ഒരമ്മയുടെ രക്തം പുരണ്ട മഴുവാൽ ഉയർന്നു വന്ന ഈ നാട്ടിൽ സ്ത്രീകളുടെ അവകാശങ്ങൾ ധ്വoസിക്കപെടുന്നതിൽ അത്ഭുതപെടാനില്ല.
സ്ത്രീകൾ മത്സരിച്ചു സ്ത്രീകൾക്ക് എതിരെ തന്നെ ഇവിടെ നില കൊള്ളുമ്പോൾ എനിക്ക് ഒരു കഥയെ ഇവിടെ പറയാനുള്ളൂ…
മീരാ ഭായി എന്ന കൃഷ്ണ ഭക്തയായ കവയിത്രിയെ കുറിച്ചു കേട്ടുകാണുമല്ലോ..അവർ ഒരിക്കൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ല എന്ന ആ’ചാരം’ നിലനിൽക്കുന്ന ഒരു ക്ഷേത്രത്തിൽ ചെന്നു. അവിടെ കയറുവാൻ ശ്രമിച്ചപ്പോൾ അവിടെയുള്ള ഒരു ബ്രാഹ്മണൻ അവരെ തടഞ്ഞു കൊണ്ടു പറഞ്ഞു..
“ഇവിടെ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ല”
അവർ മന്ദസ്മിതം പൊഴിച്ചുകൊണ്ടു ചോദിച്ചു..
” അപ്പോൾ താങ്കളോ?”
ഇവിടെ മീരാഭായി പറഞ്ഞതു വലിയൊരു തത്വം ആയിരുന്നു..നമ്മൾ ഓരോരുത്തരും ഒരു സ്ത്രീയുടെ ,നമ്മുടെ അമ്മയുടെ അവയവങ്ങൾ ആയിരുന്നു. അപ്പോൾ എങ്ങനെ ആണ് ഒരു പുരുഷന് അമ്മയോടൊപ്പം അല്ലാതെ ഒരു സ്വത്വം തെളിയിക്കാൻ സാധിക്കുക?.എല്ലാവരും ഒരുപോലെയാണ് ദൈവത്തിനു മുന്നിൽ എന്നു അറിയുക.
ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറം ലിംഗസമത്വം എന്ന ആശയം ഉയരട്ടെ…ഇതിനായി തയ്യാറെടുന്ന സ്ത്രീ ജനങ്ങളെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങൾ എത്ര അപഹാസ്യം ആണെന്ന് ഓർക്കുക.
മീരാഭായി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്…
”
The ignominy cast on me is sweet to me
Let everyone speak ill of me or scandalize me
I shall walk my wonderful path
“