ഈ യാത്രയുടെ അവസാനം എഴുതാൻ ഇരിക്കുമ്പോൾ…മനസ്സു ഒരു തൂവൽ പോലെ കാറ്റിൽ ഒഴുകുകയാണെന്നു തോന്നുന്നു…ജീവിതത്തിന്റെ താളം ഈ ട്രെയിനിന്റെ താളം പോലെ …
എന്തായാലും പാലക്കാട് യാത്ര ഒരു ഫുൾ refreshment ആയിരുന്നു..പല ചിന്തകളിൽ നിന്നു വിമുക്തി നേടിയ ദിവസങ്ങൾ..യാന്ത്രികമായ ഒരു ജീവിതത്തിൽ ഒരു കുളിർമ ആയി വന്ന കുറെ അനുഭവങ്ങൾ…
സുജിത് സാറിന്റെ വായനശാല ( ഗാന്ധിജി ഇവിടെ വന്നു ഉപ്പു സോഡാ കുടിച്ചെന്നു പറയപ്പെടുന്നു☺️)…
നന്ദിനി മാഡത്തിന്റെ വീട്…തച്ചങ്ങാട്..എനിക്ക് എന്തോ ആ പേര് സുഭാഷ് ചന്ദ്രന്റെ തച്ചനക്കര പോലെ തോന്നുന്നു..പാലക്കാട് സിറ്റിയുടെ ഇത്ര അടുത്തു ഇങ്ങനെ പ്രകൃതിരമണീയമായ ഒരു നാട്ടുമ്പുറം…നമ്മുക്ക് അത്ഭുതം തോന്നും.. ഒരു കാര്യം പറയാതെ വയ്യ.. നന്ദിനിയുടെ അച്ഛൻ ഉണ്ടാക്കിയ ചായ..ഹോ..ഇനി ആ ചായ കുടിക്കാൻ മാത്രം വേണേൽ പാലക്കാട് വരെ പോകാൻ ഞങ്ങൾ എല്ലാവരും തയ്യാറാണ്.
അരുൺ* സാറിന്റെ കാറിൽ മലമ്പുഴ ചുറ്റൽ..നല്ല മൈലെജ് ഉള്ള വണ്ടി( അരുൺ സാറിന്റെ pulling കാരണം പച്ച വെള്ളം ഒഴിച്ചാലും ഏതു കാറും പടകുതിര ആവും എന്നു ഞങ്ങൾ മനസ്സിലാക്കുക ആയിരുന്നു)…
*അരുൺ സാറിന്റെ ജുബയെ പറ്റി പ്രത്യേകം പരാമർശിക്കാതെ പോവാൻ പറ്റില്ല..പക്ഷെ പരാമർശിക്കാൻ തോന്നുന്നുമില്ല (അതിനൊരു seperate ബ്ലോഗ് വേണ്ടി വരും)..ആ നീണ്ട തലമുടിയുള്ള കുട്ടിയെ കണ്ടു അരുൺ സാർ യാത്ര പറഞ്ഞിരുന്നേൽ അതിനെ കുറിച്ചു എങ്കിലും എന്തേലും എഴുതാമായിരുന്നു.
ഇതിലെല്ലാം ഉപരിയായി തിരുവനന്തപുരത്തു നിന്ന് ഞങ്ങളെ പാലക്കാട് എത്തിച്ച സംഗതി …ശ്യാമിന്റെ engagement.. ശ്യാമിനു കുറച്ചു വണ്ണം വച്ചോ..ഏ….ഒരു കല്യാണത്തിന് സമമായ engagement ceremony ആയിരുന്നു..
അരുൺഷായും അനുവും ഞാനും വരുത്തന്മാരായി പോയതിലുള്ള കുറ്റം യാത്രയിൽ ഉടനീളം ഞങ്ങളെ രണ്ടു പാല’ക്കാടന്മാർ’ ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു…..
മലമ്പുഴ ഡാമിലെ പൊരിഞ്ഞ വെയിൽ ഞങ്ങളെ ഒട്ടും തളർത്തിയില്ല… എന്റോമ്മോ!..ചുമ്മാ പറഞ്ഞതാ..കത്തി തീർന്നേനെ…
അവിടുത്തെ യക്ഷി..യക്ഷിയുമായി അരുൺ സാറിന്റെ ഫോട്ടോ സെഷൻ..👌
തൂക്കു പാലം..എന്തോ.. അനു ആണ് അതിൽ കൂടുതൽ എൻജോയ് ചെയ്തത്…
അവസാനം ymr ബിരിയാണി…അയ്യോ സോറി NMR ബിരിയാണി…കിടു.
ഈ യാത്രയുമായി ബന്ധപ്പെട്ട് ഇനി വരാൻ സാധ്യതയുള്ള ബ്ലോഗ്ഗുകൾ…👍
1) സുജിത്ത് സാറിന്റെ പാലക്കാട് – ഒരു motivation story.
2) ജുബയിൽ കയറിയ കോമളൻ – ഒരു പ്രണയ കഥ.
3) മലമ്പുഴയിലെ കള്ളകാമുകൻ – ഒരു ഫ്ലാഷ്ബാക്ക്.
(ചിലരുമായി ഉടമ്പടി sign ചെയ്താൽ ഈ controversial ടോപിക് പബ്ലിഷ് ചെയ്യുന്നതലായിരിക്കും)
4) തൂക്കുപാലത്തിലെ തൂങ്ങിയാടുന്ന മനസ്സുകൾ – ഒരു മനഃശാസ്ത്ര സമീപനം.
5) ഒറ്റപ്പാലത്തെ ഒറ്റപ്പെടൽ ( ഇതു നടക്കാൻ ഞാൻ ആഗ്രഹിച്ചിട്ടു നടക്കാതെ പോയ ഒരു കഥയാണ്)
6) ഷായും Side upper ഉം – ഒരു ബിഗ് ഡാറ്റാ analytical പഠനം.
7) തേയില ഇല്ലാത്ത വീട് – ഒരു investigation ത്രില്ലർ.
💐💐💐