മഴത്തുള്ളികൾ ooo2

“ബസ് പഞ്ചറായി. എല്ലാരും ഒന്നിറങ്ങി തരണം. വണ്ടി ഉടനെ ഒന്നും എടുക്കിലാ”

ബസ് ആര്യനാട് ജംഗ്ഷൻ കഴിഞ്ഞ് അടുത്ത സ്റ്റോപ്പിലേയ്ക്ക് എത്തിയതെ ഉണ്ടായിരുന്നുള്ളൂ. തകർത്ത് പെയ്യുകയായിരുന്ന ആ മഴ, ഒന്ന് മയപ്പെട്ടിരുന്നു.

“ശോ.. ഇന്നിനി നമ്മക്ക് സ്കൂളിൽ പോണോ ചേച്ചി.?”

അടുത്ത ബസിന് കാത്തുനിൽക്കാനായി ആ ചേച്ചിയും അനിയനും കൂടി ആര്യനാട് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കാൻ തുടങ്ങുകയായിരുന്നു.

വേറൊരു സംഭവം പറയാൻ ഉണ്ടേ. ഉഷ ടീച്ചർ ഉത്തോലകം എന്ന അദ്ധ്യായത്തിൽ നിന്ന് ഇന്ന് ക്ലാസ്സിൽ ചോദ്യം ചോദിക്കുമെന്നു പറഞ്ഞിട്ടുണ്ട്. ഉണ്ണിക്കുട്ടൻ പഠിച്ചിട്ടൊക്കെയുണ്ട്. എന്നാൽ മറന്നെങ്ങാനും പോയാൽ തല്ല് കിട്ടുമോയെന്ന ചെറിയ പേടിയുമുണ്ട് അവന്. ഇതിപ്പോൾ സ്കൂളിൽ പോകാതിരിക്കാൻ ഒരു കാരണം ആയല്ലോ. അത് കൊണ്ടാണ് ചേച്ചിയോട് ഉണ്ണിക്കുട്ടൻ ഇങ്ങനെ ചോദിച്ചത്.

അവന്റെ ആ ചോദ്യം കേട്ട് ചേച്ചി ഒന്നും പറഞ്ഞില്ല. പകരം, ആ റോഡിൽ വച്ച് തന്നെ അവനെ ദേഷ്യത്തിൽ ഒരു നോട്ടം നോക്കി.

ഓ…. ഉണ്ണിക്കുട്ടൻ താൻ ഒന്നും ചോദിച്ചില്ലേ എന്ന ഭാവത്തിൽ സ്കൂളിൽ പോകാൻ എന്തിനും റെഡിയായി ചേച്ചിയുടെ ഒപ്പം നടന്നു.

“അടുത്ത ബസ്സ് ഒമ്പതിനല്ലെ.. ബങ്കര തെരക്കാരിക്കുമല്ലേ ചേച്ചിയേ..”


💐💐 💐💐 💐💐 💐💐


ആറ് സി യിലെ ആ ബ്ലാക്ക്‌ ബോർഡ് അടുത്ത പിരീയഡിൽ വന്ന കവിത ടീച്ചർ മായ്ച്ചെങ്കിലും, ആ ആക്കങ്ങളെല്ലാം തന്നെ അവരുടെ മനസ്സിൽ തറഞ്ഞു കിടപ്പുണ്ടായിരുന്നു.

———-

രേവതി 6 ഷെറീന 3

മാനസ 18 ആമോസ് 17

———-

അന്ന് ഡ്രിൽ പീരിയഡിൽ ചേർന്ന അനുശോചന യോഗത്തിൽ അജീഷ് സംസാരിച്ചു.

“എന്തെരൊക്കെ പ്രതീഷ യാരുന്നു? എല്ലാം പെയില്ലേ പ്പൊ..?”

ആമോസ് അവനെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.

“വോ.. തന്നെ തന്നെ.. നമ്മള് തോറ്റു. പഷെ.. ഇതിന്റെ പേരിൽ ഇനി ചെറയാൻ പോയാ, ഇനിം നാറത്തെ ഉള്ളൂ. ഇനി ലെവല് മാരുടെ മൊട എന്തെരൊക്കെ കാണണം.. ഹോ…”

പ്രണവ് അപ്പോൾ ഇടപെട്ടു.

“നമ്മക്ക് ടീച്ചറോട് പോയി പറയാം… ആണ്കുട്ടികൾക്ക് പ്രത്യേകം മോണിറ്റർ വേണമെന്ന്. ആറ് എയിലൊക്കെ അങ്ങനെയാണല്ലോ.”

അജീഷ് പ്രണവിന്റെ അഭിപ്രായത്തോട് യോജിച്ചു കൊണ്ട് പറഞ്ഞു.

“നമ്മള് എന്തായാലും തേഞ്ഞൊട്ടി. ഇനി നമ്മടെ കാപ്പിരിയെ മോണിറ്ററാക്കാതെ നമ്മൾ ആ മാനസ കൊച്ച് പറെന്നത് ഒന്നും കേക്കേണ്ടാ..”

അവർ അവിടെ ജനാധിപത്യ വ്യവസ്ഥിതിക്ക് വിരുദ്ധമായ ഒരു തീരുമാനം എടുക്കുകയായിരുന്നു.

പക്ഷെ പ്രധാനപ്പെട്ട ഒരു പ്രശ്നം ആനന്ദാണ് അവിടെ ഉന്നയിച്ചത്.

“എന്നാലും ഏതാണ് ആ പെണ്കുട്ടി, നമ്മുടെ കാപ്പിരിക്ക് വോട്ട് കുത്തിയേ..??”

എല്ലാവരും അപ്പോൾ ആമോസിനെ നോക്കി. ആ ചുരുണ്ട മുടിക്കാരൻ ഇത് കേട്ട് ഒരു ചിരി പാസ്സാക്കുകയായിരുന്നു.. ഒരു കള്ളച്ചിരി…


💐💐 💐💐 💐💐 💐💐


മുന്നിലായി ചേച്ചിയും ചേച്ചിയുടെ ആ കൂട്ടുകാരിയും മാനസയും നടക്കുന്നു. പുറകിൽ നമ്മുടെ ഉണ്ണിക്കുട്ടൻ. അയ്യോ.. ഇനി അവനെ പ്രണവന്നെ വിളിക്കാവൂ. കേട്ടോ?. അവന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ, അതും ഒരു പെണ്കുട്ടിയുടെ മുന്നിൽ വച്ച് വീട്ടിലെ പേര് വിളിക്കുന്നത് അവന് ഇഷ്ടമാകില്ല. പറഞ്ഞേക്കാം..

ചെറിയൊരു ചാറ്റൽമഴ ഇപ്പോഴും ഉണ്ട്. റോഡിലൂടെയുള്ള ഒഴുക്കും നന്നായിയുണ്ട്. കുണ്ടും കുഴിയും ഒക്കെ ചാടി കടക്കുമ്പോൾ ഇന്നലെ വൈകീട്ട് കണ്ട സിനിമയിലെ കുതിരവട്ടം പപ്പുവിനെ പ്രണവ് ഓർത്തുപോയി. പ്രണവ് കുട നിവർത്താതെ ഇരിക്കാൻ കഴിവതും നോക്കിയതാണ്. പക്ഷെ അവന് കുട നിവർത്തേണ്ടി വന്നു. നനഞ്ഞ കുട ബാഗിൽ വയ്ക്കാനായി അമ്മയോട് ചോദിച്ചു വാങ്ങിയ ആ ജോസ്കൊയുടെ കവർ കിടക്കയിൽ ഇപ്പോഴും ഭദ്രമായി ഇരിക്കുന്ന കാര്യം അവൻ ഓർത്തു.

റോഡിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് പ്രണവിന്റെ ചെരുപ്പിനെ നനയിച്ചു. നനഞ്ഞാൽ ഒരു വൃത്തിക്കേട്ട ശബ്ദം കേൾപ്പിക്കുന്ന ആ ചെരുപ്പ് മാറ്റി, പുതിയത് ഒരെണം വാങ്ങി തരണമെന്ന് ഇന്നലെ അവൻ വീട്ടിൽ പറഞ്ഞതെ ഉണ്ടായിരുന്നുള്ളൂ. ഫ് ഫ്..

പീകോം..പീക്കൊമ്…

ശബ്ദം കേട്ട് മാനസ തിരിഞ്ഞു നോക്കി. അവൾ ചിരിയടക്കിക്കൊണ്ട് പ്രണവിനോട് ചോദിച്ചു.

“പ്രണവ് മോഹാ.. താൻ സയൻസ് ക്ലാസ് ടെസ്റ്റിന് പഠിച്ചോ?”

ക്ലാസ് ടെസ്റ്റോ?.. അവൻ ഞെട്ടിക്കൊണ്ടു ചോദിച്ചു.

“അതിന് ക്ലാസ് ടെസ്റ്റ് ആണോ? ഉഷ ടീച്ചർ ചോദ്യം ചോദിക്കുന്നല്ലേ പറഞ്ഞിട്ടുള്ളൂ.??”

പെണ്കുട്ടികള് പല കാര്യങ്ങളും ഓവറാക്കിയെ എക്സ്പ്രെസ് ചെയ്യാറുള്ളൂ എന്ന കാര്യം അവൻ മനസ്സിലാക്കാൻ പോകുന്നതെ ഉണ്ടായിരുന്നുള്ളൂ. (no hard feelings Huh?😛)


💐💐 💐💐 💐💐 💐💐


ഭാഗം 3 വായിക്കൂ @

http://sreekanthan.in/2020/08/02/mazhathullikal_03/

6 പ്രതികരണങ്ങള്‍ “മഴത്തുള്ളികൾ ooo2”

 1. Over expression idunna girlsne thankalk ishtalle.. Don’t you like😏😂

  Liked by 1 person

  1. അതിന് ഇഷ്ടല്ലെന്ന് ഞാൻ പറഞ്ഞില്ലാലോ 🙄 🤣

   Liked by 1 person

 2. Last paranjthe currect

  Liked by 1 person

   1. 😀👌

    Like

 3. അടിപൊളി 😂 എന്നാലും ഏതാ ആ പെൺകുട്ടി

  Liked by 1 person

ശ്രീകാന്തൻ ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: