സിനുചേട്ടൻ തന്റെ നഷ്ട പ്രണയത്തെപ്പറ്റി പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ തീവ്രത എനിക്കു ആ ശബ്ദം മനസ്സിലാക്കി തന്നു.
സിനുചേട്ടൻ തുടർന്നു
“എന്റെ കവിതകളെ സ്നേഹിച്ചിരുന്ന അവൾ എന്നോട് പിന്നീട് വർഷങ്ങൾക്കു ശേഷം ഒരിക്കൽ കണ്ടപ്പോൾ രണ്ടു വരി എഴുതാൻ അവശ്യപ്പെട്ടു. അപ്പോൾ ഞാൻ കുറിച്ചിട്ടു—
“ദൂരങ്ങൾ താണ്ടി നീ എനിലേക്കെത്തുമ്പോൾ കാലം മരിച്ചു പോകുന്നു.“ “
ആ വരികൾ ഞാൻ ഓർത്തുവെച്ചു …എന്തിനോ വേണ്ടി…..