ഒരു വേളയെങ്കിലും മറക്കാൻ കഴിഞ്ഞില്ല ആ മധുരമാം മന്ദഹാസത്തിനെ…
തരളമാം ഒരു കൊച്ചു പൂവിനോടൊതി ഞാൻ
കഴിയില്ല മറക്കുവാൻ ആ പിരിയും നൊമ്പരത്തെ….
ഹൃത്തിൽ നാമ്പിട്ട പ്രണയം ഒരു മഞ്ചാടിയായി തന്നു ഞാൻ
അറിഞ്ഞില്ല നീ പറഞ്ഞില്ല ഞാൻ
അകന്നു പോയത് ഇന്ന് ഞാൻ അറിയുന്നു….