“ടാ, സ്റ്റമ്പിന് മുന്നേ കേറി നിന്നാ ഫാസ്റ്റെറിയാം, കേട്ടാ?”
ആദ്യ ബോളിൽ തന്നെ കുറ്റി പോകണ്ടാന്ന് കരുതിയാണ്, അവൻ സ്റ്റമ്പിന്റെ മുന്നിൽ കയറി ബാറ്റ് ചെയ്യാൻ നിന്നത്. ഹോ ..അതും പറ്റില്ലെന്നോ?
ഇവിടെ എന്തൊക്കെ റൂൾസാണ്?
പ്രണവ് മോഹൻ ചിന്തിച്ചു.
അവന്റെ നാട്ടിൽ ക്രിക്കറ്റ് കളിക്കുമ്പോൾ പോലും ഇത്രേം പ്രശ്നം ഇല്ലല്ലോ.
അവിടെയാണേൽ…
രായപ്പനമ്മാവൻ ചേന നട്ടിരിക്കുന്ന ഈടിയിൽ ബോൾ വീണാൽ ഔട്ടാണ്. പിന്നെ ആ റബർ പെരെടെ മേളിൽ വീണാലും ഔട്ട്… ആ ചാണക കുഴിയിൽ ബോൾ അടിച്ചിട്ടാൽ രണ്ട് റൺസ്. പക്ഷെ, ഈ തടസങ്ങളെല്ലാം ഓഫ്സൈഡിലാണ്. ഓണ്സൈഡിൽ എങ്ങോട്ട് വേണേലും അടിക്കാം.
ഓണ്സൈഡ് കുട്ടൻ ചേട്ടന്റെ പറമ്പാണ്. കുട്ടൻ ചേട്ടന്റെ മൂത്ത മകനും അവരുടെ കൂടെ എന്നും കളിക്കാനുണ്ടാകും. അപ്പോൾ പിന്നെ പ്രശ്നമില്ലല്ലോ.
പക്ഷെ, കുറച്ച് നിബന്ധനകൾ കുട്ടൻ ചേട്ടനുണ്ടേ.
കറ എടുത്തു കഴിഞ്ഞേ കളി തുടങ്ങാവൂ. പിന്നെ, റബർ തടിയേൽ ബോൾ കൊണ്ട്, അത് പൊട്ടി ഒലിക്കുകയാണേൽ, അപ്പോൾ തന്നെ കുറച്ച് മണ്ണ് എടുത്ത്, അതിൽ കുഴച്ച് തേച്ചേക്കണം. അത്രേയുള്ളൂ.
ആര്യനാട്ടേക്ക് താമസം മാറിയതിൽ പിന്നെ ആദ്യമായാണ്, പ്രണവ് വീടിന് അടുത്തുള്ള കുട്ടികൾക്കൊപ്പം കളിക്കാൻ ഇറങ്ങുന്നത്. ശനിയാഴ്ച്ചയായത് കൊണ്ടാണ്, അവന്റെ അമ്മ കളിക്കാൻ പോകാൻ ഇന്ന് സമ്മതിച്ചത് തന്നെ. അതും അടുത്ത വീട്ടിലെ ഷീലാന്റിടെ മോൻ കണ്ണൻ കൂടെയുള്ളത് കൊണ്ടാണെ.
ഇവിടുത്തെ കളിയ്ക്ക് കുറെ വല്ലാത്ത നിയമങ്ങളുണ്ട്. 360° യിൽ ഏകദേശം ഒരു 120° യിലെ ബോൾ അടിക്കാൻ പറ്റൂ. പിന്നെ, അടിച്ചിട്ട് ഒരു കുത്തിന് ബോൾ ക്യാച്ച് പിടിച്ചാലും ഔട്ടാണെന്ന്. എന്തായിത്.?? ഹോ..
അത് കൂടാതെയാണ് ഈ പറയുന്നത്. ബോൾ ചെയ്യുമ്പോൾ ഫാസ്റ്റ് എറിയാൻ പാടില്ല പോലും. സ്റ്റമ്പിന് ഫ്രണ്ടിൽ കയറി നിന്നാൽ ഫാസ്റ്റ് എറിയാമത്രെ..
അവിടെ പ്രണവിന്റെ മണിമലയിൽ അങ്ങനെ ഒന്നുമില്ലായിരുന്നു. കേട്ടോ? ഹാ.. വേറെ ഒന്നുണ്ട്. അവിടെ ബോള് കൈമടക്കിയെറിയാൻ പറ്റില്ലാരുന്നു. എന്നാൽ ഇവിടെ കൈമടക്കി എറിയാം. അത് കൊണ്ടാകും ഫാസ്റ്റ് എറിയാൻ ഇവിടെ അനുവദിക്കാത്തത്.
ചിന്തിച്ചു തീരുന്നതിന് മുൻപേ ഒരു ബോൾ അവന്റെ ‘കുറ്റിമടലും’ കൊണ്ട് പോയി…..ഭുശ്.. ഭുശ്..
അയ്യോ.. ഫസ്റ്റ് ബോൾ ട്രയൽ അല്ലേ? അതല്ലേ ലോക നിയമം??
അതേ… ഒരു ഡൗട്ട്… ആ ബോൾ ഫാസ്റ്റ് ആരുന്നോ?
അത് ഫാസ്റ്റ് ആയിരുന്നെന്ന് അവന് മാത്രമാണ് തോന്നിയത്. അടുത്തതായി ബാറ്റ് ചെയ്യാൻ ഉണ്ടായിരുന്ന വിഷ്ണു ഒന്ന് സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ…. ഫാസ്റ്റ് ആണെന്ന് എല്ലാവരും സമ്മതിച്ചെനെന്നേ… ഹാ..അത് എന്തായാലും ഉണ്ടാകില്ലല്ലോ ലെ..?
എതിർ ടീമിന്റെ ക്യാപ്റ്റൻ അമൽ അവനോട് വിളിച്ച് പറഞ്ഞു.
“ടാ, നീ ചെന്ന് കുര്യാക്കോസ് എൻഡിൽ പോയി ഫീൽഡ് ചെയ്യ്.”കുര്യാക്കോസ് എൻഡ്..
കുര്യാക്കോസ് ചേട്ടൻ നട്ടിരിക്കുന്ന കപ്പത്തടി സംരക്ഷിക്കണ്ട ചുമതല അങ്ങനെ പ്രണവിനെ തേടിയെത്തി.
അപ്പോഴാണ്…ഷീലാന്റിടെ ഇളയ മോൾ മീനു കളിസ്ഥലത്തേക്ക് ഓടി വരുന്നത്…
“ഉണ്ണിചേട്ടനെ, ആന്റി വിളിക്കുന്നു”
അതെന്തിനാ… ഇപ്പോൾ വന്നതല്ലേ ഉള്ളൂ..അപ്പോഴേക്കും ഈ അമ്മ. വല്ല സാധനം വാങ്ങാനും ‘കടെലോട്ട്’ പോകാനായിരിക്കും. അവൻ ചിന്തിച്ചു.
“എന്താന്ന് നോക്കിട്ട് വരാമേ.”
അടുത്ത ബാറ്റിങ് ആകുമ്പോൾ വന്നാൽ മതിയല്ലോ എന്ന ഗൂഢലക്ഷ്യം മനസ്സിൽ വച്ച്, പ്രണവ് വീട്ടിലേക്ക് ഓടി.
പതിവില്ലാതെ രണ്ട് ജോടി ചെരുപ്പുകൾ വീടിന് വെളിയിൽ കിടക്കുന്നു.???
ആരായിരിക്കും??
ഹാളിലേക്ക് കയറി ചെന്ന അവനെ വരവേറ്റത് ഒരു അത്ഭുത കാഴ്ച്ചയായിരുന്നു.
😳😳😳🤔
തന്നോട് ഒന്നും പറയാതെ, ഇന്നലെ വൈകിട്ട് കടന്ന് കളഞ്ഞതല്ലേ. ഇനി ഇങ്ങോട്ട് വന്ന് സംസാരിക്കട്ടെ. പ്രണവ് ഉറച്ച ഒരു തീരുമാനമെടുത്തു… ആറ് സിയുടെ ക്ലാസ് റൂമിലിരുന്ന് കൊണ്ട്…
രാവിലെ കടുക്കറ ബസിൽ അവൾ ഉണ്ടായിരുന്നില്ല. ക്ലാസ്സ് തുടങ്ങാറായപ്പോഴാണ് ഓടി കയറി വന്നത്. ക്ലാസ്സിൽ കയറി വന്നപ്പോൾ പ്രണവിനെ മാനസ ഒന്ന് നോക്കിയതായിരുന്നു. എന്നാൽ, അവനത് കണ്ടില്ല. അവൻ നോക്കുമ്പോൾ, ദാ മാനസ തന്നെ ശ്രദ്ധിക്കാതെ അനുജയുടെ അടുത്ത് പോയി ഇരിക്കുന്നു. 😔
ക്ലാസ്സിൽ ഇന്റർവേലിന് അവൻ മനപ്പൂർവം അവളിൽ നിന്ന് ഒഴിഞ്ഞു മാറി. ഇങ്ങോട്ട് വന്ന് സംസാരിക്കുകയാണെൽ മതി..ഹും…😒
അവന്റെ ആ പിണക്കം വൈകിട്ട് വരെ നീളില്ലയെന്ന് അവന് പോലും അറിയാമായിരുന്നു. വൈകിട്ട് ക്ലാസ് വിടുമ്പോൾ എന്തായാലും അടുത്ത് വരുമായിരിക്കും. അവൻ ആലോചിച്ചു… അങ്ങനെയവൻ ആഗ്രഹിച്ചുയെന്ന് തന്നെ പറയാം.
വൈകിട്ട് സ്കൂൾ വിട്ടു.
അവൾ കുറച്ചു നേരം അവനെ നോക്കി നിന്നോ? …എന്തായാലും അവൾ പോയെന്ന് തോന്നുന്നു.. വഴിയിൽ വച്ചോ, ബസ് സ്റ്റാൻഡിൽ വച്ചോ കണ്ട് സംസാരിക്കാമെന്ന് അവൻ കണക്ക് കൂട്ടി കാണണം.
അവൻ ആമോസിനോട് സംസാരിച്ചു കൊണ്ട് കുറച്ച് നേരം ക്ലാസ്സിൽ തന്നെ ഇരുന്നു. ആമോസിന് 4.30 ക്കാണ് ഇന്ന് ട്യൂഷൻ. അവൻ കുറച്ച് കഴിഞ്ഞേ ഇറങ്ങുന്നുള്ളൂയെന്ന്.
എല്ലാവരും പോയെന്ന് ഉറപ്പ് വരുത്തി, പ്രണവ് വെളിയിലിറങ്ങി. നടന്നു തുടങ്ങി. എന്ത് പെട്ടെന്നാണ് ഈ പരിസരത്ത് മാറ്റം വന്നത്. ഈ നിശബ്ദത ഈ സ്ഥലത്തിന് യോജിക്കുന്നില്ലെന്നു വരെ അവന് തോന്നി.
“പ്രണവേ..”
ങേ…. ഒരു പെണ്കുട്ടിയുടെ ശബ്ദം. പക്ഷെ, അവൻ പ്രതീക്ഷിച്ച ആ ശബ്ദമല്ല. പിന്നെ ആരാണ്? അവൻ തിരിഞ്ഞ് നോക്കി.
സ്റ്റൈലൻ സ്റ്റെല്ല.
“ഹാ..സ്റ്റെല്ലാ. എന്താ താൻ താമസിച്ചേ?.”
“കുറച്ച് നോട്ട്സ് കംപ്ലീറ്റ് ചെയ്യാൻ ഉണ്ടായിരുന്നു. എല്ലാരും പോയെന്നാ കരുതിയേ. ഹാവൂ.. ബസ് സ്റ്റാന്റിലേക്ക് പോകാൻ കൂട്ടുണ്ടല്ലോ. പ്രണവ് എന്താ വൈകിയേ?”
അവന് അതിന് തക്കതായ ഒരു മറുപടി പറയാൻ ഇല്ലായിരുന്നു. അവൻ ഇന്നലെ എവിടെയോ (ടി വിയിലാകാനെ വഴിയുള്ളൂ) കേട്ട ഒരു ഡയലോഗ് പറഞ്ഞു.
“ലേറ്റായി വന്നാല്ലല്ലേ, ലേറ്റസ്റ്റായി വരാൻ പറ്റൂ?….”
അവൾ ചിരിച്ചു. പൊട്ടിച്ചിരിച്ചു എന്ന് തന്നെ പറയാം.
ങേ.. അവന്റെ ഈ ചളി ഒക്കെ കേട്ട് ചിരിക്കാനാളുണ്ട് എന്നറിഞ്ഞതിൽ അവൻ കൃതാർത്ഥനായി.
“പ്രണവ് മോഹാ..!”
അവൻ പ്രതീക്ഷിച്ച ആ ശബ്ദം നല്ല കനത്തിൽ കേട്ടപ്പോൾ അവൻ മുഖത്തെ ചിരിയൊക്കെ മാറ്റി, മുന്നിലേക്ക് നോക്കി.
അപ്പോഴാണ് മാനസ അവന്റെ നേരെ നടന്ന് വരുന്നത് കാണുന്നത്.അവൾ സ്റ്റെല്ലയെ ഒന്ന് അടിമുടി നോക്കികൊണ്ടാണ് വരുന്നത് തന്നെ. ആരെടി ഇവൾ എന്ന മട്ടിൽ. അവർ തമ്മിൽ പരിചയം ഇല്ലല്ലോ. പ്രണവ് അവരെ തമ്മിൽ പരിചയപ്പെടുത്താനും പോയില്ല.
“പ്രണവ് മോഹാ.. ഇയാളെ വിളിച്ചോണ്ട് ചെല്ലാൻ പ്രവീണചേച്ചി പറഞ്ഞു. ഞങ്ങടെ അച്ഛൻ വന്നിട്ടുണ്ട്. എല്ലാവർക്കും കൂടി ഓട്ടോയിൽ പോകാമെന്ന്. വേഗം വാ..”
അവൾ ധൃതി കൂട്ടി.
മാനസയുടെ അച്ഛൻ!!
അയ്യോ.. അച്ഛൻ അവനെ കണ്ടാൽ.. ഇന്നലത്തെ ആ സംഭവം അവൻ ഓർത്തു. 🙄
വേണ്ടാ.. ശരിയാകില്ല.. എന്തായാലും ഇപ്പോൾ ഒരു കണ്ടുമുട്ടൽ വേണ്ടാ. അവൻ ചിന്തിച്ചു.
“എനിക്കേ, ഒരു ആവശ്യമുണ്ട്. ഞാൻ ബസ്സിൽ തന്നെ വന്നോള്ളാമെന്ന് ചേച്ചിയോട് പറഞ്ഞേരെ.”
അവൻ ഒഴിയാൻ ശ്രമിച്ചു.
മാനസയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തു.
പ്രണവേ, നീ പെട്ടെടാ.. പ്പെട്ടു..😢
മാനസ പെട്ടെന്ന് തന്നെ അവിടെ നിന്ന് ഓടി പോയി. അവൾ ആ വളവിൽ മറയുന്നത് വരെ അവന് അനങ്ങാനെ പറ്റിയില്ല.
ഛെ.. അവന് വന്ന ആ അവസ്ഥ..
ഹോ….
പ്രണവും സ്റ്റെല്ലയും പയ്യെ ബസ് സ്റ്റാന്റിലേക്ക് നടന്ന് തുടങ്ങി. മാനസ വന്ന് പോയതിൽ പിന്നെ, ഒരു അരോചകമായ നിശബ്ദത അവർക്കിടയിൽ വന്നിരുന്നു. ആ നിശബ്ദത ഭഞ്ജിച്ചു കൊണ്ട്…
സ്റ്റെല്ല പ്രണവിനോട് പറഞ്ഞു… ഒരു പുഞ്ചിരിയോടെ..
“എനിക്ക് മനസ്സിലായി. എനിക്ക് കൂട്ട് വരാൻ അല്ലേ, താൻ ഓട്ടോയിൽ പോകാതിരുന്നേ?..
“ങേ….🙄…..”
(തുടരും)
മഴത്തുള്ളികൾ oo12 @
6 replies on “മഴത്തുള്ളികൾ oo11”
Ithipo labhayallo😂
LikeLiked by 1 person
ആവോ🙄
LikeLike
ആഹാ പണി പാളി !!!! 😂😂😂😂😂
LikeLiked by 1 person
😆😆😁
LikeLiked by 1 person
ട്വിസ്റ്റ് 😂😂😂 സ്റ്റെല്ല മാസ്സ്
LikeLiked by 1 person
😆😆😆
LikeLiked by 1 person