അവളെക്കുറിച്ച് ഞാൻ ഓർക്കുമ്പോൾ
എപ്പോഴും,
ഹൃദയത്തിൻ താളം നിലച്ചപോൽ തോന്നും.
അവളുടെ മുൻപിൽ ഞാൻ നിൽക്കുമ്പോളൊക്കെയും,
ഞാനൊരു ആനന്ദ ലഹരിയിൽ ലയിച്ച പോൽ തോന്നും.
അവളുടെ വാക്കുകൾ കേൾക്കുമ്പോൾ പലപ്പോഴും ഞാൻ,
എന്നിലെ എന്നെ മറന്ന പോൽ നിൽക്കും.
മനതാരിൽ സൗരഭ്യം വിരിയിക്കും സന്ധ്യയിൽ,
ഞാൻ പ്രണയം പറയുവാൻ മടിച്ചു നിൽക്കും.
അവൾക്കായി ദിനവും പൂവുകൾ പൂത്തപ്പോൾ അവയിൽ ഞാൻ,
അവൾ തൻ സൗരഭ്യം കണ്ടു മനം നിറച്ചു…
വിഭാഗങ്ങള്‍
പ്രണയം ഒരു പൂവാണ്…

2 replies on “പ്രണയം ഒരു പൂവാണ്…”
താങ്കളുടെ തലക്കെട്ടും ആ ചിത്രവും മാത്രം മതിയായിരുന്നു …. പ്രണയം ഒരു പൂവാണ് എന്ന ചിന്തയിലെ കവിതയുടെ സുഗന്ധവും സൗന്ദര്യവും ഈ ചിത്രത്തിൽ വേണ്ടുവോളമുളളപ്പോൾ എന്തിന് വീണ്ടും വാക്കുകൾ ….
LikeLiked by 1 person
മറ്റുള്ളവരെ കൊണ്ട് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന താങ്കളുടെ മാജിക് 👌👌👌
LikeLiked by 1 person