വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ആ കർട്ടൻ താഴുമ്പോൾ…

അങ്ങനെ 2019 ലെ അവസാന സൂര്യോദയത്തിനും സാക്ഷിയായി മാറുമ്പോൾ മനസ്സിൽ ‘ശടപടെന്നു’ കൊഴിഞ്ഞു പോയ വർഷത്തിന്റെ ദുഃഖമാണോ അതോ വരാൻ പോകുന്ന വർഷത്തിന്റെ പ്രതീക്ഷകൾ നൽകുന്ന ആനന്ദമാണോ മുന്നിട്ട് നിൽക്കുന്നതെന്ന് തിരിച്ചറിയാൻ പ്രയാസം…ഇന്ന് രാത്രിയേങ്കിലും ആകുമ്പോൾ അതു തിരിച്ചറിയാൻ ആവും എന്നു പ്രതീക്ഷിക്കാം..

എന്തായാലും മാറ്റം ഇല്ലാത്തതായി ഒന്നേ ഉള്ളൂ.. അമ്മയെ വിഷമിപ്പിക്കാതിരിക്കുക എന്നതായിരുന്നു എല്ലാ വർഷവും പോലെ ഈ വർഷം ആദ്യവും എന്റെ ടോപ്പ് priority..അതിന് ഒരു മാറ്റവും വരുത്താൻ ഒരു ‘ക്ഷുദ്രശക്തി’കൾക്കും കഴിഞ്ഞിട്ടില്ല..മറ്റു priority കൾ ഒരു പക്ഷെ മാറിയും മറിഞ്ഞും ഇരുന്നിരിക്കാം..

കൂട്ടുകാർ തന്നെയാണ് ഈ വർഷവും എന്റെ ‘മെയിൻ’..അവരുടെ ലിസ്റ്റ് എടുത്തു രണ്ടു കോളം തിരിച്ചു original,fake എന്നു തരം തിരിച്ചു…. അതിൽ fake ഇൽ വിരലിൽ എണ്ണാവുന്ന ഫ്രണ്ട്‌സ് സെ ഉള്ളൂ…original ന്റെ ലിസ്റ്റ് വളരെ വലുതാണ് താനും..എന്റെ fake ഫ്രണ്ട്‌സ് ഇതു വായിക്കില്ലെന്നു എനിക്കറിയാം.(അവർ എന്റെ fake ഫ്രണ്ട്‌സ് ആയത് എന്റെ കുഴപ്പം കൊണ്ട് മാത്രമാണെന്നും മനസ്സിലാക്കുക)….. പക്ഷെ ഇത് വായിച്ചിട്ട് നിങ്ങളാണ് എന്റെ ഒരു fake ഫ്രണ്ട് എന്ന് നിങ്ങൾ തന്നെ അങ്ങു ഉറപ്പിച്ചാൽ, അത് എന്റെ പ്രശ്നം കൊണ്ടല്ലെന്നും മനസ്സിലാക്കുക.

ഇന്നത്തെ ദിവസം Marcus Aurelius ന് വേണ്ടി മാറ്റി വച്ചപ്പോൾ ആദ്യം വായിച്ചത് ഇതാണ്..

We must make haste then, not only because we are daily nearer to death , but also because the conception of things and the understanding of them cease first.”

……………..

എന്തായാലും..;

💐💐💐ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പിയേ…💐💐💐

In Advance…

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.