മെഴുകുതിരി കത്തിച്ച് വച്ചപ്പോഴേക്കും വൈദ്യുതി തിരികെ വന്നു. തന്നിൽ നിക്ഷിപ്തമായ കർമ്മം യഥാവിധി ചെയ്യാനായോ എന്ന് പോലും മനസിലാക്കാതെ, ഒരു തീപ്പെട്ടിക്കൊള്ളി അപ്പോൾ കത്തിത്തീർന്നിരുന്നു. ആ തീപ്പെട്ടിക്കൊള്ളിയുടെ അല്പ ജീവിതത്തിന് അർത്ഥം നൽകാനായി ആ മെഴുകുതിരി കെടുത്താൻ ഞാൻ മുതിർന്നില്ല.
പിന്നീട് ചിന്തിച്ചു, മെഴുകുതിരിയോട് ഞാൻ ചെയ്യുന്നത് ശരിയാണോ? ഒന്നിനുംവേണ്ടിയല്ലാതെ അത് കത്തി സ്വയം ഇല്ലാതാകുകയാണ്.
ആരോ പറഞ്ഞു.
“നമ്മുടെ ഒരു കർമ്മം നമ്മുക്ക് ചിലപ്പോൾ അർത്ഥരഹിതമായി തോന്നാം. പക്ഷെ, അത് അപരന്റെ ജീവിതത്തിന് എന്തെങ്കിലും അർത്ഥം കൊടുക്കുന്നുണ്ടെങ്കിൽ, നമ്മൾ എന്തിന് ആ കർമ്മത്തിൽ നിന്ന് പിന്മാറണം?”
അതെ..
ഒരു അല്പജീവിതത്തിന് അർത്ഥം പകരാൻ ഒരു സുദീർഘമായ, നിരർത്ഥകമായ ജീവിതത്തിന് ഒരുപക്ഷെ സാധിച്ചേക്കും.
NB:
അപരപ്രിയഹേതുത്വം….
💐💐💐💐💐💐💐💐💐💐
ആശാൻ അമലയോട് പറഞ്ഞത് ഓർക്കുക..(🙃 ദിവാകരൻ നളിനിയോട് പറഞ്ഞതാണേ 😷)
“അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ.”
7 replies on “ഒരു തീപ്പെട്ടിക്കൊള്ളിയും ഒരു മെഴുകുതിരിയും”
അത് കൊള്ളാം👌
LikeLiked by 1 person
Thanku😃
LikeLike
👍
LikeLike
ആ തീപ്പെട്ടികൊള്ളി zoom ചെയ്താൽ അത് ദേഷ്യപ്പെടുന്നത് തനിക്ക് കാണാം.. വെറുതെ, ഒരാവശ്യവുമില്ലാതെ അതിനു ചിന്താശക്തി കൊടുത്തത് കൊണ്ടാണോ എന്തോ 🥱🥱🥱
LikeLiked by 1 person
അണയാൻ പോകുന്നതിനു മുൻപുള്ള ഒരു ആളിക്കത്തലിന്റെ ഫലമായി ഉണ്ടായ ഒരു ഭാവം ആയിരിക്കണമത്. അല്ലാതെ ദേഷ്യപ്പെട്ടതാവുമോ? ഏയ്…😟
LikeLike
നന്നായിട്ടുണ്ട് …..❤️👌👌
LikeLiked by 1 person
Thanku😀😀
LikeLiked by 1 person