വിഭാഗങ്ങള്‍
കഥകൾ

ഉറക്കച്ചടവ്…

ഒന്ന് ചുമച്ചുകൊണ്ടാണ് അവൻ ഉണർന്നത്. തലേന്ന് ചിന്തിച്ചുറങ്ങിയ എന്തോ ഒന്ന് തികട്ടി വന്നത് പോലെ അവന് തോന്നി.

ഒന്ന് ചുമച്ചുകൊണ്ടാണ് അവൻ ഉണർന്നത്. തലേന്ന് ചിന്തിച്ചുറങ്ങിയ എന്തോ ഒന്ന് തികട്ടി വന്നത് പോലെ അവന് തോന്നി.

അവന്റെ തലയിൽ ഇന്നലെ രാത്രിയിൽ വരെ ഉണ്ടായിരുന്ന , ഉറങ്ങുമ്പോൾ എവിടെയോ പോയി ഒളിച്ച, ആ ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും കെട്ടിന്റെ ഭാരം അവന് പിന്നെയും അനുഭവപ്പെടാൻ തുടങ്ങി. അപ്പോൾ തന്നെ അവൻ ചിന്തകളെ കടിഞ്ഞാണ് ഇട്ട് പൂട്ടാൻ ശ്രമം നടത്തി. അവൻ മനസ്സ് ശൂന്യമാക്കി ,യാതൊന്നും ചിന്തയിൽ കൊണ്ടുവരാതെ ആ കിടപ്പ് തുടർന്നു.

അവൻ ദൃഷ്ടി മെല്ലെ സാധിക്കുന്നത്ര ദൂരത്തിലേക്ക് എത്തിച്ചു. ജനൽ ചില്ലിലൂടെ അരിച്ചിറങ്ങുന്ന നേരിയ വെളിച്ചത്തിൽ ഹോസ്റ്റൽ റൂമിലെ ഭിത്തിയിൽ കവാത്തു നടത്തുന്ന ഒരു പ്രാണിയിൽ ആ ദൃഷ്ടി ഉറപ്പിച്ചു. അതൊരു ചിറകുള്ള ഉറുമ്പായിരുന്നു. ഉറുമ്പുകൾ ചിറക് മുളച്ചു അലയുന്നത് അവരുടേതായ പുതിയ കോളനികൾ സ്ഥാപിക്കാനായാണെന്ന് അവൻ എവിടെയോ വായിച്ചിട്ടുണ്ട്. അവൻ ആ പ്രാണിയെ കൂടുതൽ ശ്രദ്ധിച്ചു.

ആ പ്രാണിയുടെ ചലനത്തിനൊപ്പം അവൻ ദൃഷ്ടി ചലിപ്പിച്ചു.. അത് ഒരു വൃത്തം രചിക്കാൻ ശ്രമിക്കുന്നതുപോലെ അവന് തോന്നി. എന്നാൽ ഒരു വൃത്തം പൂർത്തിയാക്കുന്നതിന് മുൻപേ ആ പ്രാണി പിന്തിരിഞ്ഞ് സഞ്ചരിക്കുന്നു.

അങ്ങനെ തന്നെ അത് തുടർന്നും ചെയ്തു കൊണ്ടിരുന്നു. അതിന്റെ ആ പ്രവൃത്തി കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത അവന് അനുഭവപ്പെട്ടു. ആ അപൂർണ്ണമായ വൃത്തങ്ങൾ അവനെ കളിയാക്കുന്നത് പോലെ തോന്നിയത് കൊണ്ടാകാം.

അവൻ റൂമിൽ വെളിച്ചം തെളിച്ച് ആ പ്രാണിയെ പറപ്പിച്ചു. ആ സമയം റൂമിലെ മറ്റൊരു കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന അനൂപ് എന്തോ അവനോട് സംസാരിക്കുന്നു. ശ്രദ്ധിച്ചപ്പോൾ ഉറക്കത്തിൽ പാവം എന്തോ പിച്ചും പേയും പറയുന്നതാണ്. അനൂപിന് കൂടുതൽ ശല്യം ഉണ്ടാക്കാതെ അവൻ ഉടനെ തന്നെ വെളിച്ചം അണച്ചു.

അവൻ വീണ്ടും കിടന്നു. അവനിൽ നിന്ന് ഓടിപ്പോയ ഉറക്കത്തെ തിരികെ വിളിച്ച് , ഒന്നുകൂടി ഉറങ്ങാനുള്ള ഒരു ശ്രമം. പക്ഷെ ആ ശ്രമം വിജയിച്ചില്ല. നിദ്രാദേവത അവനെ കടാക്ഷിച്ചില്ലെന്ന് മാത്രമല്ല, അവന് റൂമിലെ ഫാനിന്റെ ശബ്ദം പെട്ടെന്ന് അരോചകമായി തോന്നുകയും ചെയ്തു.

രാവിലെകളിൽ ഉറക്കം നഷ്ടപ്പെടുമ്പോൾ, ഉറക്കം തുടരാനുള്ള ഒരു technique അവന് അറിയാമായിരുന്നു. അവൻ അത് പ്രയോഗിക്കാൻ തീരുമാനിച്ചു.

കണ്ണുകൾ മുറുക്കി അടച്ചു.

മനസ്സിൽ അവൻ കിടക്കുന്നത് തന്റെ സ്വന്തം വീട്ടിലെ കട്ടിലിൽ ആണെന്ന് സങ്കല്പിച്ചു.

തുറന്ന ജനാലയിലൂടെ ഒരു ഇളംകാറ്റ് പുളിമരത്തിലെ ഇലകളെ തലോടി തന്റെ റൂമിന്റെ ഉള്ളിലേക്ക് അനുവാദം പോലും ചോദിക്കാതെ കയറി വരുന്നതായി സങ്കല്പിച്ചു. ആ അനുഭവത്തിൽ അവന് കുളിര് കോരുന്നതായി തോന്നി.

അടുക്കളയിൽ അവന്റെ ലേഖ കൊച്ച് പാത്രങ്ങളുമായി സംസാരിക്കുന്നത് മനസ്സിൽ കേട്ടു.

അവന്റെ അച്ചാച്ചി രാവിലെ നടക്കാൻ പോയി തിരിച്ചു വന്നിരിക്കുന്നു. Sit out ൽ തൂക്കിയിട്ടിരിക്കുന്ന മണി ചിലമ്പി..

പുറത്ത് അവന്റെ വിജയമ്മച്ചി മുറ്റം അടിച്ച് വാരുന്ന ശബ്‌ദം.

ബാക്ക്ഗ്രൗണ്ടിൽ കഥകളി സംഗീതം..അവന്റെ അമ്പൊറ്റിയച്ഛൻ രാവിലെ ഏഷ്യാനെറ്റ് പ്ലസ്സിൽ കഥകളി കാണുന്നതാണ്..

അവൻ ആ ജീവിത താളങ്ങൾ മനസ്സിലേക്ക് ആവാഹിച്ച് കൊണ്ട് …

അവന്റെ മനസ്സ് വീണ്ടും ശൂന്യമായത് അവൻ പോലും അറിയാതെയായിരുന്നു…

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

One reply on “ഉറക്കച്ചടവ്…”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.