ഞാൻ ഒരിക്കലും കാണാത്ത, ഇനി കാണാൻ സാധിക്കാത്ത എന്റെ പ്രിയ അനിയത്തി,
പഴികൾ ആരുടെ മേൽ ചാർത്തിയാലും ഞങ്ങൾ ആർക്കും തന്നെ നിനക്കു സംഭവിച്ച ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും മാറിനിൽക്കുവാൻ കഴിയില്ല…സഹോദരി, നിന്റെ നഷ്ടം നിന്റെ അച്ഛനും അമ്മയും എങ്ങനെ സഹിക്കുമെന്നു അറിയില്ല…അവരെ സമാധാനിപ്പിക്കാൻ ഏത് വാക്കിന് കഴിയും..
ഇനി ഇവിടെ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല എന്നു ഉറപ്പ് കൊടുക്കാൻ ആരു തയ്യാറാവും.?
നമ്മുടെ “നീതി” ‘ഗോവർദ്ധനെ’ പോലെ ആരെയെങ്കിലും ശിക്ഷിച്ചേക്കാം..പക്ഷെ…
….. ആ ചിരി മനസ്സിൽ നിന്ന് മായുന്നില്ലല്ലോ…..