ഗുരുതിസുവികെ 3

ബെൻസി ജോണ്സണ്..

മുടി രണ്ട് തട്ടായിയാണ് ചീകി ഒതുക്കി വച്ചിരിക്കുന്നത്. മുടിയ്ക്ക് പക്ഷെ, അധികം നീളമില്ല. നടക്കുമ്പോൾ ഒരുപോലെ താളം പിടിക്കുന്ന ആ പോണിടൈലും അവളുടെ ആ ബാക്കും നല്ലൊരു കാഴ്ചയാണ്… പിന്നെ വെണ്ണക്കല്ലിൽ തീർത്ത പോലുള്ള അവളുടെ ബോഡി സ്റ്റ്റക്ച്ചർ…

ഇതൊക്കെയാണ് ഓഫീസിലെ രണ്ടാമത്തെ ദിവസം അബിയുടെ മുന്നിൽ തെളിഞ്ഞത്.

ഒരു വർഷമാകാറായി അവൾ ഇവിടെ ജോയിൻ ചെയ്തിട്ട്. ഇപ്പോൾ നാട്ടിലേയ്ക്ക് ട്രാൻസ്ഫെർ നോക്കുന്നുണ്ട്. അതിന് മുമ്പ് അബിയെ ഇവിടുത്തെ എല്ലാ കാര്യങ്ങളും പഠിപ്പിക്കണം. അബിയുടെ മുന്നിൽ അവൾ വാചാലയായി.

മലയാളം സംസാരിക്കാൻ ആരെയെങ്കിലും കിട്ടിയിട്ട്, പാവത്തിന് കുറെ നാളായി കാണണം. അതിന്റെ ആർത്തിയാണെന്ന് ബെൻസി തന്നെ അബിയോട് ആ സംസാരത്തിനിടയിൽ തുറന്ന് സമ്മതിച്ചു.

ബെൻസി തുടർന്നു.

“നമ്മൾ ഒരുമിച്ചായിരുക്കുമിനി കുറച്ചു നാൾ ജോലി ചെയ്യുന്നത്. അടുത്ത് പെരുമാറേണ്ടി വരും. അപ്പോൾ ഒന്നും കടന്ന് ചിന്തിക്കരുത്.”

ശെടാ.. അബിയ്ക്ക് ഏതോ ഒരു സിനിമയിലെ രംഗമാണ് അപ്പോൾ ഓർമ്മ വന്നത്. ഹോ… എന്തൊരു ജാഡയാണ് ഇവൾക്ക്…

അബി ഫഹദ് ഫാസിലിന്റെ ആ മറുപടി തന്നെ കൊടുത്തു.

“അയ്യോ.. ഒരിക്കലും ഉണ്ടാവില്ല. ഒന്നാമത്തെ കാര്യം ഞാൻ ആൾറെഡി കമ്മിറ്റഡ് ആണ്. പിന്നെ എന്റെ മനസ്സിൽ ഉള്ള പെണ്കുട്ടിയ്ക്ക് ഇച്ചിരൂടെ സൗന്ദര്യമുണ്ട് . അതുകൊണ്ട് താൻ സേഫാണ്.”

ആ മറുപടി കേട്ട് അവൾ ചിരിച്ചു. അവൾക്കും ആ സിനിമാരംഗം ഓർമ്മ വന്നു കാണണം.


അനുപമ ആർ….

കോളേജ് കാലത്ത് ഒരു ടൈം പാസ്സ് എന്ന പേരിൽ തുടങ്ങി, അവൻ പോലും അറിയാതെ അവന്റെ തലയിലായ ഒരുത്തിയെന്നാണ് അവളെ കുറിച്ച് അവൻ കൂട്ടുകാരോട് പറയാറുള്ളത്.

ആ കഥ പറയാം.. അബിയുടെ സ്വരത്തിൽ തന്നെ പറയാം.

ഞാൻ കോളേജിൽ സെക്കന്റ് യിയർ പഠിക്കുന്ന സമയം. ഒരു ബ്രേക്ക് ആപ്പ് ഒക്കെ കഴിഞ്ഞ് റെസ്റ്റ് എടുക്കുമ്പോൾ. പുതിയതിനുള്ള സമയമായി എന്ന് ഞാൻ ചിന്തിക്കുന്നു. അന്ന് യാഥാർച്ഛികമായി എന്റെ മുന്നിൽ വന്നു പെട്ട കുട്ടിയാണ് അനുപമ.

ആദ്യമേ പറഞ്ഞേക്കാം അവള് അത്ര വലിയ ചരക്കൊന്നുമല്ല. കേട്ടോ.. ഒരു കാര്യം കൂടി പറയാം. ഈ ഒരുപാട് അസ്സെറ്റ്സ് ഉള്ളവരെ വീഴ്ത്താനും, പിന്നെ കൊണ്ടുനടക്കാനുമൊക്കെ വല്യ പാടാണെന്നേ. ഇതൊക്കെ ആകുമ്പോൾ പെട്ടെന്ന് അങ് വീഴും. വലിയ എഫോർട് ഒന്നും എടുക്കേണ്ടല്ലോ എന്ന് കരുതിയാണ് ഇഷ്ടമാണെന്ന കാര്യം പെട്ടെന്ന് തന്നെ അവളോട് പറഞ്ഞത്.

ദേ.. ഇഷ്ടമല്ലെന്ന് മറുപടി. മുഖത്തടിച്ച പോലെ….

എന്ത് കോപ്പാണ് അവൾക്ക് ഉള്ളത്. ആ മുഖത്ത് കുറച്ച് ഐശ്വര്യമുണ്ടെന്നുള്ളത് സത്യമാണ്. നീളത്തിൽ തലമുടിയുമുണ്ട്. സത്യത്തിൽ, അതവൾക്ക് ഒട്ടും പൊക്കമില്ലാത്തത് കൊണ്ട് തോന്നുന്നതാണ്. കേട്ടോ..

ആ മറുപടി…. എനിക്കത് വലിയ തിരിച്ചടിയായാണ് തോന്നിയത്. എന്റെ കൂട്ടുകാരൊക്കെ അറിഞ്ഞു. അവർ ആ പേരും പറഞ്ഞു എന്നെ കളിയാക്കാൻ തുടങ്ങി..

അങ്ങനെയാണത് അതെന്റെ ഒരു പ്രെസ്റ്റിജ് ഇഷ്യൂയായി ഞാൻ ഏറ്റെടുക്കുന്നത്. ഞാൻ മനസ്സിൽ ഉറപ്പിച്ചു.

അവളെ വീഴ്ത്തീട്ട് തന്നെ കാര്യം.

ആ ഒരു ഇതിൽ പുറകെ നടന്ന് അവളെ കൊണ്ട് സെക്കന്റ് യിയർ കഴിയുന്നതിന് മുൻപ് തന്നെ ഐ ലൗ യു ഇങ്ങോട്ട് പറയിപ്പിച്ചു.

അത് കഴിഞ്ഞാണ് എനിക്ക് ആ അബദ്ധം മനസ്സിലായത്. ഞാൻ അവിടെ ലോക്ക് ആയി പോയി. എന്റെ പിന്നെയുള്ള കോളേജ് ലൈഫ് വളരെ ശോകമായി തീർന്നു.”

അനുവുമായുള്ള അവന്റെ ബന്ധത്തിന് ഒരു ഇളക്കം സംഭവിക്കുമല്ലോ എന്ന് കരുതി തന്നെയാണ് അവൻ മേടക്കിലേക്ക് യാത്ര തുടങ്ങിയത്. ബ്രേക്ക് അപ് ആകാൻ ഒരു കാരണം തേടി നടക്കുകയായിരുന്നു അവൻ.


മാനേജർ ശ്രീനിവാസ്..

“അന്നി വിഷയാലു ദബുക്കു വിധേയുളു..”

വെള്ളമടിച്ചു കഴിഞ്ഞാൽ ഇത് പോലെയുള്ള നല്ല പഴ മൊഴികൾ ശ്രീനിവാസ് സാറിന്റെ വായീന്ന് എല്ലാവർക്കും കേൾക്കാം. നല്ല കുറെ പാട്ടുകളും സിനിമ ഡയലോഗുകളും.

നേനു ഹീറോ നി കാടു വില്ലൻ നി!! എന്ന് തുടങ്ങുന്ന ഒരു ഡയലോഗ്‌ അന്നൊരിക്കൽ വെള്ളമടിപാർട്ടിയിൽ വച്ച് സാർ മുഴുവൻ അഭിനയിച്ചു കാണിച്ചു.

ഗബ്ബർ സിംഗ് സിനിമയിലെ അബിയ്ക്ക് ഇഷ്ടപ്പെട്ട പവർ സ്റ്റാറിന്റെ ആ ഡയലോഗ്‌ കേട്ടപ്പോൾ തന്നെ അവൻ അവിടെ പുളകിത ഗാത്രനായി തീർന്നിരുന്നു.

പക്ഷെ, ജോലി സമയത്ത് പുള്ളിക്കാരൻ ആളാകെ മാറും. ഒരു മുശട് സ്വഭാവം. സാറിനെ ബെൻസി കളിയാക്കി വിളിക്കുന്നത് മുൻഷി എന്നാണ്. കാരണം, മുഴുവൻ സമയമവും പുള്ളി ഉപദേശിക്കല്ലാണ്. പിന്നെ നൈസായി ചിരിച്ചു കൊണ്ട്, എട്ടിന്റെ പണി തരുന്ന ഒരു സ്വഭാവവുമുണ്ട്.

“അബി, യു ഷുഡ് ഗേറ്റ് അക്വൈന്റൈൻസ് വിത് ഓൾ ദീസ് പ്രോസസ് ക്വിക്കലി.. ഐ ആം ഇൻസിസ്റ്റിംഗ് ദിസ്, ഒൺലി ഫോർ യുവർ ബെറ്റർമെന്റ്. ഇട് വിൽ ബി ബെനിഫിഷ്യൽ ഫോർ യുവർ കരിയർ..”

ഓ…. ശരി സാർ… എല്ലാ ദിവസവും അബി ഇതുപോലെയുള്ള ഡയലോഗ്‌ കേട്ട്, മാനേജ്‌രിന്റെ റൂമിൽ നിന്ന് പഞ്ചപുച്ഛമടക്കി ഇറങ്ങിയിട്ട് ബെൻസിയെ നോക്കി എന്തോ കോക്രി കാട്ടും.

(മേടക് ഫോർട്ടിലേയ്ക്ക് ഒരുമിച്ച് ഒരു ഔട്ടിങിന് പോകാൻ ഇരുന്ന അബിയ്ക്കും ബെൻസിയ്ക്കും ഇലക്ഷൻ ഡ്യൂട്ടി കൊടുത്ത് ആ യാത്ര മുടക്കിയ ഒരു കഥയുമുണ്ട്… പുള്ളിയുടെ പേരിൽ… അത് അടുത്ത ഭാഗത്ത് പറയാം.)

(തുടരും..)


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: