സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാര നാശകരായ നമോ നമഃ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവര ജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
💐💐💐💐💐💐💐💐💐
ഐതിഹ്യം
രാമായണത്തിലെ യുദ്ധകാണ്ഡത്തിലാണ് ഈ മന്ത്രം പരാമർശിക്കപ്പെടുന്നത്.
രാവണനുമായുള്ള യുദ്ധത്തിൽ തളർന്നിരിക്കുന്ന രാമന് സ്വർലോകത്തുനിന്ന് ഇറങ്ങി വന്ന് അഗസ്ത്യമുനി ഉപദേശിച്ചു കൊടുക്കുന്നതാണിത്. തുടർന്ന് രാമൻ ഈ മന്ത്രം മൂന്ന് തവണ ജപിക്കുകയും, അതിലൂടെ കൈവന്ന ശക്തിയിൽ രാവണനെ വധിക്കുകയും ചെയ്യുന്നു.
(ആദിത്യ ഹൃദയം സൂര്യഭഗവാനെ പ്രീതിപ്പെടുത്തുന്നതിനാണ് ജപിക്കപ്പെടുന്നത്.)
ആത്മവിശ്വാസത്തോടെ ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും അതിനെയൊക്കെ വിജയകരമായി മറികടക്കുന്നതിനും ഈ മന്ത്രജപം സഹായിക്കും.