മൂഡ് സെറ്റിങ്..

രാവിലെ ഉണർന്നപ്പോൾ മുതൽ ചുറ്റും ഒരു നെഗറ്റീവ് എനർജി ഫീൽ ചെയ്യുന്നു. ശെടാ..ഇന്ന് എന്തേലും വായിക്കാൻ ഇരിക്കണം എന്നു വിചാരിച്ചതാ.. മൂഡ് കിട്ടുന്നില്ലല്ലോ.

സ്റ്റുഡി ടേബിളിലേക്ക് നോക്കി…വായിക്കാനാനെൽ കുറെ അധികം ഉണ്ട്..

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീകുമാരൻ തമ്പി എന്നെ നോക്കുന്നു…. അദ്ദേഹത്തിന്റെ ‘ജീവിതം ഒരു പെൻഡുലം’ വായിക്കാത്തതിന്റെ പരിഭവമാണോ മുഖത്ത്?.

കെ.കെ.കൊച്ച് എഴുതിയ ‘കേരള ചരിത്രവും സമൂഹരൂപികരണവും’ പാതി വായനയിൽ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നു. വായിച്ച് നിർത്തിയ ആ അടയാളം ഫാനിന്റെ കാറ്റിനെ കൂട്ടുപിടിച്ച് എത്തി നോക്കുന്നു.

ഡോ. എസ്.രാധാകൃഷ്ണന്റെ ‘The Hindu View of Life’. ആമസോണ് വഴി അച്ഛന് വേണ്ടി ഞാൻ വാങ്ങിയതാണ്. അച്ഛൻ വായിച്ചു.. എന്റെ ഊഴം കാത്തു കിടക്കാൻ തുടങ്ങിയിട്ട് രണ്ട് ആഴ്ചയോളമായി.

‘പതറാതെ മുന്നോട്ട്’ കെ.കരുണാകരന്റെ ആത്മകഥ. അച്ഛൻ വീടിന് അടുത്തുള്ള ശ്രീകൃഷ്ണവിലാസം വായനശാലയിൽ നിന്ന് എടുത്തതാണ്. വായനശാലകൾ ഒക്കെ ലോക്ക്ഡൗണ് കാരണം മുഴുവൻ അടച്ചിട്ടിരിക്കുകയാണല്ലോ. അപ്പോൾ കുറച്ച് നാൾ കഴിഞ്ഞ് വായിച്ചാൽ മതി. കെ.കരുണാകരന് ആ പറഞ്ഞത് ഇഷ്ടപ്പെട്ടു കാണുമോ? എന്തായാലും അദ്ദേഹം സ്വതസിദ്ധമായ ആ രീതിയിൽ ആ പുറംചട്ടയിലിരുന്നു ചിരി പൊഴിക്കുന്നുണ്ട്.

‘Hinduism Doctrine and Way of Life’ . സി. രാജഗോപാലാചാരി എഴുതിയ ഈ ബുക്ക് അച്ഛൻ എനിക്ക് വായിക്കാൻ വീട്ടിന്ന് എവിടുന്നോ തപ്പി എടുത്ത് തന്നതാണ്. നേരത്തെ പറഞ്ഞ ‘രാധാകൃഷ്ണന്റെ’ ബുക്ക് അങ്ങോട്ട് കൊടുത്തപ്പോൾ ഇങ്ങോട്ട് കിട്ടിയതാണ് . (എന്റെ അച്ഛന്റെ പേരും രാധാകൃഷ്‌ണൻ എന്നാണെ..).

ഹരിശ്രീ , തൊഴിൽ വാർത്ത,എന്റെ ഡയറികൾ, നോട്ട്ബുക്കുകൾ ..

ടേബിളിൽ എല്ലാവരും ‘ഒരുമിച്ച്’ അനാഥരായി കിടക്കുന്നു..എന്റെ മനസ്സും അതുമായി താദാത്മ്യം പ്രാപിക്കുന്നു…

ആ പാള കൊണ്ടുണ്ടാക്കിയ വിശറിയെപ്പറ്റി പറയാൻ മറന്നു. വേനൽ കാലത്തെ അമ്പോറ്റിയച്ഛന്റെ കരവിരുതാണ്. ഈ പാട്ടു കൂടി പാടി കൊണ്ടാണ് അമ്പോറ്റി പാള എന്നും സമ്മാനിച്ചിരുന്നത്..

” വീശാം, ഇരിക്കാം, നായെ തടുക്കാം,

അരി കൊണ്ടുപോകാം, മേശയ്ക്കു

മീതെ അഴകോടെ വയ്ക്കാം,

കാശിയ്ക്ക് പോകുമ്പോൾ ഒരു

പാത്രമാക്കാം. ”

ആ ഡാൻ ബ്രൗണിന്റെ ‘ഡിസെപ്ഷൻ പോയിന്റ്’ മൈൻഡ് ചെയ്യണ്ട. അതു ഞാൻ ഫോട്ടോ ഒന്നു കളർഫുളാക്കാൻ ഷെല്ഫിന്നു എടുത്ത് കൊണ്ട് വന്നതാ..

ഇത്‌ എഴുതി കഴിഞ്ഞപ്പോൾ മൂഡ്‌ വന്നു…യെസ്… ഒരു അറ്റത്തൂന്ന് അങ് ‘തൊടങ്ങി’ക്കളയാം..

അയ്യോ..അമ്മച്ചി വിളിക്കുന്നു..എനാന്ന് പോയി നോക്കീട്ടു വരാം..വലിയ പണിയൊന്നുമാകാതിരുന്നാ മതിയാരുന്നു..അല്ലേൽ ഞാൻ സെറ്റ് ചെയ്ത എന്റെ മൂഡ്…

NB:

“പുസ്തകൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. വായിക്കുമ്പോഴാണ് അതിന് മോചനം സിദ്ധിക്കുന്നത്.”

— സാമുവേൽ ബട്ലർ.


“മൂഡ് സെറ്റിങ്..” ന് ഒരു പ്രതികരണം

  1. Oru Ambotti Kavitha samaharam pratheekshikkunnu.. With Recorded Voice aayal bahukemam… Muthassanodu Oru Hai paranjekkane ente vaka..

    Like

P R Sayooj ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: