___________________
പെൻസിൽ ജീവിതം
കൂർപ്പിച്ചെടുത്തു ഓരോ ദിവസവും
അറിഞ്ഞതെയില്ലതിൻ നീളം കുറഞ്ഞത്…
___________________
___________________
___________________
___________________
നിഴലടയാളങ്ങൾ
നീളം കൂടുമ്പോഴും കുറയുമ്പോഴും എന്നാളും
വെളിച്ചമേ തിരിച്ചറിയുന്നല്ലോ നിന്നെ……….
നാളിതുവരെ ഇരുട്ടിൻ നിഴലടയാളങ്ങളെ
കഴിയുന്നില്ലല്ലോ അളക്കുവാൻ പോലും…….
___________________
___________________
___________________
___________________
ഒരു മരത്തോട്
വളയാതെയിരിക്കൂ….
ആ പ്രകാശ കിരണങ്ങൾ താനെ
വന്നു കൊള്ളും നിന്നെ തേടി…
___________________
___________________
___________________
___________________
ചിന്തകളെക്കുറിച്ചുള്ള ചിന്ത
വേദനിപ്പിക്കും തിരമാലകൾ മറ്റെങ്ങുമില്ല..
കടപുഴക്കും കൊടുംകാറ്റുകൾ വേറെയില്ല…
ചിന്തകളെ ഇത്രമേൽ ശക്തരോ നിങ്ങൾ?