കനലായി എരിയുന്നൊരെൻ ജീവനിൽ
കിനാവായി എന്നോ നീ വന്ന കാലം,
കനിവായി ചിരിതൂകും കവിളിണയിൽ
കണിയായി നിൻ കാന്തി കണ്ട നാളിൽ,
മനതാരിൽ ഞാനന്ന് ഒളിച്ച സ്നേഹം
മനസ്വിനി നീയുള്ളിൽ അറിഞ്ഞതല്ലേ..
പലകാലമൊതുവാൻ തുനിഞ്ഞ രാഗം
പുലർകാല സൂര്യനായ് പറഞ്ഞതല്ലേ..
തുണയായി എന്നാളും നിൻ പകലിൽ
ഇണയായി ഞാൻ വന്ന് ചേർന്നിരിക്കാം
പൊഴിയായി നിൻ മുന്നിൽ ചൊന്നതല്ല
മിഴികൾ നിറയാതെ കാത്തുകൊള്ളാം.
പുലർകാലെ പീയൂഷബാഷ്പമായ് നിൻ
തിലകക്കുറിയിൽ എന്നാളും ചേർന്നിരിക്കാം.