ഒബ്ജക്ഷൻ യുവർ ഓണർ (ഭാഗം-3)

ഫ്ഭ്ർ ഫ്ഭ്ർ…

കോടതിമുറിയിൽ ഫാനിന്റെ അലോസരപ്പെടുത്തുന്ന ശബ്ദത്തിനൊപ്പം പുസ്തകത്താളുകൾ ആരോ എവിടെയോ മറിക്കുന്ന ഒരു ശബ്ദം താളാത്മകമായി മുഴങ്ങുന്നു.

മജിസ്ട്രേറ്റ് അന്നമ്മ ശംഭുവിനോട് ചോദിച്ചു.

“മോൻ, എന്ത് ചെയ്യുന്നു. പഠിക്കുവാണോ?”

ശംഭു മറുപടി പറഞ്ഞു.

“അതെ. എസ്.ബി കോളേജിൽ, ബി.എ ഹിസ്റ്ററി, ഫസ്റ്റ് യിയർ.”

“മോൻ, പത്രമൊന്നും വായിക്കാറില്ലേ? മാസ്‌ക് വച്ച് വെളിയിൽ ഇറങ്ങണം എന്ന് പറയുന്നത് ആരെയും ദ്രോഹിക്കാൻ അല്ലല്ലോ! ഈ കൊറോണ നമ്മുക്ക് നിയന്ത്രിച്ച് നിർത്താനല്ലേ?”

ശംഭുവിന് തന്റെ സാമൂഹിക പ്രതിബദ്ധത അവിടെ ചോദ്യം ചെയ്യപ്പെടുന്നതായി തോന്നി. അവനിൽ ഒരു അപകർഷതാബോധം ഉടലെടുത്തോ? ഇല്ല. കാരണം അവൻ അതിനെ ഒരു ചോദ്യം കൊണ്ട് തന്നെ വിദഗ്ധമായി എതിർത്തു.

“പക്ഷെ ഒരു സംശയം, യുവർ ഓണർ. ഈ നിയമങ്ങൾ കണ്ണുമടച്ചും വച്ച് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ഉള്ളതാണോ?”

“മോൻ എന്താ ഉദ്ദേശിച്ചേ?”

ആ സ്വരത്തിലെ കനം ശംഭു തിരിച്ചറിഞ്ഞു. അവന്റെ ആ മറുപടി കാര്യമായിട്ട് എടുത്തത് കൊണ്ടാകാം, ആ കനം എന്നവൻ ചിന്തിച്ചു. ഇനിയുള്ള കാര്യങ്ങൾ പറയുന്നതിൽ ശ്രദ്ധിക്കണം. ശംഭു ഒരു ചുമയുടെ സഹായത്തോടെ തൊണ്ട വൃത്തിയാക്കികൊണ്ട് പറഞ്ഞു.

“യുവർ ഓണർ, ഡു പ്രോസസ് ഓഫ് ലോ, പ്രോസിജർ എസ്റ്റാബ്ലിഷ്ഡ് ബെ ലോ എന്നൊക്കെയില്ലേ? ഇതിൽ ഡു പ്രോസസ് ഓഫ് ലോ യിൽ ഉദ്ദേശിക്കുന്നത് നിയമങ്ങൾ വളരെ ന്യായമായി നടപ്പിലാക്കണമെന്നല്ലേ?”

ചെക്കന്റെ വായിൽ നിന്ന് ഇങ്ങനെയൊക്കെ കേട്ടപ്പോൾ, ഇവൻ എന്തോ ഉദ്ദേശം വച്ച് കൊണ്ട് തന്നെ വന്നതാണെന്ന് അന്നമ്മയ്ക്ക് തോന്നി.

കർത്താവേ ! സാത്താൻകുളം പ്രശ്നത്തിന് ശേഷം മജിസ്ട്രേറ്റ്മാർക്കെല്ലാം ഇനി വല്ല കാറ്റ് വീഴ്ച്ചയുമാണോ? എന്തായാലും ഇവൻ പറഞ്ഞ്, പറഞ്ഞ് എങ്ങോട്ടാ കയറി പോകുന്നെന്ന് നോക്കാം. അന്നമ്മ ചിന്തിച്ചു.

അന്നമ്മ ഫയൽ നോട്ടം നിർത്തി മുഴുവൻ ശ്രദ്ധ ശംഭുവിലേയ്ക്ക് കൊടുത്തു.

ശംഭു തുടർന്നു.

“എന്റെ മേൽ ചാർത്തിയിരിക്കുന്നത് സെക്ഷൻ 190 ഐപിസിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. സമൂഹത്തിന് അപകടകരമായി മാസ്‌ക് വെക്കാതെ പുറത്തിറങ്ങി എന്നതാണല്ലോ എന്റെ കുറ്റം. ഞാൻ തെറ്റ് ചെയ്തതായും സമ്മതിക്കുന്നു. പിഴ അടക്കാനും തയ്യാറാണ്. പക്ഷെ ബഹുമാനപ്പെട്ട കോടതിയോട് എനിക്ക് കുറച്ച് പറയാനുണ്ട്.”

മജിസ്ട്രേറ്റും ഓഫീസിലുള്ള എല്ലാവരും ശംഭു പറയുന്നത് വളരെ ശ്രദ്ധയോടെ കേട്ട് ഇരിക്കുകയാണ്. ആ നിശബ്ദമായ അന്തരീക്ഷത്തിൽ ഫാനിന്റെ ശബ്ദം പോലും പതുങ്ങുന്നതായി തോന്നി. ഓഫീസിൽ ചായ കൊടുക്കാൻ വന്ന മനോഹരൻ ചേട്ടൻ ശംഭുവിന്റെ സംസാരത്തിൽ രസം പിടിച്ച് അവിടെയുള്ള ഒരു തൂണിൽ ചാരി നിന്നു.

ശംഭു ചുറ്റും ഒന്ന് നോക്കി. തന്റെ പ്രേക്ഷകരുടെ മുഖം എല്ലാം ഒന്ന് ഒപ്പി എടുത്തു. അവൻ പിടിക്കപ്പെട്ട സാഹചര്യം വ്യക്തമാക്കിയ ശേഷം അവൻ തന്റെ വാദം തുടർന്നു.

“യുവർ ഓണർ, എന്റെ വാക്കുകൾ കേൾക്കാൻ ഉള്ള സൗമന്യസം പോലും പോലീസ് സാറുമാർ അപ്പോൾ കാണിച്ചില്ല. ഒരു നിയമം നടപ്പാക്കുമ്പോൾ അതിന്റെ പാലകർ അതിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലാക്കി വേണ്ടേ പ്രവർത്തിക്കാൻ. നിയമത്തിന് കാഴ്ചയില്ല എന്നല്ലേ പറയുന്നത്? പക്ഷെ ഇവിടെ നിയമപാലകർ പോലും കാഴ്ചയില്ലാത്തവരായാണ് പ്രവർത്തിക്കുന്നത്‌. അറിയാം, എല്ലാത്തിനും അതിന്റെതായ പരിധിയുണ്ട്. ഇതിനൊരു ഉടൻ ഒരു പരിഹാരം കാണാൻ സാധിക്കില്ലായിരിക്കും. പക്ഷെ എനിക്ക് പറയാനുള്ളത് ആരെങ്കിലും കേൾക്കണം എന്നൊരു ആഗ്രഹമേ എനിക്ക് ഉണ്ടായിരുന്നുള്ളു.”

ആ നീണ്ട വാദത്തിന് ശേഷം ശംഭു നീണ്ട ഒരു ഉച്ഛാസമെടുത്തു

മജിസ്ട്രേറ്റ് മറുപടി പറഞ്ഞു.

“വളരെ ശരിയാണ് മോൻ പറഞ്ഞത്. കാഴ്ച്ചയില്ലാത്തതാണ് നമ്മുടെ നീതിപീഠം. പക്ഷെ നമ്മുടെ നിയമപാലകരും അങ്ങനെയാകരുത്. മോന്റെ കന്സെന് എനിക്ക് മനസ്സിലായി. ഇരുട്ടിൽ മറഞ്ഞിരുന്ന് കൊള്ളനടത്തുന്ന ഒരു കവർച്ചസംഘത്തിന്റെ ലെവലിലേയ്ക്ക് നമ്മുടെ പോലീസ് താഴരരുത്.”

മജിസ്‌ട്രേറ്റിന്റെ വാക്കുകൾ കേട്ട് ശംഭു സന്തോഷിച്ചു. താൻ അംഗീകരിക്കപ്പെടുന്നതായി അവന് തോന്നി.


പിഴ അടച്ച്, കോടതിയുടെ വെളിയിൽ ഇറങ്ങിയപ്പോൾ ശംഭുവിനെ കാത്ത്‌ ഒരാൾ നിൽപ്പുണ്ടായിരുന്നു.

“മോനെ, ഒരു സ്‌ട്രോങ് ചായ എടുക്കട്ടെ?”


(അവസാനിച്ചു.)


NB:

പണ്ട് തിരുവതാംകൂർ മഹാരാജാവ് 5 റുപ്പിക ഭൂനികുതി കൊടുക്കുന്ന എല്ലാവർക്കും വോട്ടവകാശം കൊടുക്കുന്നതായി വിളംബരം ചെയ്തപ്പോൾ, അന്നത് കുറച്ച് പേർക്ക് ന്യായമായി തോന്നി.

പിന്നീട്, ഏതാനം വർഷങ്ങൾക്ക് ശേഷം ആ 5 റുപ്പിക എന്നത് 1 റുപ്പികയായി കുറച്ചു. അപ്പോൾ അത് കുറച്ച് പേർക്ക് കൂടി ന്യായമായി തോന്നി.

പിന്നെ നൂറ് ശതമാനം ന്യായമായത് എന്നാണെന്ന് നിങ്ങൾക്ക് അറിയാം.

നൂറ് ശതമാനമോ? അതും ചോദ്യം ചെയ്യപ്പെടുന്നു.

ന്യായം എപ്പോഴും ചോദ്യം ചെയ്യപ്പെടുന്നത് എന്തുകൊണ്ടാവും?

ന്യായം കൂടിയും കുറഞ്ഞും ഒളിഞ്ഞും തെളിഞ്ഞും, എല്ലാത്തിലും ഉണ്ടെന്നാണോ നാം മനസ്സിലാക്കേണ്ടത്?

എല്ലാവരും അവരുടേതായ ന്യായങ്ങൾക്കായാണ് പ്രവർത്തിക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾ നമ്മുക്ക് ഒരിക്കലും തോന്നിയിട്ടില്ലാത്ത ഒരു സഹിഷ്ണുതയും പ്രായത്തിന് അതീതമായ ഒരു പാകതയും അനുഭവപ്പെടുമെന്ന് തോന്നുന്നു. ശരിയാണോ? ആ…

“കൊയി സുന് താ ഹെ, ക്യാ?”


നീതി എന്നാൽ ന്യായയുക്തതയാണ് എന്ന റൗൾസിയൻ നിലപാടുകൂടി ഓർമിക്കുക. (Justice as fairness – John Rowls, A Theory of Justice)

💐💐💐💐💐💐💐💐💐

2 പ്രതികരണങ്ങള്‍ “ഒബ്ജക്ഷൻ യുവർ ഓണർ (ഭാഗം-3)”

  1. Nannayityund maashey…

    Liked by 1 person

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: