ആരോ കുരിശുമരണത്തിലേക്ക് നടന്ന് അടുക്കുന്നു…
യഹൂദഭരണം എന്തൊക്കെയോ പറഞ്ഞ് അലറുന്നു…
പതിനൊന്നുൾപ്പെടെ സകലരും വിറച്ച് കഴിയുന്നു…
പീലാത്തോസുമാർ കൈകഴുകി തളർന്ന് ഇരിക്കുന്നു…
യൂദാസുമാർപോലും മരണഭീതിയിൽ വിരണ്ട് മുരളുന്നു…
പാപബോധം മനസ്സിലെന്തോ തിരഞ്ഞു അലയുന്നു…
മാനവരാശിയ്ക്ക് നിത്യയാഗമായി സ്വയം അർപ്പിച്ചവനെ,
തെറ്റില്ലാരക്തം ഞങ്ങൾക്കായൊരുനാൾ ഒഴുക്കിയവനെ,
നീ കാണിച്ചുതന്ന ആ പുനരുത്ഥാനം എന്നു തേടി വരും ഞങ്ങളെ..
അന്നത്തേയ്ക്കായ് മാറ്റി വയ്ക്കട്ടെ ഈ ഈസ്റ്റർ….