മൺകുടം…

അടുക്കളയിൽ നിന്നു അമ്മകുട്ടിയുടെ ശബ്ദം..

“എടാ ചെക്കാ..ഇങ്ങു വന്നേ..ഈ മേളിൽ ഇരിക്കുന്ന കുടം എടുത്തു താ..”

അടുക്കളയിൽ ഏതോ ഒരു തട്ടിന്റെ മുകളിലിൽ ആരും കാണാതെ ഒളിച്ചിരിക്കുന്ന ഒരു കുടത്തെ എടുക്കേണ്ട ചുമതല മാതാശ്രീ എന്നെ ഏൽപിച്ച ഉടനെ തന്നെ ഞാൻ കർമ്മനിരതനായി രംഗത്തിറങ്ങി.

ഞാൻ ഒരു സ്റ്റൂൾ എടുത്തു.. അതിൽ കയറി.. തപ്പിയപ്പോൾ ദാ.. ഇരിക്കുന്നു ലവൻ…

അതൊരു മൺകുടം ആയിരുന്നു…ഞാൻ അതു എടുക്കാനായി ആഞ്ഞപ്പോൾ ഒരു അശരീരി…കുടത്തിൽ നിന്ന്‌…

“ഹും…തൊട്ടുപോകരുത് എന്നെ..എടാ നിനക്കു എന്തു യോഗ്യതയാണ് എന്നെ തൊടാനുള്ളത് ?..”

യോഗ്യത…എനിക്ക് അത് ഒരു സാദാ മൺകുടത്തിനോട് വിവരിക്കേണ്ട കാര്യം ഇല്ല എന്ന് തോന്നി…പക്ഷെ ആ തോന്നൽ വരുന്നതിനു മുൻപ് തന്നെ ഞാൻ യാന്ത്രികമായി മറുപടി പറഞ്ഞു.

“ഞാൻ ഒരു…b-tech കാരൻ ആണ്.” ഇന്ന് കേരളത്തിൽ ഉദ്യോഗാർത്ഥികളായി നില്ക്കുന്ന 5ൽ 3 പേരെങ്കിലും b-tech ആയിരിക്കുമെന്ന കാര്യം(തർക്കം വേണ്ട ഒരു അതിശയോക്തി ആയി പറഞ്ഞതാ) ഒരു കുടത്തിന് അറിവുണ്ടാവില്ലെന്ന ബോധ്യത്തിൽ ഞാൻ അഭിമാനപൂർവം തന്നെ ആണ് അത് പറഞ്ഞിട്ടു നിന്നത്….b-tech കാരൻ ആണെന്ന് അഭിമാനത്തോടെ പറയാൻ പറ്റുന്ന സന്ദർഭങ്ങൾ ഞാൻ ശരിക്കും ഉപയോഗപ്പെടുത്താറുണ്ടായിരുന്നു…

“ങേ..അതെന്നാ” എന്റെ നിഗമനം ശരിയാണെന്ന് തെളിയിച്ചു കൊണ്ട്‌ കുടം ചോദിച്ചു.

“അതു എൻജിനീയറിങ് ഡിഗ്രി ആണ് ..അതു പോട്ടെ..അതൊക്കെ ചോദിക്കാൻ നീ ആരാ?”

ഞാൻ ഒന്നു rough ആയി നോക്കി..

പക്ഷെ.. മൺകുടത്തിനു ഒരു ഭാവമാറ്റവും ഉണ്ടായില്ല..അത് തുടർന്നു…

” നീ ചുറ്റുമുള്ള കാര്യങ്ങൾ ഒക്കെ പഠിച്ചിട്ടാണോ വേറെ ഈ ബി തൊപ്പിയൊക്കെ പഠിക്കാൻ പോയത്..”

“ചുറ്റുമുള്ള കാര്യങ്ങളോ? അതിലൊക്കെ എന്താ ഇത്ര പഠിക്കാൻ ഉള്ളത്.?.” ഞാൻ ഒരു പുച്ഛ ഭാവത്തിൽ ചോദിച്ചു.

മൺകുടം ഒന്നു ചെറുതായി മുരടി കൊണ്ടു ചോദിച്ചു..

“ഒരുപാട് ഉണ്ട് മോനെ…എന്നെ തന്നെ നോക്കൂ…എനിൽ നിന്ന് നിനക്കു പഠിക്കാൻ വല്ലതും ഉണ്ടൊന്നു നീ പറാ..”

ഞാൻ ഒന്ന് ആലോചിച്ചു.

മനസ്സിൽ പറഞ്ഞു..Memento mori* അല്ലെ?ഭൂമിയിലെ ജീവന്റെ അസ്ഥിരത…ഒന്നു താഴെ വീണാൽ പൊട്ടിപോകുന്ന നീ..പക്ഷെ ഞാൻ അതു അപ്പോൾ പറഞ്ഞില്ല…അതു പറഞ്ഞാൽ കുടത്തിന് ഫീൽ ആയാലോ എന്നു ഞാൻ ചിന്തിച്ചു… അതുകൊണ്ടു ചിരിച്ചു കൊണ്ട് അറിയില്ല എന്ന ഭാവത്തിൽ ഞാൻ തലയാട്ടി…

മൺകുടം പറഞ്ഞു..

എന്റെ ഉള്ളിലെ ശൂന്യതയാണ് നിങ്ങൾ ഉപയോഗിക്കുന്നത്…

ഒന്നു ചിന്തിച്ചു നോക്കൂ..നിന്റെ ശൂന്യതകളെ അല്ലെങ്കിൽ ഇല്ലായ്മകളെ നിനക്ക് എപ്പോഴെങ്കിലും പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടുണ്ടോ?

ഞാൻ ആലോചിച്ചു…”അതു പിന്നെ..”

പെട്ടന്ന് ആരോ എന്നെ തൊടുന്നപോലെ എനിക്ക് തോന്നി..അപ്പോഴാണ് ഞാൻ ഉറക്കത്തിൽ ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്..reading roomile തണുപ്പിൽ ഞാൻ ഇരുന്നു ഉറങ്ങി പോയിരുന്നു..

“ഡെയ്..ഇറങ്ങടെ..ഇന്ന് വെള്ളിയാഴ്ച ആണ്.. ചിക്കൻ ഡേ..വൈലോപ്പിള്ളിൽ നേരത്തെ ചെല്ലണം….”

അവൻ ഇതും പറഞ്ഞു വെളിയിലേക്ക് ഇറങ്ങി..

ഞാൻ എന്തായാലും എന്റെ വയറ്റിലെ ശൂന്യതയെ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു…

💐💐💐

*A memento mori is an artistic or symbolic reminder of the inevitability of death.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: