ആരോ പറഞ്ഞു..
മാറ്റം ഇല്ലാത്തതായി ഒന്നേ ഉള്ളൂ.. അതാണ് മാറ്റം.
കൈവെള്ളയിലേക്കു നോക്കി. തൊലി പൊളിയുന്നു.. പുതിയത് വരാനായി..
ചിന്തിച്ചു. എല്ലാ മാറ്റങ്ങളും ഇങ്ങനെയായിരുന്നെങ്കിൽ…പതിയെ….ആരും മനസ്സിലാക്കാതെ..
ഒരു പാമ്പ് പടം പൊഴിച്ച് മറ്റൊരു വേഷം അണിയുന്നത് എത്ര വേഗത്തിലാണ്..
(തിരുത്തു : വേഗത്തിലല്ല. ഒന്നാകെയെന്നാണ് ഉദ്ദേശിച്ചത്.)
ഇതുപോലെ പെട്ടെന്ന് സംഭവിക്കുന്ന മാറ്റങ്ങൾ മനസ്സിന് താങ്ങാൻ കഴിയാത്തത് എന്ത് കൊണ്ടാകും?