ആ പരിഹാസം

സന്ധ്യ കഴിഞ്ഞതെയുള്ളൂ.

പക്ഷെ വഞ്ചകിയായ വൾ, ആയുധമായ ഇരുട്ടിനെ നന്നായി പുതച്ചു നിന്നു; ആരോടോ പിണങ്ങിയിട്ടെന്നപ്പോലെ. തിമുഖമായ നിലാവിനെ അപ്പോൾ പുറത്തെടുത്തിരുന്നില്ല. അവളുടെ മനസ്സിലെ ദുഃഖം എന്തെന്ന് ചോദിക്കാൻ പോലുമുള്ള യോഗ്യത നമ്മുക്ക് ഇല്ലല്ലോ?

പെട്ടെന്ന് അവിടെയൊരു ഇടിയാട്ട് മുഴങ്ങി.

“പ് ഭ ”

ആ ഒരു നിമിഷത്തിൽ അവളുടെ തനി നിറം പുറത്ത് വന്നു.

യഥാർത്ഥത്തിൽ അവൾ ഒളിപ്പിച്ചു വെച്ചിരുന്ന ആ ഹസ്യം എന്തായിരുന്നു?

രഹസ്യമോ? ഏയ്‌.. അങ്ങനെയൊന്നില്ല. വെറും ധാർഷ്ട്യമാണ്, അഹങ്കാരമാണ്; തന്റെ കുറവുകളാരും ആ ഇരുട്ടിൽ കാണിലെന്ന വെറും അഹംഭാവം.

അവളുടെ ആ ക്രൂരയിൽ അകപ്പെട്ട് ഇരതേടി വൈകിയ ഒരു കുയിൽ, മുട്ടയിടാനായി ഒരു കൂട് കാണാതെ വിഷമിച്ച് പറന്ന് നടന്നു.

ഇര തേടിയിറങ്ങേണ്ട ചോരക്കണ്ണുകളുള്ള ഒരു കുറുക്കൻ, അവൾ കുറച്ച് കൂടി വിളി പിടിക്കാനായി കാത്തുനിന്നു.

കാൽവരിക്കുന്നിലെ വൃക്ഷത്തിലെ ഒടിഞ്ഞു വീഴാറായ ആ ശിഖരത്തിലിരുന്ന് ഒരു കൂമൻ, അതിലെ പച്ചിലകളെ നോക്കി പരിഹസിച്ചു.

ആ പരിഹാസം എനിലേയ്ക്കും നീണ്ട്… നീണ്ട്… വന്നു.

NB : (രാത്രിയുടെ പരിഹാസം; ആ ഇരുട്ടിന്റെ അവഗണനയാണ്.)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: