയച്ഛൻ

………. ഒരു ഓർമ്മക്കുറിപ്പ് …….. പി.കെ.ദാമോദരക്കുറുപ്പ് (കുറുപ്പ് സാർ) – (28/2/1927 – 31/8/2020) പാലത്ത്, മണിമല. റിട്ട. അധ്യാപകൻ – ഡി.ബി.എച്ച്.എസ്. എരുമേലി. കമ്യൂണിസ്റ്റ് പ്രവർത്തകൻ (1950 കളിൽ വെള്ളാവൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടിയുടെ പിളർപ്പിന് ശേഷം, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി, അധ്യാപക വേഷം അണിഞ്ഞു. എങ്കിലും മരിക്കുന്നത് വരെ, കലർപ്പില്ലാത്ത ഒരു കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.) മലയാളം അധ്യാപകൻ…. കർഷകൻ… കഥകളി ആസ്വാദകൻ.. അരനൂറ്റാണ്ട് കാലം കടയനിക്കാട് വടക്കുംഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു…. […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

July 21st

“Those who opted ICICI plz move to the other side. “. July 21st – 2014 ജോലിയിലെ ആദ്യ ദിവസം. എന്തൊക്കെ പറഞ്ഞാലും, ആദ്യം കിട്ടിയ ജോലി ഒരു വികാരമാണ്. ഒരുപാട് നല്ല ഓർമ്മകൾ ആ ആദ്യ ദിവസങ്ങളിൽ എല്ലാവർക്കും ഓർക്കാനും പറയാനും ഉണ്ടായിരിക്കും. ഹാ… എനിക്കും… ഞാൻ ചിന്തിക്കുന്നു. അന്ന് സാലറി അക്കൗണ്ടിനായി തെരഞ്ഞെടുക്കാൻ എന്റെ മുന്നിൽ രണ്ട് ഓപ്ഷൻ ഉണ്ടായിരുന്നു. എഛ്.ഡി.എഫ്.സി.ബാങ്കും icici ബാങ്കും. ഞാൻ എന്റെ കൂടെയുള്ള സുഹൃത്തുക്കളോടൊപ്പം […]